in

LOVELOVE OMGOMG CryCry AngryAngry

ബാലൻ ഡി ഓർ മെസ്സിക്കെന്ന് താരത്തെ ഫ്രാൻസ് ഫുട്ബോൾ അറിയിച്ചതായി റിപ്പോർട്ട്‌

2021-ലെ ബാലൻ ഡി ഓർ അവാർഡിന്റെ ചിത്രം ലീക്കായി എന്ന തരത്തിൽ ഇതുപോലെ പ്രചരിച്ച ചിത്രത്തിൽ റോബർട്ട്‌ ലെവൻഡോസ്കിയാണ് ബാലൻ ഡി ഓർ ജേതാവായി കാണപ്പെട്ടത്.

Messi Balan d or

2021 ബാലൺ ഡി ഓർ പുരസ്‌കാരം ലയണൽ മെസ്സിക്കാണെന്ന് താരത്തെ ഫ്രാൻസ് ഫുട്ബോൾ അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു . പ്രശസ്ത പോർച്ചുഗീസ് മാധ്യമമായ RTP സ്പോർട്സ് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്യുന്നത്. പല പ്രമുഖ മാധ്യമങ്ങളും ഇവരെ ഉദ്ധരിച്ചുകൊണ്ട് പിന്നീട് റിപ്പോർട്ട്‌ ചെയ്യുകയുണ്ടായി

2021 ലെ ബാലൺ ഡി ഓർ പുരസ്‌കാരം നവംബർ 29 ന് ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ വെച്ച് നടക്കുന്ന ചടങ്ങിൽ നൽകപ്പെടും . ഫ്രഞ്ച് മാധ്യമമായ ഫ്രാൻസ് ഫുട്ബോൾ ആണ് ബാലൻ ഡി ഓർ പുരസ്‌കാരം നൽകുന്നത് . RTP സ്‌പോർട്‌സിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം , മെസ്സി ഇതിനകം തന്നെ ബാലൻ ഡി ഓർ അവാർഡ് ജേതാവായി സ്ഥിരീകരിച്ചിട്ടുണ്ട്, അത് ഫ്രാൻസ് ഫുട്‌ബോൾ ലയണൽ മെസ്സിയെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു .

Messi Balan d or

കഴിഞ്ഞ വർഷം ക്ലബ്ബിനും രാജ്യത്തിനും വേണ്ടിയുള്ള മികച്ച സീസണിനെത്തുടർന്ന് ബയേൺ മ്യൂണിക്ക് താരം റോബർട്ട് ലെവൻഡോവ്‌സ്‌കി ബാലൻ ഡി ഓർ നേടുമെന്ന് ഉറപ്പിച്ചെങ്കിലും കോവിഡ് പാൻഡെമിക് കാരണം 2020-ലെ ബാലൻ ഡി ഓർ റദ്ദാക്കി .

അതേസമയം മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്‌തമായി ബാലൺ ഡി ഓറിനായി സൂപ്പർ താരങ്ങളുടെ മികച്ച പോരാട്ടം നടക്കുന്ന ഈ വർഷം മെസിക്ക് കനത്ത വെല്ലുവിളിയുമായി കാന്റെ, ജോർജിഞ്ഞോ, ലെവൻഡോസ്‌കി, കരിം ബെൻസിമ എന്നീ താരങ്ങളുണ്ട് . ലയണൽ മെസ്സി ഇതിനകം 6 തവണയാണ് ബാലൻ ഡി ഓർ നേടിയിട്ടുള്ളത്.

2021-ലെ ബാലൻ ഡി ഓർ അവാർഡിന്റെ ചിത്രം ലീക്കായി എന്ന തരത്തിൽ ഇതുപോലെ പ്രചരിച്ച ചിത്രത്തിൽ റോബർട്ട്‌ ലെവൻഡോസ്കിയാണ് ബാലൻ ഡി ഓർ ജേതാവായി കാണപ്പെട്ടത്.

വിഷ്ണു വിനോദിന്റെ പോരാട്ടം വെറുതെയായി, കേരളത്തിന് ആറ് റൺസിന്റെ തോൽവി.

യൂണിവേഴ്സ് ബോസ് പടിയിറങ്ങുന്നു? വിടപറഞ്ഞ് ക്രിസ് ഗെയ്ൽ.