in

LOVELOVE OMGOMG LOLLOL AngryAngry CryCry

ഓരോ ബ്ലാസ്റ്റേഴ്സ് താരത്തിന്റെയും ഇതുവരെയുള്ള പ്രകടനം എങ്ങനെ സമ്പൂർണ്ണ വിലയിരുത്തൽ…

ഇത്രയും കാലം കണ്ടതിൽ വെച്ച് ഏറ്റവും മത്സരം ഏറിയ ISL സീസൺ ആണ് ഇപ്പൊ നടന്നു കൊണ്ട് ഇരിക്കുന്നത്.മികച്ച രീതിയിൽ തുടങ്ങിയ ടീമുകളുടെ പതനവും പതിഞ്ഞ രീതിയിൽ തുടങ്ങിയ ടീമുകളുടെ കുതിപ്പും ഒക്കെ കാണുന്ന വളരെ കടുപ്പം ഏറിയ സീസൺ ആണ് ഇപ്പൊ നടക്കുന്നത്.ഓരോ സമനില പോലും ടീമുകളുടെ കുതിപ്പിന് തടസം ആകുന്നുണ്ട്.ഇനി നമ്മുടെ ടീമിലെ ഓരോ കളിക്കാരെയും പറ്റി ഉള്ള മിഥുൻ അശോക് തായ്യാറാക്കിയ ഒരു ചെറിയ വിലയിരുത്തൽ.

.
Prabhsughan Gill : പരികേറ്റ് അൽബിനൊ ഗോമസ് എന്ന ഫസ്റ്റ് ചോയിസ് ഗോൾ കീപ്പർ പോയപ്പോ ടീമിന് കിട്ടിയത് പുള്ളിയേക്കാൾ എത്രയോ ബെറ്റർ ആയ സെക്കൻ്റ് ചോയിസ് കീപ്പറിനെ ആണ്.അൽബിനോക്ക് ഇല്ലാതെ പോയ Communication, Confidence ഒക്കെ ഗില്ലിന് കൂടുതൽ ആണ് കൂടാതെ പൊസിഷനിങ്ങിൽ കാണിക്കുന്ന മികവും ടീമിന് ഒരുപാട് ഗുണം ചെയ്യുന്നുണ്ട് ഡിഫൻസ് ലൈനിനോട് എപ്പോഴും Communicate ചെയ്ത് അതിനെ കോംപാക്ട് രീതിയിൽ നിർത്താൻ എപ്പോഴും ശ്രമിക്കുന്ന ഗിൽ ലീഗിലെ തന്നെ ഏറ്റവും മികച്ച ഗോളിമാരിൽ ഒരാള് ആയി മാറി കഴിഞ്ഞു
.
Harmanjot Khabra : റൈറ്റ് ബാക്ക് പൊസിഷൻ കളിക്കുന്ന താരം രണ്ട് തവണ ISL കിരീടം നേടി കഴിഞ്ഞു.Versatile Player(Multiple Positions) കയ്കാര്യം ചെയ്യാൻ കഴിവുള്ള താരം ആണ് ഖബ്ര.എക്സ്പീരിയൻസ് ആണ് ഖബ്രയുടെ കയ്‌മുതൽ. ഏത് താരതെയും മികച്ച രീതിയിൽ പ്രതിരോധിക്കാൻ ഉള്ള കഴിവ് ഇപ്പോഴും തനിക്ക് ഉണ്ടെന്ന് പലതവണ ഖബ്ര ഈ സീസണിൽ തെളിയിച്ചു കഴിഞ്ഞു ലീഗിലെ ഏറ്റവും മികച്ച വിംഗർമാരിൽ ഒരാള് ആയ ബിപിൻ സിംഗിനെ അനങ്ങാൻ പോലും സമ്മതിക്കാതെ പൂട്ടിയ ഖബ്രാ ഇനിയും ടീമിന് ഒരു മുതൽക്കൂട്ട് ആണ്. പ്രായാധിക്യതിൻ്റെ ചില കുറവുകൾ ഉണ്ടെങ്കിലും ഖബ്ര പോലെ ഒരു താരം ഡിഫൻസിൽ ഉള്ളത് മറ്റു താരങ്ങൾക്ക് പ്രചോദനം ആണ്


.
Ruivah Hormipam : റൗണ്ട് ഗ്ലാസ് പഞ്ചാബിൽ നിന്ന് ബ്ലാസ്റ്റേഴ്സ് കൂടാരത്തിൽ എത്തിച്ച യുവ സെൻ്റർ ബാക്ക്. ഏത് താരത്തെയും മികച്ച രീതിയിൽ ഡിഫൻഡ് ചെയ്യാൻ ഉള്ള കഴിവ് ഹോർമിപാമിന് ഉണ്ട്. അംഗുലോ പോലെ ഒരു പ്ലേയറെ മികച്ച രീതിയിൽ കയ്കാര്യം ചെയ്യാൻ ഹോർമിപ്പാമിന് കഴിഞ്ഞിട്ടുണ്ട്.വെറും ഇരുപത് വയസ്സ് മാത്രം ഉള്ള താരം മികച്ച കളി ആണ് പുറത്തെടുത്തത്.ഹൈ ബോളുകൾ നേരിടാൻ ഉള്ള കഴിവും, ഇൻ്റർസെപ്ഷനുകളും,ബോൾ പ്ലേ ചെയ്യാൻ ഉള്ള മിടുക്കും താരത്തെ ലീഗിലെ മികച്ച ഇന്ത്യൻ സെൻ്റർ ബാക്കുമാരിൽ ഒരാള് ആക്കി മാറ്റുന്നു.


Marko Leskovich : ക്രൊയേഷ്യൻ വമ്പന്മാർ ആയ ഡൈനാമോ സാഗ്രെബിൽ നിന്ന് ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ച താരം.ബ്ലാസ്റ്റേഴ്സ് നടത്തിയ സൈനിങ്ങുകളിൽ ഏറ്റവും Underrated ആയി തോന്നിയ സൈനിംങ്.ക്രൊയേഷ്യ ദേശീയ ടീമിന് വേണ്ടി ബൂട്ട് അണിഞിട്ടുള്ള താരം ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച സെൻ്റർ ബാക്ക്മാരിൽ ഒരാള് ആയി മാറുന്നത് ആണ് സീസണിൽ കാണുന്നത്.ബോളിനെ കൃത്യമായി റീഡ് ചെയ്യാൻ ഉള്ള കഴിവ് മറ്റുള്ളവരിൽ നിന്ന് ലെസ്കൊവിച്ചിനെ വേറിട്ട് നിറുത്തുന്നു.കൂടാതെ ഡിഫൻസ് ലൈൻ അതേ പടി നിലനിർത്താൻ ലെസ്കൊ എടുക്കുന്ന മുൻകരുതൽ പ്രശംസനീയം ആണ് ഗോൾ കീപ്പർ ഗില്ലിന് ഉൾപ്പെടെ നിർദ്ദേശങ്ങൾ നൽകുന്ന ലേസ്‌ക്കൊ ഇപ്പൊ തന്നെ ഫാൻസിൻ്റെ Favourite ലിസ്റ്റില് കയറി കഴിഞ്ഞു. ഏത് പന്തും ക്ലീൻ ആയി ടാക്കിൽ ചെയ്യാൻ ഉള്ള കഴിവും, Sliding Tackle ചെയ്യാൻ ഉള്ള മിടുക്കും താരത്തിൻ്റെ കയ്‌മുതൽ ആണ്.

Aavesham CLUB Facebook Group


Jessel Carneiro : ബ്ലാസ്റ്റേഴ്സിൻ്റെ ക്യാപ്റ്റൻ.ഹൈ ബോളുകളിൽ ബീറ്റ് ആവുന്നത് ഒഴിച്ച് നിർത്തിയാൽ ജെസ്സേൽ മികച്ച കളി തന്നെ ആണ് പുറത്ത് എടുക്കുന്നത് മികച്ച ക്രോസുകൾ തനിക്ക് കൊടുക്കാൻ കഴിയും എന്ന് മുൻ സീസണുകളിൽ ജസ്സേൽ തെളിയിച്ചത് ആണ് എന്നാല് ഇന്ന് അതിൻ്റെ നിഴലിൽ മാത്രം ആണ് ജെസ്സൽ. ഓവർ ലാപ് ചെയ്തു കളിക്കാൻ പഴയ പോലെ ജേസലിന് ആദ്യ കളികളിൽ പറ്റുന്നുണ്ടായിരുന്നില്ല.എന്നാല് അവസാന കളികളിൽ മികച്ച കളി പുറത്തെടുക്കാൻ താരത്തിന് കഴിയുന്നുണ്ട് ഇനിയും ജേസലിൽ നിന്ന് മികച്ച കളി ടീം പ്രതീക്ഷിക്കുന്നുണ്ട്.
.
Jeakson Singh : ഇവാൻ്റെ തനത് ശൈലി ആയ 4-4-2 ഫോമേഷനിൽ ഏറ്റവും പ്രധാന റോൾ വഹിക്കുന്ന താരം പന്ത് ഒന്ന് വിട്ട് കഴിഞ്ഞാൽ എതിർ ടീമിൻ്റെ ഗോൾ ആകാൻ വരെ ചാൻസുള്ള സെൻട്രൽ മിഡ്ഫീൽഡ് എന്ന ഏറ്റവും അപകടം നിറഞ്ഞ പൊസിഷൻ കയ്കാര്യം ചെയ്യുന്ന താരങ്ങളിൽ ഒരാള്. ഡിഫൻസിനെയും അറ്റാക്കിനെയും ഒരുപോലെ സപ്പോർട്ട് ചെയ്ത് നിറുത്താൻ ജീക്സൺ സിംഗിന് പലപ്പോഴും കഴിഞ്ഞിട്ടുണ്ട് കൃത്യമായ ഇൻ്റർസെപ്ഷനുകളും, ടാക്കിളുകളും,പാസിംഗ് അക്കുറസിയും ഒക്കെ ഉള്ള താരം ടീമിലെ അഭിവാജ്യ ഘടകമായി മാറി കഴിഞ്ഞു.


Lalthathanga Khawlhring(Puitea) : നോർത്ത് ഈസ്റ്റ് യുണൈറ്റഡിലെ മികച്ച കളിയെ തുടർന്ന് ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ച താരം.ജീക്സണിനെ പോലെ ടീമിൻ്റെ നെടുന്തൂൺ ആയി മാറിയ താരം ഇവാൻ്റെ ടീമിലെ അഭിവാജ്യ ഘടകമായി മാറി കഴിഞ്ഞു.മികച്ച പന്തടക്കവും,വിഷനും,പാസിംഗ് ആക്കുറസിയും നിലനിർത്തുന്ന താരം വൺ ടച്ച് പാസുകൾ കളിക്കാൻ മിടുക്കൻ ആണ്.
.
Adrian Nicolas Luna : ഓസ്ട്രേലിയൻ വമ്പന്മാർ ആയ മെൽബൺ സിറ്റിയിൽ നിന്ന് ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ച താരം.ലീഗിലെ ഏറ്റവും മൂല്യം ഉള്ള താരങ്ങളിൽ ഒരാള്.ഉറുഗ്വായ് അണ്ടർ 20 ടീമിന് വേണ്ടി ബൂട്ട് കെട്ടീട്ടുള്ള താരം ലീഗിലെ തന്നെ ഏറ്റവും മികച്ച വിദേശ താരങ്ങളിൽ ഒരാളാണ്.ടീമിൻ്റെ പ്ലേ മേക്കർ റോളിൽ കളിക്കുന്ന താരം മികച്ച പന്തടക്കവും, ഡ്രിബ്ലിളിങ് സ്കിൽസും,പാസിംഗ് എബിലിറ്റിയും ഒക്കെ കാഴ്ചവെക്കുന്നുണ്ട്. ലോങ് ബോളുകൾ നൽകാൻ പ്രത്യേക കഴിവുള്ള താരം ഫൈനൽ തേർഡിൽ ചാൻസുകൾ ക്രിയേറ്റ് ചെയ്യാൻ മിടുക്കൻ ആണ്.
.
സഹൽ അബ്ദുൾ സമദ് : അറ്റാക്കിങ് മിഡ്ഫീൽഡർ ആണ് പൊസിഷൻ എങ്കിലും ഇവാൻ സഹലിന് നൽകിയത് വിംഗർ ആയ മിഡ്ഫീൽഡറുടെ റോള് ആണ്.ഇത് സഹലിൻ്റെ കളിയിൽ ഉണ്ടാക്കിയ മാറ്റം നമ്മൾ കണ്ടത് ആണ് മികച്ച ഫിനിഷിങ് ഈ സീസണിൽ കാഴ്ചവെക്കുന്ന സഹൽ ടീമിന് മുതൽക്കൂട്ടായി മാറി കഴിഞ്ഞു ടീം കൗണ്ടർ അറ്റാക്ക് നടത്തുമ്പോൾ വിങ്ങിലൂടെ ഓവർലാപ്പ് ചെയ്ത് എതിർ ബോക്സിൽ കയറുന്ന സഹൽ എതിർ ടീമിന് തലവേദനയാകുന്നുണ്ട്.

Karolis Skinkys KBFC


Jorge Pereyra Diaz : അർജൻ്റീന ഫസ്റ്റ് ഡിവിഷൻ ടീമായ അത്ലറ്റിക്കോ പ്ലറ്റെൻസിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ച താരം. മികച്ച ഫിൻസിഷിങ്ങും ഫോർവേർഡ് റണ്ണ്കളും നടത്തുന്ന താരം എതിർ ഡിഫൻസിനെ താളം തെറ്റിക്കുന്നുണ്ട്.മുംബൈ ഡിഫൻസ് ലൈനിന് മുൻപിലൂടെ ഓടി സഹലിന് കൊടുത്ത അസ്സിസ്റ്റും,ലീഗിലെ ഏറ്റവും മികച്ച ഡിഫൻ്റർ ആയ ചെന്നൈയ്യിൻ്റെ സ്ലാവ്കോ ഡാംജനോവിച്ചിൻ്റെ കണ്ണ് വെട്ടിച്ച് ചെന്നൈയ്യിൻ ഒരുക്കിയ ഓഫ് സൈഡ് പൂട്ട് പൊളിച്ച് നേടിയ ഗോളും ഒക്കെ ലീഗിലെ ഏറ്റവും മികച്ച കാഴ്ചകളിൽ ഒന്നായിരുന്നു.
.
Alvaro Vazquez Garcia : ടീമിൻ്റെ മെയിൻ സ്ട്രൈക്കർ. സ്പെയിനിലും ഇംഗ്ലണ്ടിലും ഫസ്റ്റ് ഡിവിഷനിൽ നൂറിലേറെ മത്സരങ്ങൾ കളിച്ച അനുഭവസമ്പത്തുള്ള താരം.ലോങ് റയിഞ്ചറുകളും, വോളികളും ഒക്കെ കയ്മുതൽ ആയി ഉള്ള താരം ടീമിലെ മറ്റു താരങ്ങൾക്ക് പ്രചോദനം ആണ്. ലൂണക്ക് മികച്ച പിന്തുണ നൽകുന്ന താരം ഫൈനൽ തേർഡിൽ പലപ്പോഴും അപകടം വിതക്കാൻ കെല്പുള്ളവൻ ആണ് മെയിൻ സ്ട്രൈക്കർ റോളിൽ ആണെങ്കിലും മിക്കപ്പോഴും പിറകിലേക്ക് ഇറങ്ങി മിഡ്ഫീൽഡിൽ നല്ല സപ്പോർട്ട് കൊടുക്കാൻ താരത്തിന് കഴിയുന്നുണ്ട്.

ഏറ്റവും കൂടുതൽ ദിവസങ്ങൾ പരിക്കും മറ്റ് കാരണങ്ങൾ കൊണ്ടും നഷ്ടപെട്ട എട്ടു ചെകുത്താന്മാർ…

ഫിഫ ദി ബെസ്റ്റ് 2021; നോമിനേഷൻ ലിസ്റ്റിൽ ഇടം നേടിയത് സൂപ്പർ താരങ്ങൾ…