in

LOVELOVE OMGOMG CryCry LOLLOL AngryAngry

ഫിഫ ദി ബെസ്റ്റ് 2021; നോമിനേഷൻ ലിസ്റ്റിൽ ഇടം നേടിയത് സൂപ്പർ താരങ്ങൾ…

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്നിൽ ലൂക്ക മോഡ്രിച് (2018), ലയണൽ മെസ്സി (2019), റോബർട്ട്‌ ലെവന്റോസ്കി (2020) എന്നിവർ ഒരു തവണയാണ് ഫിഫയുടെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. എന്തായാലും ഈ വർഷത്തെ ഫിഫ ദി ബെസ്റ്റ് അവാർഡുകൾക്ക് വേണ്ടിയുള്ള നോമിനേഷൻ ലിസ്റ്റ് ഫിഫ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട് . ഫിഫ ദി ബെസ്റ്റ് മെൻസ് പ്ലയെർ അവാർഡിനുള്ള നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ട താരങ്ങൾ ഇവരാണ്…

Top Footaballers

ലോകഫുട്ബോളിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചവർക്ക് ഫിഫ ഓരോ വർഷം കൂടും തോറും അവാർഡുകൾ നൽകുന്നുണ്ട്. 2021-വർഷത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചവരുടെ നോമിനേഷൻ ലിസ്റ്റിൽ നിന്ന് 2022 ജനുവരി 17-നാണ് ഫിഫ വിജയികളെ പ്രഖ്യാപിക്കുന്നതും അവാർഡുകൾ നൽകുന്നതും.

ഫിഫ ദി ബെസ്റ്റ് മെൻസ് പ്ലയെർ, ഫിഫ ദി ബെസ്റ്റ് വിമൻസ് പ്ലയെർ, ഫിഫ ദി ബെസ്റ്റ് കോച്ച്, ഫിഫ ബെസ്റ്റ് ഗോൾ കീപ്പർ തുടങ്ങി മെൻസ്, വിമൻസ് വിഭാഗങ്ങളിൽ നിരവധി അവാർഡുകൾ ഫിഫ നൽകുന്നുണ്ട്. ഈ വർഷവും മികച്ച പ്രകടനം കാഴ്ച വെച്ച താരങ്ങളും പരിശീലകരുമാണ് ഫിഫയുടെ നോമിനേഷൻ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്.

Top Footaballers

ഫിഫ ദി ബെസ്റ്റ് മെൻസ് അവാർഡ് ഏറ്റവും കൂടുതൽ തവണ നേടിയ താരം പോർച്ചുഗീസ് നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 2016, 2017 എന്നീ വർഷങ്ങളിലായി രണ്ട് തവണയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഫിഫയുടെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്നിൽ ലൂക്ക മോഡ്രിച് (2018), ലയണൽ മെസ്സി (2019), റോബർട്ട്‌ ലെവന്റോസ്കി (2020) എന്നിവർ ഒരു തവണയാണ് ഫിഫയുടെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. എന്തായാലും ഈ വർഷത്തെ ഫിഫ ദി ബെസ്റ്റ് അവാർഡുകൾക്ക് വേണ്ടിയുള്ള നോമിനേഷൻ ലിസ്റ്റ് ഫിഫ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട് .

ഫിഫ ദി ബെസ്റ്റ് മെൻസ് പ്ലയെർ അവാർഡിനുള്ള നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ട താരങ്ങൾ ഇവരാണ്…

– കരീം ബെൻസെമ (റയൽ മാഡ്രിഡ്‌)

– കെവിൻ ഡി ബ്രൂയ്ൻ (മാഞ്ചസ്റ്റർ സിറ്റി)

– മുഹമ്മദ്‌ സലാ (ലിവർപൂൾ)

– എർലിംഗ് ഹാലൻഡ് (ബോറുസിയ ഡോർട്ട്മുണ്ട്)

– ജോർജിഞ്ഞോ (ചെൽസി)

– കയ്ലിയൻ എംബാപ്പെ (പിസ്ജി)

– നെയ്മർ ജൂനിയർ (പിസ്ജി)

– ലയണൽ മെസ്സി (പിസ്ജി)

– റോബർട്ട്‌ ലെവന്റോസ്കി ( ബയേൺ മ്യൂണിക്)

– ക്രിസ്റ്റ്യാനോ റൊണാൾഡോ (മാഞ്ചസ്റ്റർ യുണൈറ്റഡ്)

ഈ നോമിനേഷൻ ലിസ്റ്റിൽ നിന്നും ഫൈനലിസ്റ്റുകളായ താരങ്ങളെ ജനുവരി 7-നാണ് ഫിഫ പ്രഖ്യാപിക്കുക.

ഓരോ ബ്ലാസ്റ്റേഴ്സ് താരത്തിന്റെയും ഇതുവരെയുള്ള പ്രകടനം എങ്ങനെ സമ്പൂർണ്ണ വിലയിരുത്തൽ…

ഫിഫ ദി ബെസ്റ്റ് ഗോൾകീപ്പർ; പുരുഷ-വനിത വിഭാഗത്തിലെ ഫൈനലിസ്റ്റുകളെ ഫിഫ പ്രഖ്യാപിച്ചു…