in

ടോട്ടനം താരങ്ങൾക്ക് മേൽ കോന്റെ പിടിമുറുക്കുന്നു, ഭക്ഷണത്തിന് മേൽ പോലും നിയന്ത്രണം…

താരങ്ങളുടെ ഭക്ഷണകാര്യത്തിൽ വരെ അദ്ദേഹം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു പീസ, കെച്ചപ്പ്, ബ്രൗൺ സോസ്, ഫിസ് പോലെയുള്ള ശീതളപാനീയങ്ങൾ എന്നിവ അദ്ദേഹം ടോട്ടനം ക്യാമ്പിൽ നിരോധിച്ചിരിക്കുകയാണ് പല താരങ്ങൾക്കും ഇതിനോട് അതൃപ്തി ഉണ്ട് എന്നാണ് അണിയറ സംസാരങ്ങൾ.

Antonio Conte

ലോകഫുട്ബോളിലെ തന്നെ ഏറ്റവും കർക്കശക്കാരനായ പരിശീലകൻ എന്ന നിലയിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടനം ഹാംസ്പറിന്റെ പരിശീലകനായ അന്തോണിയോ കോണ്ടേയെ വിശേഷിപ്പിക്കാം. കടുത്ത നിയന്ത്രണ വരയ്ക്കുള്ളിൽ നടത്തിയാണ് അദ്ദേഹം തൻറെ താരങ്ങളെ മെരുക്കുന്നത്. സൂപ്പർതാരങ്ങളുടെ പോലും കടിഞ്ഞാൺ അദ്ദേഹം ഏറ്റെടുക്കും.

അവിടെ അദ്ദേഹമാണ് ബോസ് കാര്യങ്ങൾ പലപ്പോഴും അദ്ദേഹം ഏകപക്ഷീയമായി തീരുമാനിച്ചു എന്നു വരും. വളരെ വിജയകരമായ ഒരു പ്രൊഫൈൽ ആണ് അദ്ദേഹത്തിന് ഒരു പരിശീലകൻ എന്ന നിലയിൽ ഉള്ളത്. കാലുകുത്തുന്ന ടീമുകളെ എല്ലാം കിരീടം ചൂടിക്കുവാൻ അദ്ദേഹത്തിന് പ്രത്യേക കഴിവാണ്. അതുകൊണ്ടുതന്നെ ലോക ഫുട്ബോളിൽ ഏറ്റവുമധികം ആവശ്യക്കാരുള്ള ഒരു പരിശീലനം കൂടിയാണ് അദ്ദേഹം.

Antonio Conte

എന്നാൽ ഒരു ടീമിനും അദ്ദേഹത്തിനെ അത്രവേഗം ലഭ്യമാവുകയില്ല, അദ്ദേഹം ആവശ്യപ്പെടുന്ന നിബന്ധനകളെല്ലാം അംഗീകരിക്കാമെന്ന് ഒരു ടീം ഉറപ്പുനൽകിയാൽ മാത്രമേ അദ്ദേഹം പരിശീലക സ്ഥാനം ഏറ്റെടുക്കുകയുള്ളൂ. ഇറ്റാലിയൻ ടീമായ ഇൻറർ മിലാൻ ക്ലബ്ബിനെ ലീവ് ജേതാക്കൾ ആകെ ശേഷം പരിശീലക സ്ഥാനത്തു നിന്നും അദ്ദേഹം സ്വമേധയാ പടി ഇറങ്ങിയിരുന്നു.

അതിനുശേഷം പല ക്ലബുകളും അദ്ദേഹത്തിനെ പരിശീലക സ്ഥാനത്ത് അവരോധിക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഒരു ക്ലബ്ബിൻറെയും ക്ഷണം സ്വീകരിക്കുവാനും ഇറ്റാലിയൻ പരിശീലനം തയ്യാറല്ലായിരുന്നു. അടുത്തിടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് FCയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുവാൻ സന്നദ്ധനാണ് എന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

യുണൈറ്റഡ് തങ്ങളുടെ പരിശീലകനായ ഓലെയും ആയി മുന്നോട്ടു പോകാൻ തീരുമാനിച്ചപ്പോൾ അവസരം ടോട്ടനം മുതലാക്കി, കാര്യങ്ങൾ പറഞ്ഞു ധരിപ്പിച്ചു ഇറ്റാലിയൻ പരിശീലകനെ അവർ സ്വന്തമാക്കി. ഇപ്പോൾ താരങ്ങളുടെ ഭക്ഷണകാര്യത്തിൽ വരെ അദ്ദേഹം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു പീസ, കെച്ചപ്പ്, ബ്രൗൺ സോസ്, ഫിസ് പോലെയുള്ള ശീതളപാനീയങ്ങൾ എന്നിവ അദ്ദേഹം ടോട്ടനം ക്യാമ്പിൽ നിരോധിച്ചിരിക്കുകയാണ് പല താരങ്ങൾക്കും ഇതിനോട് അതൃപ്തി ഉണ്ട് എന്നാണ് അണിയറ സംസാരങ്ങൾ.

മുംബൈ സിറ്റിയുടെ ഇന്ത്യൻ റാമോസ് ആത്മവിശ്വാസത്തിലാണ്, ഇനി കളി കാര്യമാകും…

ബ്ലാസ്റ്റേഴ്സിൽ ഇത്തവണ ജെസ്സെലിന് ടീമിനുള്ളിൽ നിന്നും കടുത്ത വെല്ലുവിളികൾ ഉണ്ടായിരിക്കും…