in

മുംബൈ സിറ്റിയുടെ ഇന്ത്യൻ റാമോസ് ആത്മവിശ്വാസത്തിലാണ്, ഇനി കളി കാര്യമാകും…

ഇത്തവണ പുതിയ പരിശീലകന് കീഴിൽ അവർ ഇറങ്ങുന്നത് അവരുടെ കയ്യിലിരിക്കുന്ന കിരീടം നിലനിർത്താൻ തന്നെയാണ്. തന്ത്രജ്ഞനായ പരിശീലകൻ നയിക്കുന്ന കരുത്തന്മാരുടെ ടീമിൽ പ്രതിരോധ കോട്ടക്ക് കാവൽ നിൽക്കാൻ ഈ യുവതാരം റെഡിയാണ് പുതിയ തന്ത്രങ്ങളുമായി അദ്ദേഹം പരിചയപ്പെട്ടു കഴിഞ്ഞു.

Valpuia

ഒരു കാലത്ത് ഇന്ത്യയിലെ ഫുട്ബോൾ മരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഫുട്ബോളിനെ ആർക്കും ഒരു കരിയർ ഓപ്ഷനായി തിരഞ്ഞെടുക്കുവാൻ കഴിയില്ലായിരുന്നു അത്രമാത്രം ദരിദ്രമായിരുന്നു ഇന്ത്യൻ ഫുട്ബോൾ താരങ്ങളുടെ ജീവിതം. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗ് അത്തരത്തിലുള്ള അവസ്ഥകൾക്ക് എല്ലാം മാറ്റമുണ്ടാക്കി.

ഇന്ന് മെച്ചപ്പെട്ട സാമ്പത്തിക ഭദ്രത ഉള്ള ഒരു പ്രൊഫഷൻ തന്നെയാണ് ഫുട്ബോൾ ഇന്ത്യയിൽ. ഇന്ത്യൻ സൂപ്പർ ലീഗ് ഒരുക്കിക്കൊടുത്ത സാമ്പത്തിക സുരക്ഷാ എന്ന വൻ മരത്തണലിൽ ജീവിതം കരുപ്പിടിപ്പിച്ചവരാണ് നിരവധി ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ. സീനിയർ താരങ്ങൾക്ക് സ്വപ്നം പോലും കാണുവാൻ കഴിഞ്ഞിട്ടില്ലാത്ത അവസരങ്ങളുടെ ആകാശം യുവതാരങ്ങൾക്ക് തുറന്നുകിട്ടി.

Valpuia

അങ്ങനെ വളർന്നു വന്ന ഒരു താരം തന്നെയാണ് മുംബൈ സിറ്റി എഫ് സി യുടെ വാൽപുയ. ഇന്ത്യയിൽ വളർന്നു വരുന്ന ഏറ്റവും പ്രതിഭാധനനായ സെൻറർ ബാക്ക് എന്ന ഇദ്ദേഹത്തിന് വിശേഷിപ്പിക്കേണ്ട വരും. മേഘാലയിലെ പീപ്പിൾസ് ക്ലബിലൂടെ തന്നെ കളി ജീവിതമാരംഭിച്ച യുവതാരം സ്പാനിഷ് ഫുട്ബോൾ താരമായ സെർജിയോ റാമോസ് ഡിഫൻഡറുടെ കടുത്ത ആരാധകനാണ്.

പീപ്പിൾസ് ക്ലബ്ബിൽ നിന്നും ഐസ്‌വാൾ എഫ് സി യിലേക്ക് എത്തിയതാണ് അദ്ദേഹത്തിൻറെ കരിയർ മാറ്റിമറിച്ചത്. വളരെ വേഗം തന്നെ ദേശീയ ശ്രദ്ധ ആകർഷിച്ച ഒരു ഫുട്ബോൾ താരമായി അദ്ദേഹം മാറി. 2019 മുംബൈ സിറ്റി അദ്ദേഹത്തെ സൈൻ ചെയ്തു അത് കൂടുതൽ അനുഭവ പാഠങ്ങൾ അദ്ദേഹത്തിന് പകർന്നു നൽകി.

ഇത്തവണ പുതിയ പരിശീലകന് കീഴിൽ അവർ ഇറങ്ങുന്നത് അവരുടെ കയ്യിലിരിക്കുന്ന കിരീടം നിലനിർത്താൻ തന്നെയാണ്. തന്ത്രജ്ഞനായ പരിശീലകൻ നയിക്കുന്ന കരുത്തന്മാരുടെ ടീമിൽ പ്രതിരോധ കോട്ടക്ക് കാവൽ നിൽക്കാൻ ഈ യുവതാരം റെഡിയാണ് പുതിയ തന്ത്രങ്ങളുമായി അദ്ദേഹം പരിചയപ്പെട്ടു കഴിഞ്ഞു.

ലയണൽ മെസ്സി PSG യെ ചതിക്കുകയായിരുന്നു എന്ന് രൂക്ഷവിമർശനം…

ടോട്ടനം താരങ്ങൾക്ക് മേൽ കോന്റെ പിടിമുറുക്കുന്നു, ഭക്ഷണത്തിന് മേൽ പോലും നിയന്ത്രണം…