in ,

LOVELOVE LOLLOL AngryAngry CryCry OMGOMG

ബ്ലാസ്റ്റേഴ്സിൽ ഇത്തവണ ജെസ്സെലിന് ടീമിനുള്ളിൽ നിന്നും കടുത്ത വെല്ലുവിളികൾ ഉണ്ടായിരിക്കും…

Jessel Carneiro

വളരെ ചുരുങ്ങിയ കാലം കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിലെ മികച്ച പ്രകടനത്തിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി വളർന്നു, തൻറെ കഠിനാധ്വാനത്തിലൂടെ യും സമർപ്പണത്തിലൂടെ യും ടീമിൻറെ നായക പദവിയിലേക്ക് വരെ എത്തിയ താരമാണ് ജെസ്സെൽ കാർനൈറോ. ഗോവയിൽ നിന്നും മലയാളികളുടെ ഹൃദയത്തിലേക്ക് കുടിയേറിയ ജെസ്സൽ നിലവിൽ ബ്ലാസ്റ്റേഴ്‌സ് ടീമിനോടൊപ്പമുള്ള ഒരു ക്യാപ്റ്റൻ കൂടിയാണ് .

ജെസ്സൽ കഴിഞ്ഞ സീസണിൽ അതിനു മുമ്പത്തെ സീസണിനെ അപേക്ഷിച്ചു കുറച്ചു മോശം പ്രകടനം തന്നെയാണ് കാഴ്ച വെച്ചത് എന്ന് എല്ലാവരും പറഞ്ഞ ഒരു കാര്യം തന്നെയാണ്. ജെസ്സൽ കഴിഞ്ഞ സീസണിൽ ഫോം ആയിരുന്നെന്നൊന്നും ഇത് കൊണ്ട് പറയുവൻ കഴില്ല. ആക്രമണത്തിലേക്ക് ഉള്ള സംഭാവന വളരെ കുറവായിരുന്നു.

Jessel Carneiro

കിബുവിന്റെ ഗെയിം പ്ലാനുമായിട ജെസ്സലിന് പെട്ടെന്ന് ഇണങ്ങാൻ പറ്റിയില്ല. കിബു ജെസ്സലിനു ഡിഫെൻസിവ് ചുമതലകൾ ആണ് കൊടുത്തിരുന്നത്. അത് താരം അത്യാവശ്യം നല്ല രീതിയിൽ തന്നെ ചെയ്തു. പിന്നെ കഴിഞ്ഞ സീസണിൽ കണ്ട ഒരു കാര്യമാണ് അനാവശ്യമായി ബാക്ക് പാസ്‌ കളിക്കുന്നത്. അത് മൂലം എതിർ ടീമിന് കോർണർ വരെ ലഭിച്ചിട്ടുണ്ട്.

പുതിയ സീസണിലേക്കു അത് പരിഹരിക്കപ്പെടുമെന്നാണ് വിശ്വാസം. പുതിയ സീസണിലേക്ക് വരുമ്പോൾ ആദ്യ 11 ലേക്ക് അവസരം കിട്ടണമെങ്കിൽ അദ്ദേഹം നല്ല രീതിയിൽ തന്നെ അധ്വാനിക്കേണ്ടി വരും. പുതിയതായി ടീമിലേക്ക് എത്തിയ ഫിഫ അണ്ടർ 17 ലോകകപ്പ് ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്ന സഞ്ജീവ് സ്റ്റാലിനും കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ദേനെയും ജസലിന്റെ പൊസിഷനിൽ മൽസരത്തിനുണ്ട്.

ഓരോ താരത്തിനും ഒരു സ്വാഭാവിക ശൈലി ഉണ്ട് ആ ശൈലിയിൽ കളിക്കാൻ അവസരം കിട്ടിയാൽ അവർ തിളങ്ങും . എൽക്കോ ജെസെലിനെ നന്നായി ഉപയോഗിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നിർദ്ദേശം അതേപടി നടപ്പാക്കിയ ജെസ്സൽ ആ സീസൺ എണ്ണം പറഞ്ഞ ക്രോസുകൾ എതിരാളികളുടെ ബോക്സിലേക്ക് നൽകിയിരുന്നു. ആ ജെസ്സലിനെയാണ് ആരാധകർ ഇഷ്ടപ്പെട്ടതും വരും സീസണിൽ ആരാധകർ കാണാൻ ആഗ്രഹിക്കുന്നതും.

ടോട്ടനം താരങ്ങൾക്ക് മേൽ കോന്റെ പിടിമുറുക്കുന്നു, ഭക്ഷണത്തിന് മേൽ പോലും നിയന്ത്രണം…

ന്യൂസിലാന്റിന്റെ പ്രതികാരം, ഇംഗ്ലണ്ടിനെ വീഴ്ത്തി വില്യംസണും കൂട്ടരും…