കോപ്പാ അമേരിക്കൻ ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളെ പരിചയപ്പെടുത്തുന്ന ആവേശം സ്പോർട്സ് പോർട്ടലിന്റെ പുതിയ പങ്തി ആണ് കോപ്പ ട്രൈലെർ.
കോപ്പയിൽ പന്ത് തട്ടുന്ന എല്ലാ ടീമിനെയും പറ്റിയുള്ള വിവരങ്ങൾ നിങ്ങൾക്ക് ഈ പങ്തിയിലൂടെ അറിയാം. ഇന്ന് കൊളംബിയൻ ടീമിനെ പറ്റിയാണ് കോപ്പ ട്രെയിലർ വിവരണം
റെയ്നൾഡോ കൊളംബിയയുടെ പരിശീലകസ്ഥാനം ഏറ്റെടുത്തു അധികം വൈകാതെ തന്നെ എത്തിയ കോപ്പ അമേരിക്ക ശെരിക്കും അദ്ദേഹത്തിന്റെ വരവറിയിക്കൽ ടൂർണമെന്റ് കൂടിയാണ്.
മുൻപ് 2004-06 കാലഘട്ടത്തിൽ അദ്ദേഹം കൊളംബിയയെ പരിശീലിപ്പിച്ചിരുന്നു എങ്കിലും ഇപ്പോൾ അദ്ദേഹത്തിന് കഴിവ് തെളിയിക്കാൻ പറ്റിയ യുവതാരങ്ങളാണ് ടീമിൽ ഉള്ളത്
ലാറ്റിൻ അമേരിക്കൻ ടീമുകളിൽ കരുത്തരുടെ കൂട്ടത്തിലുള്ള സംഘമാണ് കൊളംബിയ. ജെയിംസ് റോഡ്രിഗസ് തന്നെആണ് ടീമിന്റെ ശ്രദ്ധാകേന്ദ്രം.
ഒപ്പം പ്രീമിയർ ലീഗിലെ സ്റ്റാർ ഡിഫൻഡർ യാരി മിനയും ടോട്ടനത്തിന്റെ ദേവിൻസൺ സാഞ്ചസും യുവന്റസിന്റെ ജുവാൻ ക്വർഡാഡോയും ഗോളടിക്കാൻ സപാട്ടയും മുറിയെലും ചേരുമ്പോൾ കൊളംബിയ കരുത്തുറ്റ സംഘമാവുന്നു.
സാധ്യത ഇലവൻ : (4-3-3)
ഒസ്പിന (GK), സ്റ്റെഫാൻ മെദീന, സാഞ്ചസ്, മിന, വില്യം ടെസ്റ്റിലോ, ക്വർഡാഡോ, ലെർമ, ഉറിബെ, റോഡ്രിഗസ്, സപ്പാട്ട, മുറിയേൽ