ഞായറാഴ്ച തുടർച്ചയായ രണ്ടാം സീസണിലും ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ അസോസിയേഷന്റെ (പിഎഫ്എ) ഈ വർഷത്തെ മികച്ച കളിക്കാരനായി മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയൻ താരം കെവിൻ ഡി ബ്രൂയിൻ തിരഞ്ഞെടുക്കപ്പെട്ടു.
തുടർച്ചയായി രണ്ടാം തവണ ഈ നേട്ടത്തിൽ എത്തുന്ന മൂന്നാമത്തെ താരം മാത്രം ആണ് ഈ നേട്ടത്തിൽ എത്തുന്ന മൂന്നാമത്തെ താരം ആണ് കെവിൻ. ബെൽജിയം മിഡ്ഫീൽഡർ തിയറി ഹെൻറിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ചുവടുപിടിച്ചാണ് ഈ നേട്ടത്തിൽ എത്തിയത്.
ബാക്ക്-ടു-ബാക്ക് വർഷങ്ങളിൽ പ്രീമിയർ ലീഗ് പ്ലെയർ അവാർഡ് നേടിയ മറ്റ് കളിക്കാർ ഇവർ രണ്ട് പേരും ആയിരുന്നു.
നാല് വർഷത്തിനിടെ സിറ്റിയുടെ മൂന്നാമത്തെ പ്രീമിയർ ലീഗ് കിരീടവും തുടർച്ചയായ നാലാം ലീഗ് കപ്പ് വിജയവും നേടുന്നത്തിൽ ഡി ബ്രൂയിന്റെ പങ്ക് നിർണായകമായിരുന്നു.
ക്ലബ്ബിന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് 29 കാരനായ കെവിൻ സിറ്റിയെ നയിച്ചു, കഴിഞ്ഞ വാരാന്ത്യത്തിൽ ചെൽസിയോട് 1-0 ന് പരാജയപ്പെട്ടതിന്റെ അവസാന ഘട്ടത്തിൽ അദ്ദേഹത്തിന്റെ പ്രകടനം മോശമായിരുന്നു.
അതിനാൽ രണ്ടാം പകുതിയിൽ തന്നെ അദ്ദേഹം സബ്സ്റ്റിസ്റ്റുട്ട് ചെയ്ത് പുറത്തായിരുന്നു. എങ്കിലും യൂറോക്കപ്പിൽ ബൽജിയം ടീമിന്റെ പ്രധാന താരം കെവിൻ ആയിരിക്കും. അവരുടെ മധ്യനിരുടെ ചരട് കെവിന്റെ കൈകളിൽ ആയിരിക്കും.