കോവിഡ് 19 മഹാമാരിയുടെ വ്യാപനത്തിനെ തുടർന്ന് ലോകത്തിന്റെ വിവിധ കോണുകളിൽ ഉള്ള പല മേജർ സ്പോർട്സ് ടൂർണമെന്റ്കളും നിർത്തി വയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തിട്ട് ഉണ്ട്.
കോപ്പ അമേരിക്ക ടൂർണമെന്റിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല, ആദ്യത്തെ പ്രശ്നം വേദി മാറ്റം ആയിരുന്നു. ഇപ്പോൾ ബ്രസീൽ ഉൾപ്പെടെ ഉള്ള ടീമുകൾ ഇടഞ്ഞു നിൽക്കുകയാണ്.
കോപ്പ അമേരിക്ക ടൂർണമെന്റ് അർജന്റീനയിൽ നടത്താൻ ആയിരുന്നു തീരുമാനിച്ചത് എങ്കിലും കോവിഡ് 19 മഹാമാരിയുടെ വ്യാപനത്തിനെ തുടർന്ന് ആണ് ബ്രസീലിലേക്ക് വേദി മാറ്റുവാൻ തീരുമാനിച്ചത്.
അതോടെ ആശങ്കകൾക്ക് പരിഹാരമാകുമെന്ന് കരുതി എങ്കിലും യഥാർത്ഥത്തിൽ പ്രശ്നങ്ങളുടെ തുടക്കം ആകുകയായിരുന്നു അത്. ആദ്യം മുതൽ ബ്രസീൽ താരങ്ങൾ കോപ അമേരിക്ക ബ്രസീലിൽ ആണെങ്കിൽ കളിക്കില്ല എന്ന തീരുമാനത്തിലാണ്.
ബ്രസീൽ താരങ്ങൾ അർജന്റീന പോലുള്ള രാജ്യങ്ങളിലെ താരങ്ങളോട് പ്രതിഷേധത്തിന് പിന്തുണ ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് അർജന്റീന നിലപാട് വ്യക്തമാക്കിയത്.
ബ്രസീലിൽ നടക്കുന്ന കോപ്പ അമേരിക്കയിൽ അർജന്റീന ടീം കളിക്കും എന്നാണ് ഔദ്യോഗിക പ്രസ്താവനയിൽ അവർ പറഞ്ഞത്. ലാറ്റിനമേരിക്കൻ ഫുട്ബോൾ അസോസിയേഷൻ മികച്ച സൗകര്യം ഒരക്കുമെന്നാണ് വിശ്വാസം എന്നും അർജന്റീന വ്യക്തമാക്കി.