in

റൊമാനിയയെ അടിച്ചു ഭിത്തിയിൽ കയറ്റി ഇംഗ്ലണ്ടിന്റെ പുലിക്കുട്ടികൾ പേരു ദോഷം മാറ്റി

England 1 Romania 0 EURO

കഴിഞ്ഞ കുറച്ചു നാളുകളായി റൊമാനിയ ക്കെതിരെ വിജയിക്കാനായില്ല എന്ന നാണക്കേട് തീർക്കാനുറച്ചാണ് ഇംഗ്ലണ്ട് യുവ നിര ഇന്നു കളത്തിലിറങ്ങിയത്.

അവസാന സൗഹൃദമത്സരത്തിൽ ഓസ്ട്രിയ ക്കെതിരെ ഇറങ്ങിയ സ്റ്റാർട്ടിങ് ഇലവനിൽ നിന്നും ജാക്ക് ഗ്രീലീഷിനെയും മിങ്‌സ് നെയും മാത്രമാണ് ഇംഗ്ലണ്ട് കോച്ച് സൗത്ത് ഗേറ്റ് ഇന്നു പരിഗണിച്ചത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റാഷ്‌ഫോർഡ് ഇംഗ്ലണ്ട് നായകപദവി ഏറ്റെടുത്ത മത്സരത്തിൽ, ഇംഗ്ലണ്ട് ഒരല്പം പ്രതിരോധത്തിൽ ഊന്നിയിട്ടാണ് മത്സരം ആരംഭിച്ചത്
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇടതു വിങ് ബാക്കിലെ വിശ്വസ്തനായ ലുക് ഷൗ ആണ് ലെഫ്റ്റ് വിങ്ങിനെ നയിച്ചത് .മുന്നേറ്റ നിരയുടെ കടിഞ്ഞാൺ എവർട്ടൺ സ്ട്രൈക്കർ കൽവർട്ട് ലെവിന്റെ കയ്യിലും ഏല്പിച്ചാണ് സൗത്ത് ഗേറ്റ് തന്ത്രങ്ങൾ മെനഞ്ഞത്.

പതിയെ ആക്രമിച്ചു തുടങ്ങിയ ഇംഗ്ലണ്ട് വാർഡ് പ്രോൺസ് നൽകിയ ഒരു മികച്ച ബോൾ കാൽവെർട് ലെവിൻ ഹെഡ് ചെയ്തെങ്കിലും പോസ്റ്റ് വിലങ്ങുതടിയായി.തുടരെത്തുടരെ ആക്രമിച്ചു കളിച്ച ഇംഗ്ലണ്ട് ജാക്ക് ഗ്രീലീഷ് എന്ന അത്ഭുത പ്രതിഭയുടെ കാലിൽ നിന്നും ഒരു തകർപ്പൻ ഷോട്ട് ഉതിർത്തെങ്കിലും വീണ്ടും അതേ പോസ്റ്റ് തന്നെ വിലങ്ങുതടിയാകുന്ന കാഴ്ചയാണ് ദർശിക്കാൻ ആയത്.

ആദ്യപകുതിയിൽ ഒന്നേ പൂജ്യത്തിന് പിരിഞ്ഞ ഇംഗ്ലണ്ട്
രണ്ടാം പകുതിയിൽ ഹെൻഡസൻ ,ഡിക്ലെൻ റൈസ്
ജൂഡ് ബെല്ലിൻഗ്രാം എന്നിവരെ കളിക്കളത്തിൽ ഇറക്കി.68 ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോൾ ആക്കി മാറ്റി റാഷ്‌ഫോർഡ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു.തുടർന്ന് എഴുപത്തിയഞ്ചാം മിനുട്ടിൽ
ജെസ്സി ലിംഗാർഡ്,ട്രിപ്പിയർ എന്നിവരെ എന്നിവരെ കളത്തിലിറക്കി സൗത്ത് ഗേറ്റ് ആക്രമങ്ങ്ൾക്ക് മൂർച്ച കൂട്ടികൊണ്ടിരുന്നു

78 മിനുട്ടിൽ കിട്ടിയ ഹെൻഡസൻ എടുത്ത പെനാൽറ്റി കിക്ക്‌ റൊമാനിയ ഗോളി നിറ്റാ തട്ടിയകറ്റി.വീണ്ടും സബ്സ്റ്റിട്യൂഷൻ നടത്തിയ സൗത്ത് ഗേറ്റ് സ്ട്രൈക്കർ പൊസിഷനിൽ കളിച്ച കാൽവെർട് ലെവിനെ മാറ്റി ഒലെ വാറ്റ്കിൻസ്നെ കളത്തിലിറക്കി.അവസാന മിനുട്ടിൽ ജൂഡ് ബെല്ലിൻഗ്രാം ൻറെ ഒരു തകർപ്പൻ ഹെഡർ
റൊമാനിയ ഡിഫൻസ് തടഞ്ഞിട്ടത് മത്സരത്തിലെ സുന്ദര നിമിഷങ്ങളിൽ ഒന്നായി മാറി.

ഇതോടുകൂടി റൊമാനിയക്കെതിരെ കുറച്ചു മത്സരങ്ങൾ വിജയിക്കാനായില്ല എന്ന അപവാദം ഇംഗ്ലണ്ട് നിര തിരുത്തി കുറിച്ചു.ആറു മത്സരങ്ങളിലായി തുടർച്ചയായി വിജയിച്ച സൗത്ത് ഗേറ്റിനു സംഘത്തിനും ഇനി ധൈര്യമായി ഞായറാഴ്ച നടക്കാനിരിക്കുന്ന യുറൊകപ്പിൽ
ക്രൊയേഷ്യ ക്കെതിരെ ധൈര്യമായി പന്തു തട്ടാം.

ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം ഡക്കൻ നാസോൺ തിരിച്ചു വരുന്നു

നിലപാട് വ്യക്തമാക്കി അർജന്റീനൻ ഫുട്ബാൾ ടീം