in ,

ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം ഡക്കൻ നാസോൺ തിരിച്ചു വരുന്നു

Duckens Nazon return to Kerala Blasters

2016 ലെ മൂനാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗ് കണ്ട ഒരു ഫുട്‌ബോൾ പ്രേമിക്ക് പോലും ഡക്കൻ നാസോൺ എന്ന ഹെയ്തി താരത്തിനെ മറക്കുവാൻ കഴിയില്ല. ആ സീസണിൽ മനം കവർന്ന ഹെയ്തി താരം ബെൽഫോർട്ടിനെക്കാൾ കായിക മികവ് കളിക്കളത്തിൽ കാണിച്ച താരം ആയിരുന്നു ഡക്കൻ നാസോൺ എന്ന കരുത്തൻ.

പാറ്റൺ ടാങ്ക് പോലെ പന്തുമായി ഡക്കൻ നാസോൺ പാഞ്ഞു വരുന്ന സമയത്ത് വട്ടം നിൽക്കുന്നത് ഏത് കൊമ്പത്തെ ഡിഫൻഡർ ആയാലും അവർ തവിടുപൊടി ആകുമായിരുന്നു. അതായിരുന്നു ഡക്കൻ നാസോൺ എന്ന കരുത്തന്റെ മുഖമുദ്ര. ബ്ലാസ്റ്റേഴ്‌സ് വിട്ട് പുറത്ത് പോയ ശേഷം ഏറെ പ്രശസ്തി പിടിച്ചു പറ്റിയ താരം കൂടെയാണ് ഡക്കൻ നാസോൺ.

പുതിയ സെർബിയൻ പരിശീലൻ ഇവാൻ ലുക്ക്മാനോവിച്ചിനെ എത്തിച്ചതിന് പിന്നാലെ കേരളാ ബ്ലാസ്റ്റേഴ്‌സ് ഡക്കൻ നാസോൺ എന്ന തങ്ങളുടെ പഴയ പവർ ഹൗസിനെ തിരികെയെത്തിക്കാൻ ഉള്ള ശ്രമത്തിലാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ.

താരം വരുന്ന സമ്മർ സീസണിൽ ഫ്രീ ഏജന്റ് ആയി മാറും എന്നതാണ് അതിന് ഏറ്റവും സാധ്യത വർധിപ്പിക്കുന്നത്.

ഡക്കൻ നാസോൺ ബ്ലാസ്റ്റേഴ്‌സ് ആരാധകരെയും ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഡക്കൻ നാസോൺ എന്ന താരത്തിനെയും മറന്നിട്ടില്ല. ബെൽജിയൻ ക്ലബായ സെന്റ് ട്രുയിഡനായി കളിക്കുന്ന നേസൺ കോൺകകാഫ് അവാർഡിനായി പരിഗണിക്കപ്പെട്ട സമയത്ത് വോട്ടിങ്ങിൽ ബ്ലാസ്റ്റേഴ്‌സ് താരത്തിന് വൻ പിന്തുണ ആണ് നൽകിയത്.

അന്ന് ഇന്ത്യൻ ആരാധകരുടെ സഹായം അഭ്യർഥിച്ചു കൊണ്ട് ഡക്കൻ നാസോൺ ചെയ്ത ട്വീറ്റ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറ്റെടുക്കുക ആയിരുന്നു.

PFA പ്രീമിയർ ലീഗ് ടീം ഓഫ് ദി സീസണിൽ രണ്ടു മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ

റൊമാനിയയെ അടിച്ചു ഭിത്തിയിൽ കയറ്റി ഇംഗ്ലണ്ടിന്റെ പുലിക്കുട്ടികൾ പേരു ദോഷം മാറ്റി