in

PFA പ്രീമിയർ ലീഗ് ടീം ഓഫ് ദി സീസണിൽ രണ്ടു മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ

2 Manchester United players in EPL team of the year

പോർച്ചുഗീസ് ക്ലബ് സ്‌പോർട്ടിങ് ലിസ്ബണിൽ നിന്നും ചെകുത്താൻ കോട്ടയായ ഓൾഡ് ട്രാഫൊർഡിൽ എത്തിയത് മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പഴയ കാല പ്രതാപത്തിലേക്കു കൈപിടിച്ച് നടത്തിക്കൊണ്ടിരിക്കുന്ന പറങ്കി പടയുടെ പോരാളി ബ്രൂണോ ഫെർണാഡ്‌സിനു അർഹിച്ച അംഗീകാരം തന്നെയാണ് PFA പ്രീമിയർ ലീഗ് സീസണൽ ടീമിലെ സ്ഥാനം

തന്റെ ആദ്യ സീസൻ മുതൽ വളരെ കൺസിസ്റ്റന്റ് ആയ പ്രകടനം കാഴ്ചവെച്ചു ചെകുത്താൻപടയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിർണായക പങ്കു വഹിച്ചിരുന്നു ബ്രൂണോ.

ബ്രൂണോയുടെ ആദ്യ സീസണിൽ ആറാം സ്ഥാനത്തു ഫിനിഷ് ചെയ്‌ത യുണൈറ്റഡ് രണ്ടാം സീസണിൽ മൂന്നാം സ്ഥാനത്താണു ഫിനിഷ് ചെയ്തത്. കഴിഞ്ഞ സീസണിൽ കിരീട പ്രതീക്ഷ തന്നെ വച്ച് പുലർത്തിയെങ്കിലും മാഞ്ചസ്റ്റർ സിറ്റിക്ക് പിറകെ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്യാനായിരുന്നു വിധി.

ലുക് ഷൗയുടെ പ്രീമിയർ ലീഗ് ടീം ഓഫ് ദി സീസൻ പ്രവേശനം മാഞ്ചെസ്റ്ററിനു ഇരട്ടി മധുരമായി. ചെകുത്താൻമ്മാരുടെ വിശ്വസ്തനായ ഇടതു വിങ് ബാക്ക് കഴിഞ്ഞ സീസണലുടനീളം മിന്നും പ്രകടനം ആണ് കാഴ്ചവെച്ചത്. അലക്സ് ടെല്ലസിനെ FC പോർട്ടോ യിൽ നിന്ന് ലുക് ഷൗ ക്കു വെല്ലുവിളിയായി ഓൾഡ് ട്രാഫൊർഡിൽ എത്തിച്ചെങ്കിലും ടെല്ലസിനു ഒട്ടുമിക്ക കളികളിലും സൈഡ് ബെഞ്ചിൽ കാഴ്ചക്കാരനായി ഇരിക്കാനായിരുന്നു വിധി.
Congrats Bruno Fernades
Congrats Luke Shaw

പരീക്ഷാ ഹാളിൽ നിന്നും ഇന്ത്യൻ ടീമിലേക്ക് നടന്നു കയറിയ പ്രതിഭ

ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം ഡക്കൻ നാസോൺ തിരിച്ചു വരുന്നു