കോവിഡ് പ്രതിസന്ധിയിൽ തകർന്നു വീഴില്ല എന്ന ഉറപ്പോടെ കരീബിയൻ പ്രീമിയർ ലീഗ് ഓഗസ്റ്റ് 28ന് തുടങ്ങും.
ഔദ്യോഗിക കണക്ക് അനുസരിച്ച് കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സ്ഥലമായ സെയിന്റ് കിറ്റ്സ് & നെവിസിൽ ആയിരിക്കും കരീബിയൻ പ്രീമിയർ ലീഗിന് അരങ്ങു ഒരുങ്ങുന്നത്.
കഴിഞ്ഞ സീസണിലെ പോലേ ഇവ സീസണിലും ടൂര്‍ണ്ണമെന്റ് മുഴുവനും ഒറ്റ വേദിയിലായിരിക്കും നടക്കുവാൻ സാധ്യത. സെയിന്റ് കിറ്റ്സ് & നെവിസിലേക്ക് വാര്‍ണര്‍ പാര്‍ക്കിലാവും മത്സരങ്ങള്‍ നടക്കുക.
2020ലെ ടൂര്‍ണ്ണമെന്റ് പൂർണമായും ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലെ ബയോ ബബിളിലാണ് നടന്നത്.