ഇന്ന് ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിയെ നേരിടാൻ ഒരുങ്ങുകയാണ് ഫ്രഞ്ച് ക്ലബ്ബ് പി എസ് ജി. ശക്തരായ ജർമൻ ക്ലബ്ബ് ബയെൺ മ്യൂണിച്ചിനെ തകർത്താണ് PSG സെമിയിലേക്ക് മുന്നേറിയത് എന്നത് അവർക്ക് ആത്മ വിശ്വാസം നൽകുന്ന ഘടകം ആണ്.
തികഞ്ഞ ആത്മ വിശ്വാസത്തിൽ തന്നെയാണ് PSG യുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. തന്റെ പ്രധാന ലക്ഷ്യം ചാമ്പ്യൻസ് ലീഗ് ആണെന്നും ബാലൻ ഡി ഒറിനെക്കാൾ താൻ പ്രാധാന്യം നൽകുന്നത് ചാമ്പ്യൻസ് ലീഗിനാണ് എന്നു നെയ്മർ പറഞ്ഞു.
ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ ആണ് താൻ ഇഷ്ടപ്പെടുന്നത്. ഭാവിയിൽ ഓർക്കുമ്പോൾ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ താൻ തന്റെ ടീമിനെ സഹായിച്ചു എന്ന് ഓർക്കാനാണ് താൻ ഇഷ്ടപ്പെടുന്നത് എന്നും നെയ്മർ പറഞ്ഞു.
നിരവധി തവണ ബാലൻഡി ഓർ പുരസ്‌കാരം അടുത്ത തവണ കിട്ടും എന്നു പലരും പ്രവചിച്ചിട്ടും ഒരിക്കൽ പോലും ആ പുരസ്‌കാരം നേടിയിട്ടില്ല നെയ്മർ.