in

CR7 ജോർദാനെപ്പോലെ, ആർക്കും അവരെ ചോദ്യം ചെയ്യാൻ കഴിയില്ല എന്ന് ഒലെ…

ഇറ്റലിയിലെ ബെർഗാമോയിൽ CR7 എന്ന വേൾഡ് ക്ലാസ്സ്‌ പ്ലയെർ നേടുന്ന ഇരട്ടഗോളിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽ‌വിയിൽ നിന്ന് രക്ഷപ്പെടുന്നത്. യുണൈറ്റഡ് പരിശീലകനായ ഒലെ ഗുന്നാർ സോൾഷ്യയർക്ക് നേരെ ഉയരുന്ന വിമർശനങ്ങളെ ചെറുത്തു നിൽക്കാൻ ഇന്നത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിലെ സമനിലക്ക് കഴിഞ്ഞിട്ടുണ്ട്. മത്സരശേഷം യുണൈറ്റഡ് പരിശീലകനായ സോൾഷ്യയർ ക്രിസ്ത്യാനോ റൊണാൾഡോയെ പറ്റി മനസ്സ് തുറന്നു സംസാരിച്ചിരിക്കുകയാണ് .

Ole and Cristiano Ronaldo in Leicester City vs Manchester United Match

ഇറ്റലിയിലെ ബെർഗാമോയിൽ CR7 എന്ന വേൾഡ് ക്ലാസ്സ്‌ പ്ലയെർ നേടുന്ന ഇരട്ടഗോളിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽ‌വിയിൽ നിന്ന് രക്ഷപ്പെടുന്നത്. യുണൈറ്റഡ് പരിശീലകനായ ഒലെ ഗുന്നാർ സോൾഷ്യയർക്ക് നേരെ ഉയരുന്ന വിമർശനങ്ങളെ ചെറുത്തു നിൽക്കാൻ ഇന്നത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിലെ സമനിലക്ക് കഴിഞ്ഞിട്ടുണ്ട്. മത്സരശേഷം യുണൈറ്റഡ് പരിശീലകനായ സോൾഷ്യയർ ക്രിസ്ത്യാനോ റൊണാൾഡോയെ പറ്റി മനസ്സ് തുറന്നു സംസാരിച്ചിരിക്കുകയാണ് .

” ഞങ്ങൾ സൂക്ഷിച്ചു തുടർന്നുകൊണ്ടിരുന്നു , ഞങ്ങൾക്ക് നല്ല മനോഭാവം ഉണ്ടായിരുന്നു, ഞങ്ങൾ ഫിറ്റാണ്, ഞങ്ങൾ ഓൾഡ് ട്രാഫോർഡിലെ പോലെ തന്നെ ഈ മത്സരത്തിലും ചെയ്തു, ഞങ്ങൾക്ക് ഒരു ലക്ഷ്യം ലഭിച്ചു, ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട പോയിന്റുകൾ നേടിയെടുക്കാൻ കഴിഞ്ഞു ,”

Cristiano Ronaldo and Ole

” മത്സരത്തിന്റെ അവസാനനിമിഷം റൊണാൾഡോ നേടിയ ഗോൾ, അത് അവസാനനിമിഷത്തിൽ ചാമ്പ്യൻഷിപ്പ് നേടുന്ന മൈക്കൽ ജോർദാന്റെ പോലെയുള്ള നിമിഷമായിരിക്കണം . ഇതുപോലെയുള്ള കളിക്കാരുടെ മനോഭാവത്തെയും സ്വഭാവത്തെയും ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ല, അവർ ഒരിക്കലും തളരില്ല . ചില സമയങ്ങളിൽ ഞങ്ങൾ ഈ മത്സരത്തെക്കാൾ നന്നായി കളിക്കും. എല്ലാ സമയവും ആ മനോഭാവം ഞാൻ കാണുന്നു, ടീമിന് ഗുണനിലവാരം വരും.”
– എന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ പറയുന്നത് .

അതേസമയം, അറ്റാലാന്റക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരവും 36 കാരനായ ക്രിസ്ത്യാനോ റൊണാൾഡോ തന്നെയാണ് സ്വന്തമാക്കിയത്. യുവേഫ ചാമ്പ്യൻസ് ലീഗിൽ ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 4 മത്സരങ്ങളിൽ നിന്ന് 5 ഗോളുകൾ നേടാനും അദ്ദേഹത്തിന് കഴിഞ്ഞു.

നിലവിൽ മിന്നുംഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന ക്രിസ്ത്യാനോ റൊണാൾഡോ ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി പ്രീമിയർ ലീഗിൽ 7 മത്സരങ്ങളിൽ നിന്ന് 4 ഗോളുകളടക്കം 11 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളാണ് നേടിയത്. അധികം മത്സരങ്ങളിലും യുണൈറ്റഡിന്റെ രക്ഷക്കെത്തുന്നതും ഈ പോർച്ചുഗീസ് നായകൻ തന്നെയാണ്. അതിൽ അത്ഭുതപെടേണ്ട കാര്യമില്ല ! കാരണം ഇത് CR7 ആണ്, ഈ മനുഷ്യൻ ഇങ്ങനെയാണ്. ടീമിന് വേണ്ടി ഏതറ്റം വരെയും ചങ്കൂറ്റത്തോടെ പോരാടാൻ കഴിവുള്ളവൻ……..

ചാമ്പ്യൻസ് ലീഗ് പവർ റാങ്കിങ് : PSG, യുണൈറ്റഡ് പിന്നോട്ട്, മുന്നോട്ടു കുതിച്ച് റയൽ, ലിവർപൂൾ…

കോഹ്ലി ഒരു വീര ഗാഥ, ഒരു രാജാവിന്റെ ഉദയം… ഭാഗം 2