in

LOVELOVE

കോഹ്ലി ഒരു വീര ഗാഥ, ഒരു രാജാവിന്റെ ഉദയം… ഭാഗം 2

2017 ൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ മൂന്നു ഫോർമാറ്റിലും ക്യാപ്റ്റനായി ബി സി സി ഐ അദ്ദേഹത്തെ അവരോധിക്കുന്നു.ക്യാപ്റ്റനായി തന്റെ ആദ്യത്തെ മത്സരത്തിൽ തന്നെ ഇംഗ്ലണ്ട് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം തന്റെ ബാറ്റിംഗ് മികവ് കൊണ്ട് ജാദവിനെ കൂട്ടു പിടിച്ചു അനയാസമായി മറികടക്കുന്നു. തുടർന്ന് വന്ന ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യ ഫൈനലിൽ തോൽക്കുന്നു. 2019 ഏകദിന ലോകകപ്പിലും 2021 ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലും വിധി വീണ്ടും അയാളോട് ക്രൂരമായി പെരുമാറി.

Kohli in T20 wc

2014ൽ ടെസ്റ്റ് ക്യാപ്റ്റനായി കോഹ്ലി സ്ഥാനം ഏൽക്കുമ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇതായിരുന്നു.’ഈ ടീമിനെ താൻ ലോകത്തിന്റെ ഉന്നതിയിൽ എത്തിക്കും’.സ്ഥാനം ഏറ്റെടുക്കുമ്പോൾ ടെസ്റ്റ് റാങ്കിംഗിൽ 7 ആം സ്ഥാനത്തായിരുന്ന ടീമിനെ അദ്ദേഹം പതിയെ പതിയെ ഉയർത്തി. തന്നിലെ അക്രമണ സ്വഭാവം ടീമിലേക്ക് മുഴുവനായി വ്യാപിപ്പിച്ചു. ക്യാപ്റ്റനായ ആദ്യ മത്സരത്തിൽ തന്നെ ഇരു ഇന്നിങ്സിലും സെഞ്ച്വറി നേടികൊണ്ട് ക്യാപ്റ്റൻസി ഒരിക്കലും തന്റെ ബാറ്റിങ്ങിനെ ബാധിക്കില്ല എന്ന് തെളിയിച്ചു.

തന്റെ ദേഹത്തിലേക്ക് പന്ത് എറിഞ്ഞ ജോൺസനോട് ആദ്യം ധൈരൃം ഉണ്ടേൽ സ്റ്റമ്പിലേക്ക് എറിയാൻ പറഞ്ഞതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് പറയണ്ടേതില്ലലോ. ജോൺസൻ ഒന്ന് ചൊറിഞ്ഞു കോഹ്ലി കേറി അങ്ങ് മാന്തി. ഇന്ത്യ സീരീസ് പരാജയപെട്ടുവെങ്കിലും കോഹ്ലി എന്ന ക്യാപ്റ്റൻ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ കളി ശൈലി തന്നെ മാറ്റിമറിക്കുകയായിരുന്നു .

Virat Kohli

നമുക്ക് തിരിച്ചു ലിമിറ്റഡ് ഓവർ മൽസരങ്ങളിലേക്ക് വരാം.2014 t20 ലോകകപ്പിൽ കോഹ്ലി ഒറ്റക്ക് തന്റെ ടീമിനെ ചുമലിലേറ്റി ഫൈനൽ വരെ എത്തിച്ചു. പക്ഷെ യുവരാജിന്റെ ജീവിതത്തിൽ ഏറ്റവും കയ്പ്പേറിയ ഇന്നിങ്സ് കോഹ്ലിക്കും ഇന്ത്യക്കും കപ്പിനും ചുണ്ടിനും ഇടയിൽ കിരീടം നഷ്ടപെടുത്തി. എങ്കിലും ടൂർണമെന്റിലെ താരമായി കോഹ്ലി തിരെഞ്ഞെടുക്കപെടുകയാണ് ഉണ്ടായത്

ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇന്ത്യ മാസ്മരിക പ്രകടനങ്ങൾ കാഴ്ച വെക്കാൻ ആരംഭിച്ചു.7 ആം സ്ഥാനത് നിന്ന് ഇന്ത്യ ഒന്നാം സ്ഥാനത്തിലേക്ക് കുതിച്ചു.എന്നും പേര് കേട്ട സ്പിൻ നിര ഉള്ള ഇന്ത്യക്ക് ഏറ്റവും മികച്ച ഫാസ്റ്റ് ബൌളിംഗ് കൂട്ടുകെട്ട് കിട്ടിയത് കോഹ്ലിടെ കാലത്താണ്. ദക്ഷിണ ആഫ്രിക്കയും കിവിസും എല്ലാം ഇന്ത്യയിൽ വന്നു ഒരു മത്സരം പോലും ജയിക്കാതെ തിരകെ നാട്ടിലേക്ക് വണ്ടി കയറി.എന്നും സ്പിൻ പിച്ച് മാത്രം ഉണ്ടാക്കി എതിരാളികളെ വട്ടം കറക്കിയ ഇന്ത്യ കോഹ്ലി എന്ന ക്യാപ്റ്റൻ ന്റെ നിർബന്ധത്താൽ ഫാസ്റ്റ് ബൌളിംഗ് പിച്ചുകളും ഒരുക്കാൻ തുടങ്ങി.

കാലം മുന്നോട്ട് പോയി, 2015 ഏകദിന ലോകകപ്പ്.. ആദ്യ മത്സരത്തിൽ 100 തികച്ചു കൊണ്ട് പാകിസ്ഥാൻ എതിരെ ലോകകപ്പിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി കോഹ്ലി മാറി. എങ്കിലും സെമി ഫൈനലിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ചു പുറത്തായപ്പോൾ ആരാധകർ അതി ക്രൂരമായി അയാളെ വിമർശിച്ചു. പക്ഷെ അയാൾ ഗ്രീക്ക് പുരാണത്തിലെ ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കാൻ തയ്യാറായി കൊണ്ടിരിക്കുകയായിരുന്നു.

Virat Kohli

വർഷം 2016, വിരാട് കോഹ്ലിയുടെ ഏറ്റവും മികച്ച വർഷം. T20 ലോകകപ്പിൽ ഒരു വട്ടം കൂടി ഇന്ത്യയെ തന്റെ ചുമലിലേറ്റി സെമി വരെ എത്തിച്ചു.സെമിയിൽ ബോൾ കൈയിൽ എടുത്തു എങ്കിലും ഭാഗ്യദേവതകൾ ഇന്ത്യയോട് കരുണ കാണിക്കാത്ത ദിനം കോഹ്ലിക്കും ഇന്ത്യക്കും നിരാശ മാത്രമായിരുന്നു ഫലം. എങ്കിലും ഓസ്ട്രേലിയക്ക് എതിരെ ജീവന്മരണ പോരാട്ടത്തിൽ നേടിയ ഫിഫ്റ്റി ലോകകപ്പ് ചരിത്രത്തിൽ തന്നെ എക്കാലത്തെയും മികച്ച ഇന്നിങ്സുകളിൽ ഒന്നായിരുന്നു. തുടർന്ന് വന്ന ഐ പി ൽ സീസണിൽ 973 റൺസും 4 സെഞ്ച്വറികളും നേടി ബാംഗ്ലൂറിനെ ഫൈനൽ വരെ എത്തിച്ചുവെങ്കിലും ഒരിക്കൽ കൂടി ഫൈനലിൽ തോൽക്കാൻ തന്നെയായിരുന്നു വിധി.ഇതേ വർഷം തന്നെ ടെസ്റ്റ്‌ ക്രിക്കറ്റിൽ നാല് ഡബിൾ സെഞ്ച്വറികൾ നേടി അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ സംഹാരതാണ്ഡവമാടി.

2017 ൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ മൂന്നു ഫോർമാറ്റിലും ക്യാപ്റ്റനായി ബി സി സി ഐ അദ്ദേഹത്തെ അവരോധിക്കുന്നു.ക്യാപ്റ്റനായി തന്റെ ആദ്യത്തെ മത്സരത്തിൽ തന്നെ ഇംഗ്ലണ്ട് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം തന്റെ ബാറ്റിംഗ് മികവ് കൊണ്ട് ജാദവിനെ കൂട്ടു പിടിച്ചു അനയാസമായി മറികടക്കുന്നു. തുടർന്ന് വന്ന ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യ ഫൈനലിൽ തോൽക്കുന്നു. 2019 ഏകദിന ലോകകപ്പിലും 2021 ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലും വിധി വീണ്ടും അയാളോട് ക്രൂരമായി പെരുമാറി.

Ravi Kohli Dhoni [BCCI/Twiter]

ഓർമകളിൽ കോഹ്ലിയുടെ ഒട്ടേറെ ഇന്നിങ്സുകൾ ഉണ്ടെങ്കിലും വിൻഡിസിനെതിരെ t20 മത്സരത്തിൽ പുറത്തു എടുത്ത ആ ഇന്നിങ്സ് എങ്ങനെ മറക്കാൻ കഴിയും. കോഹ്ലി യെ ചൊറിയാൻ പോയ കെസ്റിക്ക് വില്യംസണ്‌ സംഭവിച്ചത് എന്താണെന്ന് ഓർമ ഉണ്ടലോ അല്ലെ. ഇനിയും ഒട്ടേറെ ഇന്നിങ്സുകൾ..ഒട്ടേറെ സംഭവങ്ങൾ.പന്തിന് എതിരെ കൂവിയ കേരളത്തിലെ കാണികകളോട് പന്തിന് വേണ്ടി കയ്യടിക്കാൻ ആവശ്യപ്പെട്ടതും . ലോകകപ്പ് മൽസരത്തിൽ സ്റ്റീവൻ സ്മിത്തിനെ കൂവിയ കാണികളെ കൊണ്ടും കയ്യടിപ്പിച്ചതും എല്ലാം ക്രിക്കറ്റ്‌ പ്രേമികൾ മനസിൽ കൊണ്ട് നടക്കുന്ന സംഭവങ്ങളാണ്.

കഴിഞ്ഞു ദിവസം ഒരു t20 മത്സരം മുഴുവൻ ഡഗ് ഔട്ടിൽ ഹെൽമെറ്റ്‌ വെച്ചരുന്ന കണ്ട് റെക്കോർഡും കൂടി കോഹ്ലി കൊണ്ടുപോയി എന്ന് ഒരു ട്രോൾ രസകരമായ തോന്നി. കാരണം റെക്കോർഡുകളുടെ കളിത്തോഴൻ തന്നെയാണ് വിരാട് കോഹ്ലി. കോഹ്ലി യെ പറ്റി യുള്ള ഈ എഴുത്ത് ഒരിക്കലും പൂർണമല്ല. ഇനിയും ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തെ പറ്റി പറയണ്ടെത്തുണ്ട്. എങ്കിലും ക്രിക്കറ്റ്‌ ഭരിക്കാൻ വന്ന രാജാവിന് ക്യാപ്റ്റൻ എന്ന് നിലയിൽ ഒരു കിരീടം കാലം കാത്തു വെച്ചിട്ട് ഉണ്ടാവണം. ഒരു പക്ഷെ അദ്ദേഹത്തിന്റെ കരിയർ പൂർണതയിൽ എത്താതിരിക്കാൻ കാലം ചെയുന്ന ക്രൂരമായ ഒരു വികൃതിയായിരിക്കാം കോഹ്ലി ക്ക് ക്യാപ്റ്റൻ എന്നാ നിലയിൽ ഒരു കപ്പ്‌ ലഭികാത്തത്.

കിരീടവും ചെങ്കോലും ഇല്ലാത്ത ഈ തലമുറയുടെ ഏറ്റവും പ്രിയപെട്ട ക്രിക്കറ്റ്‌ താരത്തിന്..അതെ ക്രിക്കറ്റ്‌ ന്റെ രാജാവിന്, ഇന്ത്യയെ വിദേശത്ത് ടെസ്റ്റ് പരമ്പര കൾ ജയിക്കാൻ പഠിപ്പിച്ച ക്യാപ്റ്റന് , കവർ ഡ്രൈവ് കളുടെ രാജകുമാരന് ഒരായിരം പിറന്നാൾ ആശംസകൾ.

CR7 ജോർദാനെപ്പോലെ, ആർക്കും അവരെ ചോദ്യം ചെയ്യാൻ കഴിയില്ല എന്ന് ഒലെ…

PSG ടീം പുരോഗതിയില്ല, പരിശീലകനാണ് പ്രശ്നമെന്ന് ഫുട്ബോൾ വിദഗ്ധർ…