in

LOVELOVE CryCry

PSG ടീം പുരോഗതിയില്ല, പരിശീലകനാണ് പ്രശ്നമെന്ന് ഫുട്ബോൾ വിദഗ്ധർ…

11 മത്സരങ്ങളിൽ നിന്ന് 9 വിജയം,1 സമനില, 1 തോൽവി എന്നിവയടക്കം 28 പോയന്റുമായി ഒന്നാമതാണ് PSG. എങ്കിലും, ഇത്രയും മികച്ച സൂപ്പർ താരങ്ങൾ അണിനിരന്ന PSG ടീമിൽ നിന്ന് മികച്ച പ്രകടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത് . മുന്നേറ്റനിരയിൽ മെസ്സിയും നെയ്മറും പ്രതീക്ഷിച്ച പ്രകടനം കാണിക്കാത്തതും ആരാധകർക്ക് നിരാശ സമ്മാനിക്കുന്നു.

Messi and Pochettino

ഈ സീസണിൽ ഫ്രഞ്ച് ലീഗിൽ ഏകദേശം 11 മത്സരങ്ങളിലൂടെ PSG കടന്നുപോയപ്പോൾ , സൂപ്പർ താരങ്ങൾ ഏറെ അണിനിരണ PSG ക്ലബ് സ്ക്വാഡിനെ പരമാവധി പ്രയോജനപ്പെടുത്താൻ പാരീസ് സെന്റ് ജെർമെയ്ൻ പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോക്ക് കഴിഞ്ഞോവെന്നും പോചെട്ടിനോ ഇതുപോലെയൊരു സൂപ്പർ താരങ്ങളുള്ള സ്‌ക്വാഡിനെ പരിശീലിപ്പിക്കാൻ യോഗ്യനാണോ എന്നും ധാരാളം ഫുട്ബോൾ പണ്ഡിതന്മാർ ചോദ്യം ചെയ്യാൻ തുടങ്ങിയിരിക്കുന്നു.

സിനദീൻ സിദാൻ PSG-യിലെത്താൻ സാധ്യതയുണ്ടെന്ന റൂമറുകൾ പുറത്തുവന്നതോടെ അർജന്റീനക്കാരനായ PSG പരിശീലകൻ മൗറിസിയോ പോചെട്ടിനോക്ക് നേരെ ഉയരുന്ന വിമർശനങ്ങൾ കൂടുതൽ ഉച്ചത്തിലാകുന്നുണ്ട്.

Messi and Pochettino

ലയണൽ മെസ്സി, നെയ്മർ ജൂനിയർ, കൈലിയൻ എംബാപ്പെ എന്നിവരടങ്ങിയ സ്ക്വാഡ് പോച്ചെറ്റിനോയുടെ കീഴിൽ മുന്നേറുന്നതിനുപകരം പിന്നോക്കാവസ്ഥ തുടരുകയാണെന്നാണ് ” റോതൻ സെൻഫ്ലാം” എന്ന സെഗ്മെന്റിൽ മുൻ പിഎസ്ജി മിഡ്ഫീൽഡർ ജെറോം റോത്തൻ പ്രസ്താവിച്ചത് .

“പ്രശ്‌നമെന്തെന്നാൽ , പോചെട്ടിനോ ഇതുമായി എവിടേക്കാണ് പോകുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല. പോചെട്ടിനോ എങ്ങനെയാണ് കളിക്കണമെന്ന് ആഗ്രഹിക്കുന്നത് എന്ന് ഞങ്ങൾക്കറിയില്ല. അദ്ദേഹം ഈ ക്ലബ്ബിൽ ഒപ്പുവെച്ചപ്പോൾ എനിക്ക് അന്ന് സംശയമില്ലായിരുന്നു ശെരിയായ തീരുമാനമായിരുന്നു , എന്നാൽ ഇന്ന് ആശയവിനിമയത്തിന്റെ കാര്യത്തിൽ എനിക്ക് ധാരാളം സംശയങ്ങളുണ്ട്, പക്ഷേ പ്രത്യേകിച്ച് അവൻ മൈതാനത്ത് ടീമിനെ കളിപ്പിക്കാൻ ആഗ്രഹിക്കുന്ന കാര്യത്തിലും അവന്റെ പ്ലേയിംഗ് പ്രൊഫൈലിലും.”

“റെന്നസിനെതിരായ ഗെയിമിലെ അതേ ലേഔട്ടിലാണ് അദ്ദേഹം നാല് ആക്രമണങ്ങളും ഇടുന്നത്, അതേസമയം സീസണിന്റെ തുടക്കം മുതൽ പി‌എസ്‌ജിയുടെ ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നത് . ഇത് സാധാരണമാണെന്നും ഈ ടീം ഇപ്പോഴും പൂർണ്ണ പുരോഗതിയിലാണെന്നും പോചെട്ടിനോ ഞങ്ങളോട് വിശദീകരിക്കും. പക്ഷേ പുരോഗതിയില്ല, പിന്നോക്കാവസ്ഥയുണ്ട്, മിസ്റ്റർ പോച്ചെറ്റിനോ.”

ജെറോം റോത്തൻ പറഞ്ഞത് .

അതേസമയം ലീഗ് 1 പോയന്റ് ടേബിളിൽ 11 മത്സരങ്ങളിൽ നിന്ന് 9 വിജയം,1 സമനില, 1 തോൽവി എന്നിവയടക്കം 28 പോയന്റുമായി ഒന്നാമതാണ് PSG. എങ്കിലും, ഇത്രയും മികച്ച സൂപ്പർ താരങ്ങൾ അണിനിരന്ന PSG ടീമിൽ നിന്ന് മികച്ച പ്രകടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത് . മുന്നേറ്റനിരയിൽ മെസ്സിയും നെയ്മറും പ്രതീക്ഷിച്ച പ്രകടനം കാണിക്കാത്തതും ആരാധകർക്ക് നിരാശ സമ്മാനിക്കുന്നു.

കോഹ്ലി ഒരു വീര ഗാഥ, ഒരു രാജാവിന്റെ ഉദയം… ഭാഗം 2

കരിയറിലെ ഏറ്റവും നിർണായക തീരുമാനവുമായി വിനീഷ്യസ്, വഴിയൊരുക്കുകയാണ് അവൻ ആ ലക്ഷ്യത്തിലേക്ക്