in ,

LOVELOVE OMGOMG LOLLOL

കരിയറിലെ ഏറ്റവും നിർണായക തീരുമാനവുമായി വിനീഷ്യസ്, വഴിയൊരുക്കുകയാണ് അവൻ ആ ലക്ഷ്യത്തിലേക്ക്

താരപദവിയിലേക്ക് ഉള്ള കാൽവെപ്പ് അദ്ദേഹം ആരംഭിച്ചുകഴിഞ്ഞു. തന്റെ മുൻഗാമികൾക്ക് പറ്റിപ്പോയ പിഴവുകൾ ആവർത്തിക്കാതെ ഫുട്ബോളിന്റെ ചക്രവർത്തി പദത്തിലേക്ക് പതിയെ കുതിക്കുവാൻ ആണ് ഈ യുവതാരത്തിന്റെ തീരുമാനം. നിലവിലെ വാണിജ്യ ഫുട്ബോൾ കാലഘട്ടത്തിൽ കളിക്ക് അപ്പുറത്തേക്ക് ഒരു ബ്രാൻഡ് ആയി നിലനിൽക്കുവാൻ കഴിഞ്ഞാൽ മാത്രമേ, ആ ചക്രവർത്തിപദം അർഹിക്കുവാൻ കഴിയുകയുള്ളൂ. ആ ബ്രാൻഡ് മൂല്യം ഇല്ലാത്തവർ എത്ര പ്രതിഭ ഉള്ളവർ ആണെങ്കിലും വെള്ളിവെളിച്ചത്തിൽ അധികകാലം തുടരില്ല.

vinicius jr

തൻറെ ഫുട്ബോൾ ജീവിതത്തിലെ നിർണായക തീരുമാനം എടുത്തിരിക്കുകയാണ് ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയർ. താരപദവിയിലേക്ക് ഉള്ള കാൽവെപ്പ് അദ്ദേഹം ആരംഭിച്ചുകഴിഞ്ഞു. തന്റെ മുൻഗാമികൾക്ക് പറ്റിപ്പോയ പിഴവുകൾ ആവർത്തിക്കാതെ ഫുട്ബോളിന്റെ ചക്രവർത്തി പദത്തിലേക്ക് പതിയെ കുതിക്കുവാൻ ആണ് ഈ യുവതാരത്തിന്റെ തീരുമാനം.

അതിനായി സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിൽ ദീർഘകാലം തുടരുമെന്ന് അദ്ദേഹം ഉറപ്പിച്ചു കഴിഞ്ഞു. നിലവിലെ വാണിജ്യ ഫുട്ബോൾ കാലഘട്ടത്തിൽ കളിക്ക് അപ്പുറത്തേക്ക് ഒരു ബ്രാൻഡ് ആയി നിലനിൽക്കുവാൻ കഴിഞ്ഞാൽ മാത്രമേ, ആ ചക്രവർത്തിപദം അർഹിക്കുവാൻ കഴിയുകയുള്ളൂ. ആ ബ്രാൻഡ് മൂല്യം ഇല്ലാത്തവർ എത്ര പ്രതിഭ ഉള്ളവർ ആണെങ്കിലും വെള്ളിവെളിച്ചത്തിൽ അധികകാലം തുടരില്ല.

vinicius jr

അതിൻറെ ഏറ്റവും വലിയ ഉദാഹരണങ്ങൾ അദ്ദേഹത്തിൻറെ മുൻഗാമികളായ ബ്രസീലിയൻ താരങ്ങൾ തന്നെയാണ്. മറ്റ് ക്ലബ്ബുകൾക്ക് ഒന്നുമില്ലാത്ത ഒരു സവിശേഷത റയൽമാഡ്രിഡ് മാനേജ്മെൻറ് പുലർത്തുന്നുണ്ട്. കളിക്കളത്തിന് അപ്പുറത്തേക്ക് വ്യാപിച്ചുകിടക്കുന്ന കച്ചവട മേഖലയിലും ബ്രാൻഡ് മൂല്യത്തിലും ഈ ക്ലബ്ബ് സൃഷ്ടിച്ചിരിക്കുന്ന മേധാവിത്വം മറ്റൊരു ക്ലബ്ബിലും അവകാശപ്പെടുവാൻ കഴിയില്ല.

കളിക്ക് അപ്പുറത്തെ കച്ചവട ലോകം കൊണ്ട് ഫുട്ബോളിൽ എങ്ങനെ നേട്ടങ്ങൾ വെട്ടിപ്പിടിക്കാമെന്ന് തെളിയിച്ചവനാണ് റയൽമാഡ്രിഡ് പ്രസിഡൻറ് ഫ്ളോറന്റീനോ പെരെസ്. ഗ്ലാമർ മൂല്യവും വിപണി മൂല്യവും ബ്രാൻഡ് മൂല്യവും വിറ്റഴിക്കുന്നതിൽ പേരുകേട്ട കച്ചവടക്കാരൻ കൂടിയാണ് അദ്ദേഹം. ശരിക്കും പറഞ്ഞാൽ ലോകഫുട്ബോളിലെ യഥാർത്ഥ കച്ചവട തന്ത്രജ്ഞൻ അദ്ദേഹമാണ്.

തങ്ങളുടെ താരങ്ങളുടെ ബ്രാൻഡ് മൂല്യം നിലനിർത്തുന്നതിൽ റയൽമാഡ്രിഡ് എന്ന സ്പാനിഷ് ക്ലബ് അതീവ ശ്രദ്ധ പുലർത്തിയിരുന്നു. അതുകൊണ്ടുതന്നെ സ്പാനിഷ് ക്ലബ്ബിൽ തുടരുന്ന കാലത്തോളം താരത്തിന് പരിധികളില്ലാത്ത ആനുകൂല്യങ്ങൾ പല മേഖലകളിൽ നിന്നും ലഭിക്കും എന്നത് ഉറപ്പാണ്. അവരുടെ മാർക്കറ്റിംഗ് ടീം അത്രമാത്രം സുശക്തം ആണ്. അത് താരത്തിന്റെ വളർച്ചക്ക് വളരെ വലിയ2 പങ്ക് വഹിക്കും

PSG ടീം പുരോഗതിയില്ല, പരിശീലകനാണ് പ്രശ്നമെന്ന് ഫുട്ബോൾ വിദഗ്ധർ…

മെസ്സിയും റൊണാൾഡോയും ആ രീതിയിൽ വളരെയധികം സംരക്ഷിക്കപ്പെടുന്നുണ്ട്: സ്റ്റീഫൻ കെന്നി