ബാഴ്‌സലോണയെയും ക്രിക്കറ്റിനെയും കുറിച്ച് ഒരുമിച്ചു സംസാരിക്കുന്നത് സാധാരണമല്ല, ബാഴ്‌സലോണ ഒരു ഫുട്‌ബോൾ ഭ്രാന്തന്മാരുടെ നഗരമാണെന്നതിനാൽ അതിൽ അതിശയിക്കാനില്ല. ബാഴ്സലോണ ക്രിക്കറ്റിന് തുടക്കം കുറിക്കാൻ പദ്ധതിയിട്ടിരിക്കുന്നതിനെക്കുറിച്ച് അധികം ആളുകൾ ഒന്നും കേട്ടിട്ടില്ല. കാറ്റലോണിയിൽ താമസമാക്കിയ വിദേശികൾ ആണ് അവിടെ ക്രിക്കറ്റിന് വളർച്ച ഉണ്ടാക്കാൻ ഉള്ള നടപടികൾക്ക് ചുക്കാൻ പിടിക്കുന്നത്.
ഏറെ കൗതുകകരമായ ഒരു വാർത്ത ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ബാഴ്‌സലോണയിൽ ഒരു ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ പോകുന്നു. കുറച്ചുകാലമായി അവിടെ ക്രിക്കറ്റ് കളിക്കുന്ന ഒരു കൂട്ടം ഇന്ത്യൻ, പാകിസ്ഥാൻ യുവതികളുടെ ചിന്തയാണ് ക്രിക്കറ്റ് സ്റ്റേഡിയം. അതിനായി ഒരു കൂട്ടായ്‌മ അവർ രൂപീകരിച്ചു പ്രവർത്തനം നടത്തിയിരുന്നു. ഒരു ക്രിക്കറ്റ് പിച്ച്, മറ്റ് ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് ശരിയായ സ്ഥലത്ത് കളിക്കണമെന്നും അവരുടെ കഴിവുകൾ വളർത്തണമെന്നും ആ ഗ്രൂപ്പ് ഇപ്പോൾ ആവശ്യപ്പെടുന്നുണ്ട്.
30 മില്യൺ ഡോളർ കായിക സൗകര്യ പാക്കേജിനായി ചിലവഴിക്കാൻ ഉണ്ടായിരുന്ന ബാഴ്‌സലോണ ഭരണകൂടം അതെങ്ങനെ ചിലവഴിക്കും എന്നത് വോട്ടിംഗ് മുഖേന ആണ് തീരുമാനം എടുത്തത്. 822 പ്രോജക്ടുകളിൽ, കറ്റാലൻ തലസ്ഥാനം ഒരു ക്രിക്കറ്റ് ഗ്രൗണ്ട് നിർമിക്കാൻ ഉള്ള തീരുമാനം തിരഞ്ഞെടുത്തു. അംഗമായ 20-കാരിയായ ഹിഫ്സ ബട്ട് എന്ന യുവതിയുടെ പരിശ്രമം ആണ് ഇതിന് പിന്നിൽ.
മൂന്ന് വർഷം മുമ്പ് തന്റെ സെക്കൻഡറി സ്കൂളിലെ ജിം ടീച്ചർ സ്കൂൾ സമയത്തിന് ശേഷം ഒരു ക്രിക്കറ്റ് ക്ലബ് ആരംഭിച്ചപ്പോഴാണ് ക്രിക്കറ്റ് കളിക്കാനുള്ള ആഗ്രഹം ഉണ്ടായതെന്ന് ഹിഫ്സ വെളിപ്പെടുത്തി. ക്രിക്കറ്റിന്റെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ച് ഹിഫ്‌സയുടെ പിതാവ് ആണ് അവരെ പഠിപ്പിച്ചതും.
NB:- ഈ റിപ്പോർട്ടിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ, നിങ്ങൾ ഏത് തരത്തിൽ ഉള്ള സേവനം ആണ് ഞങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നത് എന്നു ഞങ്ങളെ അറിയിക്കുക, നിങ്ങൾക്ക് വേണ്ട വാർത്തകളും വിശേഷങ്ങളും വീഡിയോകളും നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ നിങ്ങളിലേക്ക് എത്തിക്കുവാൻ ഞങ്ങൾ പ്രതിജ്ഞാ ബദ്ധർ ആണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും വിമർശനങ്ങളും ദയവായി ഞങ്ങളെ അറിയിക്കുക
CONTENT HIGLIGHT Cricket in Barcelona