in ,

പ്രോ റെസ്‌ലിംഗിന്റെ ഭീകരത വിളിച്ചോതിയ മറ്റൊരു പോരാട്ടം

1999 റോയൽ rumble ൽ Rock vs Mankind “ I quit match” പ്രോ റെസ്‌ലിംഗിന്റെ ഭീകരതയുടെ മറ്റൊരു മുഖമായാണ് അറിയപ്പെടുന്നത്. 1998 സർവൈവർ സീരീസിൽ mankind നെ ഡബിൾ ക്രോസ് ചെയ്ത് McMahon റോക്കിനെ ചാംപ്യന് ആക്കിയതിൽ നിന്നുമാണ് ഈ സ്റ്റോറിലൈൻ ആരംഭിക്കുന്നത്.

റോക്ക് ഫേസിൽ നിന്ന് ഹീലായി മക്ക്മാന്റെ stable ആയ കോർപ്പറേഷനിൽ ചേർന്നു. കോർപറേറ്റ് ചാംപ്യന് എന്ന ഗിമ്മിക്കും തിരഞ്ഞെടുത്തു.. ആൾറെഡി undertaker ആയിട്ടുള്ള ഹെൽ ഇൻ എ സെൽ മാച്ചിൽ നടന്ന സംഭവങ്ങൾ കൊണ്ട് കാണികളുടെ ഇടയിൽ ഒരു നേവർ ക്വിറ്റ് ഇമേജ് ഉണ്ടായിരുന്ന ഫോളി (Mankind) crowd ഫേവരിറ്റും ആയി..

1999 ജനുവരി 4ൽ നടന്ന റോയിൽ റോക്കിനെ കീഴ്‌പ്പെടുത്തി ഫോളി WWE ചാമ്പ്യൻഷിപ്പ് നേടി.. ഇതിന് വേണ്ടിയുള്ള rematch റോയൽ റമ്പിളിൽ നടക്കാൻ പോകുന്നു.. ഫോളിയെ ഒരുപാട് കൻവിൻസ് ചെയ്ത് ഒടുവിൽ ഫോളി രണ്ട് പേരും തമ്മിൽ RR ൽ ഒരു I ക്വിറ്റ് മാച്ച് നടത്താൻ തീരുമാനിക്കുന്നു.

ഈ മാച്ചിന്റെ പുറകിൽ ഫോളിയുടെ ഐഡിയ സ്റ്റോണ് കോൾഡ് ആയിട്ടുള്ള feud തുടങ്ങുന്നതിന് മുന്നേ റോക്കിന്റെ അത് വരെ കാണാത്ത ഒരു ക്രൂരമുഖം പുറത്ത് കൊണ്ട് വരാനും റോക്കിനെ ഒരു next ബിഗ് തിങ് ആയി കാണിക്കാനുമായിരുന്നു..

അതിന് വേണ്ടി റോക്കും ഫോളിയും കൂടെ ഫോളിയുടെ കൈ handcuff ചെയ്ത് തലയിൽ കൂടി 5 unprotected chairshots അടിക്കാൻ തീരുമാനിച്ചു.. അതിന് ശേഷം ഫോളി ക്വിറ്റ് ചെയ്തു എന്ന വ്യാജേന ഫോളിയുടെ ശബ്ദം റെക്കോര്ഡ് ചെയ്ത് “I quit”
എന്ന് മൈക്കിൽ പറയുന്നത് പോലെ ആയിരുന്നു എന്ഡിങ് പ്ലാൻ ചെയ്തത്..

മാച്ച് തുടങ്ങി ഒരുപാട് സ്പോട്ടുകളിലൂടെ മാച്ചിന്റെ അവസാനം അവർ ഉദ്ദേശിച്ചത് പോലെ ഫോളിയുടെ കൈ handcuff ചെയ്ത് ഒരു കസേര ഫോളിയുടെ തലയിൽ വെച്ച് ഒരു എൽബോ കൊടുത്ത് റോക്ക് continuous chairshotsന് തയാറെടുത്തു.. ആദ്യ ഷോട്ട് കഴിഞ്ഞു , രണ്ട് , മൂന്ന് , നാല് , അഞ്ചാമത്തെ chairshot വരെ രണ്ട് പേരും തമ്മിലുള്ള പ്ലാൻ പ്രകാരം മുന്നോട്ടു പോയി.

പക്ഷെ അവിടെ നിർത്തും എന്ന് വിചാരിച്ച ഫോളിക്ക് തെറ്റി. റോക്ക് കസേര കൊണ്ട് നിർത്താതെ വളരെ ഫോഴ്സ് ആയി ഫോളിയുടെ തലയിൽ നിർത്താതെ അടിച്ചുകൊണ്ടേയിരുന്നു. 5 chairshots എന്നതിന് പകരം 11 chairshots ആണ് ഫോളി അന്ന് ഏറ്റുവാങ്ങിയത്.. ഇതിന്റെ എഫക്ട് മൂലം ഫോളിയുടെ തല പൊട്ടി ചോര ഒഴുകി.ഈ സംഭവം നേരിട്ട് കണ്ട്കൊണ്ടിരുന്ന ഫോളിയുടെ കുടുംബത്തിന്റെ കരച്ചിൽ ആ മാച്ചിൽ നിന്നും കേൾക്കാൻ സാധിക്കും.

റോക്കിന് വേണ്ടി ഫോളി ഇത്രയും ചെയ്തിട്ടും മാച്ച് കഴിഞ്ഞ് ബാക്ക്സ്റ്റേജിൽ ഫോളിയുടെ ആരോഗ്യത്തെപ്പറ്റി അന്വേഷിക്കാനോ ഫോളിയെ അഭിനന്ദിക്കാനോ സ്ക്രിപ്റ്റ് വിട്ട് പോയതിന് ഫോളിയോട് ക്ഷമ ചോദിക്കാനോ റോക്ക് തയാറായില്ല എന്നതും ചരിത്രം.

പ്രോ റെസ്ലിങ് എന്ത് കൊണ്ട് one of the most brutal combat ആവുന്നു എന്നതിന് മറ്റൊരു ഉദാഹരണം ആണ് ഈ മാച്ച്.

NB:- ഈ റിപ്പോർട്ടിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ, നിങ്ങൾ ഏത് തരത്തിൽ ഉള്ള സേവനം ആണ് ഞങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നത് എന്നു ഞങ്ങളെ അറിയിക്കുക, നിങ്ങൾക്ക് വേണ്ട വാർത്തകളും വിശേഷങ്ങളും വീഡിയോകളും നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ നിങ്ങളിലേക്ക് എത്തിക്കുവാൻ ഞങ്ങൾ പ്രതിജ്ഞാ ബദ്ധർ ആണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും വിമർശനങ്ങളും ദയവായി ഞങ്ങളെ അറിയിക്കുക

CONTENT HIGHLIGHT- Deadly match in WWE

പ്രതിരോധത്തിന് ഉരുക്കിന്റെ കരുത്തു നൽകാൻ ബാഴ്‍സലോണ പുതിയ താരത്തെ എത്തിക്കുന്നു

IPL 2021

ബാഴ്‍സലോണയിൽ ഇനി മുതൽ ക്രിക്കറ്റും, ക്രിക്കറ്റിനെ കൈപിടിച്ചുയർത്തുന്നു