in

യുവതാരത്തിന്റെ കരിയറിൽ ആശങ്കയോടെ ഫുട്ബോൾ ലോകം

Pedri [SportsBible]

ഈയൊരു ചെറിയ പ്രായത്തിനിടയിൽ ബാഴ്സലോണയുടെ ഇതിഹാസം ആയിരുന്ന ഇനിയെസ്റ്റയേക്കാൾ മികച്ചവനെന്ന വിളിപ്പേര് നേടിയ താരമാണ് പുതിയ സ്പാനിഷ് ബാഴ്സലോണ താരം പെഡ്രി. എന്നാൽ ഈ യുവതാരം തനിക്ക് ഈ പ്രായത്തിൽ താങ്ങാവുന്നതിനേക്കാൾ വലിയ ജോലി സമ്മർദ്ദവും അധ്വാനവും അനുഭവിക്കുന്നതായാണ് ഫുട്ബോൾ ലോകം വിലയിരുത്തുന്നത്.

അന്താരാഷ്ട്ര ഫുട്ബോളിലെ മറ്റു താരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പെഡ്രിയുടെ അധ്വാനഭാരം വളരെ വലുതാണെന്ന് അദ്ദേഹത്തിൻറെ കരിയർ സ്റ്റാറ്റുകൾ പരിശോധിച്ചാൽ പോലും നമുക്ക് മനസ്സിലാകും. അദ്ദേഹം ഒരു മനുഷ്യനാണെന്ന പരിഗണനപോലും നൽകാതെ നിരന്തരം ജോലി നൽകിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ 11 മാസങ്ങളായി കളിക്കളത്തിൽ നിർത്താതെ അധ്വാനിച്ചു കൊണ്ടിരിക്കുകയാണ് ഈ 18 വയസുകാരനായ യുവതാരം. കഴിഞ്ഞ ലാലിഗയിലും യൂറോക്കപ്പിലും ഇപ്പോൾ നടക്കുന്ന ഒളിമ്പിക്സ് ഫുട്ബോളിലും നിർത്താതെ പന്തു തട്ടുകയാണ് ഈ യുവതാരം.

Pedri [Sportsbible]

ഇനിയെങ്കിലും താരത്തെ സംരക്ഷിക്കുവാനുള്ള ഒരു ധാർമികമായ ഉത്തരവാദിത്തം സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ കാണിക്കേണ്ടതാണ്. അദ്ദേഹത്തിന് മതിയായ വിശ്രമം ലഭിക്കാത്തതിനെ പറ്റി ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കുമാൻ ഇടയ്ക്ക് ആവലാതിപ്പെട്ടിരുന്നു.

ഒളിമ്പിക്സ് ഫുട്ബോൾ ഫൈനൽ മത്സരത്തിൽ ബ്രസീലിനെതിരെ ബൂട്ടു കെട്ടുന്ന സ്പാനിഷ് ടീമിൻറെ മുഖ്യ ആയുധം ഈ യുവതാരം തന്നെ ആയിരിക്കും എന്ന കാര്യത്തിൽ ആർക്കും യാതൊരു സംശയവുമില്ല. ഈ സീസണിൽ ഇതുവരെ അദ്ദേഹം 1068 മിനിറ്റുകൾ ആണ് അന്താരാഷ്ട്ര ഫുട്ബോൾ വേദിയിൽ കളിക്കളത്തിൽ ചിലവഴിച്ചത്.

ഇത്രയേറെ ഗുരുതരമായ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ഇനിയെങ്കിലും താരത്തിന് വിശ്രമം അനിവാര്യമാണ് അതിനുള്ള മനസ്സ് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ കാണിക്കേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കിൽ ഒരുപക്ഷേ താരത്തിന്റെ കരിയർ തന്നെ അപകടത്തിലാക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങും.

ബ്രസീലിയൻ മധ്യനിര താരത്തിന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുമായി അഞ്ചുവർഷത്തെ കരാർ

അപ്പൂയിയ ജാപ്പനീസ് ക്ലബ്ബിലേക്ക്, മുംബൈ സിറ്റി സൈനിങ് ഉറപ്പിച്ച താരം ആയിരുന്നു