ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂളും ആയി ബ്രസീലിൻറെ മധ്യനിര താരം ഫാബിയാനോയുമായി അഞ്ചു വർഷത്തെ കരാർ ഒപ്പുവച്ചു 27 വയസ്സുകാരനായ താരം 122 മത്സരങ്ങളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിന് വേണ്ടി കളത്തിൽ ഇറങ്ങിയിട്ടുണ്ട്.
ലിവർപൂൾ പ്രതിരോധ നിരയെയും മധ്യനിരയും തമ്മിൽ ഊട്ടി വിളക്കുന്ന കണ്ണി എന്ന് അറിയപ്പെടുന്ന താരത്തിന് കഴിഞ്ഞ സീസണിൽ പരിക്കുമൂലം ലിവർപൂളിന് വേണ്ടി അധികസമയം കളത്തിലിറങ്ങാൻ കഴിഞ്ഞിരുന്നില്ല.
ലിവർപൂളിന്റെ സെന്റർ ബാക്കായ ട്രെൻഡ് അലക്സാണ്ടർ ആർനോൾഡ് കരാർ നീട്ടിയതിനുശേഷമാണ് ബ്രസീലിയൻ താരം ഫാബിയാനോ കരാർ നീട്ടുന്നതായി പ്രഖ്യാപിച്ചത്.
കാലാവധി നീട്ടിയ കരാർ ഒപ്പുവച്ച ശേഷം താരം ലിവർപൂൾ പരിശീലകരെയും സഹ താരങ്ങളെയും അദ്ദേഹം അകമഴിഞ്ഞഭിനന്ദിച്ചു. ലിവർപൂളിന് ഒപ്പം ചിലവഴിച്ച കഴിഞ്ഞ മൂന്നു സീസണുകളിൽ തനിക്ക് തൻറെ ജീവിതത്തിൽ സ്വപ്നതുല്യമായ നിമിഷങ്ങളാണ് ലഭിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബിന് ഒപ്പം തനിക്ക് ഒരുപാട് പുതിയ നേട്ടങ്ങൾ ഉണ്ടായി എന്നും പുതിയ കാര്യങ്ങൾ പഠിക്കാൻ സാധിച്ചു എന്നും പരിശീലകർ തനിക്ക് വളരെയധികം ആത്മവിശ്വാസം പകർന്ന് നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ലിവർപൂളിന്റെ ഇതിഹാസതാരം സ്റ്റീവൻ ജെറാഡ് ബ്രസീലിയൻ താരങ്ങളെ വെറുപ്പ് ആണെന്ന് പറഞ്ഞതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങും മുൻപാണ് ലിവർപൂളിൽ തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനെ പറ്റി പറഞ്ഞത് ഏറെ മാധ്യമ ശ്രദ്ധ നേടിയ സംഭവം കൂടിയാണ്.