in

LOVELOVE OMGOMG

പറയുന്നതെന്തും ചെയ്ത് കാണിക്കുന്ന പറങ്കികളുടെ പടത്തലവൻ വാക്കുപാലിച്ചു പോർച്ചുഗൽ ലോകകപ്പ് കളിക്കും

പറയുന്നത് എന്തും ചെയ്ത് കാണിച്ചാണ് പറങ്കികളുടെ പടനായകന് ശീലം, പോർച്ചുഗൽ ലോകകപ്പ് കളിക്കുമെന്ന് ക്രിസ്ത്യാനോ ഉറപ്പിച്ച് പറഞ്ഞു. അപ്പോൾ തന്നെ ആരാധകർക്ക് 99 ശതമാനം വിശ്വാസമായിരുന്നു പോർച്ചുഗൽ ലോകകപ്പ് കളിക്കുന്ന തന്നെ ചെയ്യുമെന്ന്. ഇന്ന് ക്രിസ്ത്യാനോ റൊണാൾഡോ എന്ന തലകുനിക്കാത്ത നായകൻ കീഴിൽ അവർ 2022 ഖത്തർ ലോകകപ്പ് കളിക്കുന്ന ഉറപ്പിച്ചുകഴിഞ്ഞു.

ഇറ്റലിയെ വീഴ്ത്തി പ്ലേ ഓഫ് ഫൈനലിന് എത്തിയ നോർത്ത് മാസിഡോണിയക്കെതിരെ മത്സരത്തിന്റെ 32ആം മിനുറ്റിലാണ് പോർച്ചുഗൽ ആദ്യ ഗോൾ നേടിയത്. നോർത്ത് മാസിഡോണിയ നായകൻ സ്റ്റെഫാൻ റിസ്‌റ്റോവ്സ്കിയുടെ പിഴവാണ് ബ്രൂണോയുടെ ഗോളിന് വഴിവെച്ചത്.

റിസ്‌റ്റോവ്സ്കിയുടെ പിന്നിലോട്ടുള്ള പാസ് പിടിച്ചെടുത്ത ബ്രൂണോ പന്ത് റൊണാൾഡോക്ക് നൽകുകയും, പോർച്ചുഗീസ് നായകന്റെ റിട്ടേൺ പാസിൽ നിന്ന് വലകുലുക്കുകയുമായിരുന്നു.

65ആം മിനുറ്റിൽ ബ്രൂണോയിലൂടെ പോർച്ചുഗൽ തങ്ങളുടെ രണ്ടാം ഗോളും നേടി. പെപെയുടെ ഒരു മികച്ച ടാക്കിളിൽ നിന്ന് തുടങ്ങിയ പ്രത്യാക്രമണത്തിൽ നിന്നാണ് ബ്രൂണോ വീണ്ടും നോർത്ത് മാസിഡോണിയൻ വലകുലുക്കിയത്. ഡിയഗോ ജോട്ടയായിരുന്നു ഗോളിന് അസിസ്റ്റ് നൽകിയത്.

രണ്ടാം ഗോൾ നേടിയതിന് ശേഷവും മത്സരത്തിന്റെ നിയന്ത്രണം നിലനിറുത്തിയ പോർച്ചുഗൽ, നോർത്ത് മാസിഡോണിയ എന്ന കടമ്പയും മറികടന്നാണ് ലോകകപ്പിന് യോഗ്യത നേടിയത്.

മെസ്സിക്ക് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയും അവസാന ലോകകപ്പിന് ഖത്തറിലെക്ക്‌. സ്ളാട്ടൻ പുറത്തേക്ക്

അപരാചിത കുതിപ് തുടർന്ന് ബ്രസീലും അർജന്റീനയും.