in

LOVELOVE LOLLOL CryCry AngryAngry OMGOMG

മെസ്സിയുടെ ബാലൻ ഡി ഓർ പുരസ്കാരത്തിനെപ്പറ്റി ക്രിസ്ത്യാനോ റൊണാൾഡോയുടെ ആഗ്രഹം ഇതാണ്…

ചരിത്രത്തിലിതുവരെ ഇല്ലാത്തവിധം വല്ലാത്ത ഒരു അനിശ്ചിതാവസ്ഥ ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്കാര പ്രഖ്യാപനത്തിന് മേലുണ്ട്. അടുത്തയാഴ്ച ബയേൺ മ്യൂണിക്കിന്റെ മുൻനിര താരം റോബർട്ട് ലെവൻഡോവ്‌സ്‌കി തന്റെ ആദ്യ ബാലൺ ഡി ഓർ നേടുമെന്ന് പലരും സൂചന നൽകി

Ronaldo on Ballon d'Or wins of Messi

ഈ വർഷത്തെ ബാലൺ ഡി ഓർ ജേതാവിനെ തിങ്കളാഴ്ച ഫ്രാൻസ് ഫുട്ബോൾ വെളിപ്പെടുത്തും. അഭിമാനകരമായ അവാർഡ് ജേതാവിനെ കണ്ടെത്തുന്ന ദിവസത്തിനോട് അടുക്കുമ്പോൾ, ഫുട്‌ബോൾ പണ്ഡിറ്റുകളും മുൻ കളിക്കാരും ആരാധകരും എല്ലാവരും അത് ആരാണ് അത് വാങ്ങാൻ പോകുന്നത് എന്ന് ചർച്ചചെയ്യുകയാണ് ഇപ്പോൾ.

അതിനിടെയാണ് ലയണൽ മെസ്സിയെക്കാൾ കൂടുതൽ ബാലൺ ഡി ഓർ നേടി വിരമിക്കാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നോട് പറഞ്ഞതായി പാസ്കൽ ഫെറെ വെളിപ്പെടുത്തിത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ താരത്തിന്റെ നിലവിലെ ഏക അഭിലാഷമാണിതെന്ന് ഫ്രാൻസ് ഫുട്ബോൾ എഡിറ്റർ-ഇൻ-ചീഫ് അവകാശപ്പെട്ടു.

Ronaldo on Ballon d’Or wins of Messi

ചരിത്രത്തിലിതുവരെ ഇല്ലാത്തവിധം വല്ലാത്ത ഒരു അനിശ്ചിതാവസ്ഥ ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്കാര പ്രഖ്യാപനത്തിന് മേലുണ്ട്. അടുത്തയാഴ്ച ബയേൺ മ്യൂണിക്കിന്റെ മുൻനിര താരം റോബർട്ട് ലെവൻഡോവ്‌സ്‌കി തന്റെ ആദ്യ ബാലൺ ഡി ഓർ നേടുമെന്ന് പലരും സൂചന നൽകി, അതേസമയം ചെൽസിയുടെ ജോർജിഞ്ഞോയും ശക്തനായ മത്സരാർത്ഥിയാണ്.

അതേസമയം, ഏഴാം തവണയും പുരസ്‌കാരം സ്വന്തമാക്കാൻ പിഎസ്ജി സൂപ്പർ താരം മെസ്സി തയ്യാറെടുക്കുന്നതായി സൂചനയുണ്ട്.തിങ്കളാഴ്ച മെസ്സി ബാലൺ ഡി ഓർ നേടിയാലത് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് റൊണാൾഡോയ്ക്ക് മോശം വാർത്തയാണ്. PSG താരം നിലവിൽ ഒരു ബാലൺ ഡി ഓർ ക്രിസ്റ്റ്യാനോയേക്കാൾ കൂടുതൽ നേടിയിട്ടുണ്ട്.

അടുത്തയാഴ്ച ബാലൻ ഡി ഓർ പുരസ്കാരം നേടുവാൻ കഴിഞ്ഞാൽ അദ്ദേഹത്തിന് ലീഡ് വർദ്ധിപ്പിക്കാം. ആ ഒരു സാഹചര്യം വന്നു കഴിഞ്ഞാൽ 37 വയസ്സിലേക്ക് കടക്കുന്ന ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് ഇനി ലയണൽ മെസ്സിയെ മറികടക്കുക എന്നത് ദുഷ്കരമാണ്. തൻറെ ആഗ്രഹം അദ്ദേഹത്തിന് പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വരും അങ്ങനെ നടന്നാൽ.

ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിനെപ്പറ്റി വിൻസിക്ക് പറയുവാനുണ്ട്…

ബാംഗ്ലൂരിനെതിരെ സ്വീകരിക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ തന്ത്രം പരിശീലകൻ വെളിപ്പെടുത്തി…