in

LOVELOVE OMGOMG LOLLOL

ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിനെപ്പറ്റി വിൻസിക്ക് പറയുവാനുണ്ട്…

താരത്തിന് മേലെ കണ്ണുവെച്ച് ഇന്ത്യൻ സൂപ്പർ ലീഗിലെ കൊൽക്കത്തയും മുംബൈയും ഉൾപ്പെടെയുള്ള വമ്പന്മാർ അടുത്ത സീസണിൽ വരും എന്നത് ഉറപ്പാണ്. അതുകൊണ്ട് എത്രകാലം അദ്ദേഹം ഇവിടെ തുടരും എന്ന് അറിയില്ല, തുടരുന്ന കാലത്തോളം അദ്ദേഹത്തിൻറെ പ്രകടനം മികച്ചതായിരിക്കും എന്നതിൽ ആർക്കും സംശയവുമില്ല.

vincy-barretto

ഒരു രാത്രികൊണ്ട് കേരളബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയം കീഴടക്കിയ ഈ അവതാരമാണ് വിൻസി ബെരറ്റോ. താരത്തിൻറെ പ്രതിഭയിൽ പലർക്കും സംശയമുണ്ടായിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സിനായി ഇന്നത്തെ മത്സരത്തിൽ കാഴ്ചവച്ച പ്രകടനത്തിൽ കൂടി വിമർശകരുടെയും സംശയാലുക്കളുടെ യും എല്ലാം വായ് അദ്ദേഹം അടച്ചു മൂടിക്കഴിഞ്ഞു.

ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷയായിരുന്ന രാഹുൽ കെ പി പരിക്കുപറ്റി പോയപ്പോൾ ആ വിടവ് ബാലൻസ് ചെയ്യാൻ വേണ്ടിയായിരുന്നു 21 വയസ്സ് മാത്രം പ്രായമുള്ള ഈ ഗോവൻ യുവതാരത്തിനെ ബ്ലാസ്റ്റേഴ്സ് പരിശീലകൻ പരീക്ഷിച്ചത്. എന്നാൽ താരത്തിൻറെ പ്രകടനം ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു.

vincy-barretto

ഇംഗ്ലീഷ് കമന്റെറ്റ്ഴ്‌സ് വിൻസിയെ വിശേഷിപ്പിച്ചത് ജൂനിയർ കൊളസ്കോ ആണെന്നാണ്. ഇതിലും വലിയ പൊൻതൂവൽ വേണോ മൂന്നാളേ വെട്ടിച്ച് മുന്നേറിയ വിൻസി സെൽഫിഷായില്ല പോസ്റ്റിന്റെ വലതു കോർട്ടിന് മുന്നിൽ കണ്ട സഹലിന് ക്രോസ്സ് ചെയ്യാൻ കാണിച്ച മനസ്സ് സമ്മതിക്കാം.

താരത്തിന് മേലെ കണ്ണുവെച്ച് ഇന്ത്യൻ സൂപ്പർ ലീഗിലെ കൊൽക്കത്തയും മുംബൈയും ഉൾപ്പെടെയുള്ള വമ്പന്മാർ അടുത്ത സീസണിൽ വരും എന്നത് ഉറപ്പാണ്. അതുകൊണ്ട് എത്രകാലം അദ്ദേഹം ഇവിടെ തുടരും എന്ന് അറിയില്ല, തുടരുന്ന കാലത്തോളം അദ്ദേഹത്തിൻറെ പ്രകടനം മികച്ചതായിരിക്കും എന്നതിൽ ആർക്കും സംശയവുമില്ല.

ആദ്യ മത്സരത്തിന് ശേഷം മാധ്യമങ്ങളെ അഭിമുഖീകരിച്ച താരം തന്നെ പ്രകടനത്തിൽ താൻ വളരെയധികം സന്തുഷ്ടനാണെന്നും സഹതാരങ്ങളെപ്പോലെ തനിക്ക് 100% ടീമിനുവേണ്ടി നൽകാൻ കഴിഞ്ഞുവെന്നും, ഇനിയെല്ലാ കളികളിലും അതു തുടരണമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ നിരവധി പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും അത് തിരുത്തി മുന്നോട്ട് പോകണം എന്നുമാണ് അദ്ദേഹത്തിന് പറയുവാനുള്ളത്. ബ്ലാസ്റ്റേഴ്സ് ഫിനിഷിംഗ് സൈഡിൽ നിരവധി പിഴവുകൾ വരുത്തിയിരുന്നു.

റാഗ്നിക്ക് വരുമ്പോൾ യുണൈറ്റഡ് താരങ്ങളുടെ വളർച്ചയും തളർച്ചയും ഇങ്ങനെയായിരിക്കും…

മെസ്സിയുടെ ബാലൻ ഡി ഓർ പുരസ്കാരത്തിനെപ്പറ്റി ക്രിസ്ത്യാനോ റൊണാൾഡോയുടെ ആഗ്രഹം ഇതാണ്…