in

LOVELOVE LOLLOL

റാഗ്നിക്ക് വരുമ്പോൾ യുണൈറ്റഡ് താരങ്ങളുടെ വളർച്ചയും തളർച്ചയും ഇങ്ങനെയായിരിക്കും…

ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തൻറെ സ്ഥിരം തന്ത്രമായ കൗണ്ടർപ്രസിങ്‌ ശൈലി തന്നെയാണ് അദ്ദേഹം മഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിയിൽ അവതരിപ്പിക്കാൻ പോകുന്നത്. എതിരാളികളെ പ്രസ് ചെയ്തു കളിക്കുന്നതിൽ മിടുക്കന്മാരായ ഡോണി വാൻഡി ബിക്ക്, ബ്രൂണോ ഫെർണാണ്ടസ്, ജാഡൻ സാൻജോ എന്നിവർക്ക് വളരെ വലിയ പരിഗണന ലഭിക്കും എന്നത് ഉറപ്പാണ്.

New United system

പ്രതിസന്ധികളിൽ ആടിയുലയുന്ന ചെകുത്താൻമാരേ രക്ഷിക്കുവാൻ വരുന്ന പരിശീലകൻ നിസ്സാരനല്ല, കൗണ്ടർ പ്രസിങ്‌ ഗെയിമിന്റെ തലതൊട്ടപ്പനാണ് ഈ പരിശീലകൻ. അതീവ കർക്കശ നിലപാടുകൾ കളിക്കളത്തിന് അകത്തും പുറത്തും സ്വീകരിക്കുന്ന ഈ പരിശീകൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളെ പ്രകാരമായിരിക്കും കളിപ്പിക്കുക എന്നതും അവർക്കിടയിലെ ബന്ധം എത്രമാത്രം ഊഷ്മളമായി മുന്നോട്ടുപോകുമെന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരെ ഇപ്പോഴും ആശങ്കപ്പെടുത്തുന്നുണ്ട്.

ഫുട്ബോൾ ലോകം ഏറെ തലപുകച്ച അഭ്യൂഹങ്ങൾക്കും കൂലങ്കഷമായ ചർച്ചകൾക്കും അവസാനം കുറിച്ചുകൊണ്ട് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ഇടക്കാല പരിശീലകൻ ആരാണെന്ന് പ്രഖ്യാപിച്ചത് ഫുട്ബോൾ ലോകത്തെ ഏറ്റവും ബുദ്ധി രാക്ഷസനും കർക്കശക്കാരനുമായ ഒരു പരിശീലകനെയാണ് അവർ സ്വന്തമാക്കിയിരിക്കുന്നത്. അദ്ദേഹത്തിൻറെ വരവോടെ ഇംഗ്ലണ്ടിൽ ഉറക്കം നഷ്ടപ്പെട്ടവർ നിരവധിയാണ്.

New United system

ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്പ് രഗ്നിക്കിന്റെ വരവിനെപ്പറ്റി പറഞ്ഞത് ഇപ്രകാരമായിരുന്നു. “നിർഭാഗ്യവശാൽ ഇംഗ്ലണ്ടിലേക്ക്, മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ഒരു നല്ല കോച്ച് വരുന്നു! അദ്ദേഹം ശരിക്കും പരിചയസമ്പന്നനായ ഒരു മാനേജരാണ്, ശൂന്യതയിൽ നിന്നും രണ്ട് വമ്പൻ ക്ലബ്ബുകൾ നിർമ്മിച്ച ചരിത്രമുണ്ട് ജർമ്മനിയിൽ.

ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തൻറെ സ്ഥിരം തന്ത്രമായ കൗണ്ടർപ്രസിങ്‌ ശൈലി തന്നെയാണ് അദ്ദേഹം മഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിയിൽ അവതരിപ്പിക്കാൻ പോകുന്നത്. എതിരാളികളെ പ്രസ് ചെയ്തു കളിക്കുന്നതിൽ മിടുക്കന്മാരായ ഡോണി വാൻഡി ബിക്ക്, ബ്രൂണോ ഫെർണാണ്ടസ്, ജാഡൻ സാൻജോ എന്നിവർക്ക് വളരെ വലിയ പരിഗണന ലഭിക്കും എന്നത് ഉറപ്പാണ്. പ്രായം തളർത്തിയെങ്കിൽപോലും പ്രസിങ്ങിൽ മുന്നിൽ നിൽക്കുന്ന കവാനിക്കും മികച്ച അവസരങ്ങൾ ലഭിക്കും.

ക്രിസ്ത്യാനോ റൊണാൾഡോ പ്രസ് ചെയ്തു കളിക്കാൻ താൽപര്യപ്പെടുന്ന താരം ആയതുകൊണ്ട് അദ്ദേഹത്തിന് ആശങ്കപ്പെടാൻ ഒന്നുമില്ല. എന്നാൽ സ്വതവേ മടിയന്മാരായ പോൾ പോഗ്ബ ആൻറണി മാർഷ്യൽ, ഹാരി മിഗ്യർ എന്നിവർ അദ്ദേഹത്തിൻറെ സിസ്റ്റത്തിന് കീഴിൽ ബുദ്ധിമുട്ടും എന്നത് ഉറപ്പാണ്. അതേസമയം ഏറെ വിമർശനങ്ങൾ കേട്ടുകൊണ്ടിരിക്കുന്ന ഫ്രെഡ് അദ്ദേഹത്തിൻറെ പ്രസ് ശൈലിക്ക് അനുയോജ്യൻ ആയതുകൊണ്ട് ടീമിൽ തുടരും. മറ്റുള്ളവരുടെ കാര്യങ്ങൾ ഇനി വരുന്ന ലേഖനത്തിൽ ഉണ്ടായിരിക്കും…

ഐഎസ്എൽ നശിക്കുന്നതിന് കാരണക്കാർ ഇവരാണ്…

ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിനെപ്പറ്റി വിൻസിക്ക് പറയുവാനുണ്ട്…