ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിൽ ഒന്നാണ് തെന്നിന്ത്യൻ ടീമുകളായ ബംഗളൂരു എഫ് സിയും കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ നടക്കുന്നത്. ഇരുടീമുകളുടെയും താരങ്ങളും ആരാധകരും കളിക്കളത്തിനകത്തും പുറത്തും ഏറ്റുമുട്ടുന്നത് പതിവായിരുന്നു.
ഇന്ത്യയിലെ ഫുട്ബോൾ ആരാധകരുടെ ഏറ്റുമുട്ടലുകൾ പരിധിവിട്ട് പോയപ്പോൾ മിക്കപ്പോഴും ബാംഗ്ലൂർ എഫ് സി ആരാധകരും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി എത്തി ആരാധകരും തന്നെ ആയിരുന്നു പരസ്പരമുള്ള ഏറ്റുമുട്ടലിൽ മുന്നിൽ നിന്നത്. ഇരുവരും തമ്മിൽ സോഷ്യൽ മീഡിയയിലെ പോർവിളികളും പതിവാണ്.
അതുകൊണ്ടുതന്നെ ഇരുടീമുകളും തമ്മിലുള്ള മത്സരം നടക്കുമ്പോഴെല്ലാം സോഷ്യൽ മീഡിയയിൽ അത് വളരെ വലിയ ഓളം സൃഷ്ടിക്കാറുണ്ട്. ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സുസംഘടിതമായ രണ്ട് ആരാധകവൃന്ദങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ എന്ന് കൂടി ഈ രണ്ട് ടീമുകൾ തമ്മിലുള്ള പോരാട്ടത്തിനെ വിശേഷിപ്പിക്കേണ്ട വരും.
രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോഴും വിജയം നേടാൻ കഴിയാത്ത കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക് വളരെ നിർണായകമാണ് ബംഗളൂരു എഫ്സി എന്ന പരമ്പരാഗത വൈരികൾക്കെതിരെ നാളെ നടക്കുവാൻ പോകുന്ന അതി വൈകാരികമായ പോരാട്ടം. അതിനു മുന്നോടിയായി ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ ആയിരുന്നു നാളെ BFCക്കെതിരെ സ്വീകരിക്കുന്ന തന്ത്രങ്ങളെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞത്.
നേരത്തെ എന്താണ് അദ്ദേഹം പറഞ്ഞത് അത് തന്നെയാണ് വീണ്ടും ആവർത്തിച്ച് പറഞ്ഞു തന്നെ ലക്ഷ്യം ഇടതടവില്ലാത്ത ആക്രമണം തന്നെയാണ്. ആക്രമണം തന്നെയാണ് തന്റെ ഫിലോസഫിയുടെ മുഖമുദ്ര. സെറ്റ് പീസുകളിൽ നിന്നും ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ നിരവധി ഗോളുകൾ പിറക്കുന്നുണ്ട്. അതുകൊണ്ട് സെറ്റ് പീസു കൾക്ക് പ്രാമുഖ്യം നൽകിയുള്ള ആക്രമണ തന്ത്രങ്ങൾ ആയിരിക്കും താൻ അടുത്ത മത്സരത്തിൽ അവതരിപ്പിക്കുക എന്ന് അദ്ദേഹം പറഞ്ഞു. ഏതായാലും ഈ ഒരു പ്രസ്താവന ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആവേശം പകർന്നിട്ടുണ്ട്