നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും കർക്കശ നിലപാടുകാരനായ പരിശീലകനെ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സി തങ്ങളുടെ ടീമിൻറെ പരിശീലക സ്ഥാനം ഏൽപ്പിച്ചപ്പോൾ ക്രിസ്ത്യാനോ റൊണാൾഡോയെ പോലെയുള്ള സൂപ്പർതാരങ്ങളുടെയും ഭാവി എന്തായിരിക്കുമെന്നത് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ചർച്ച ചെയ്യുകയായിരുന്നു.
ഈ സീസണിൽ അദ്ദേഹം മുൻ പരിശീലകനായിരുന്ന സോൾസ്‌ജെയറിനെ പല അവസരങ്ങളിലും രക്ഷിച്ചു വിട്ടിട്ടുണ്ടാകുമെങ്കിലും, ഇപ്പൊൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി സംശയത്തിന്റെ നിഴലിലായിരിക്കുമെന്ന് തോന്നുന്നു. കാരണം പുതിയ പരിശീലകന് ക്രിസ്ത്യാനോ റൊണാൾഡോയെ അത്ര താല്പര്യമില്ല.
പോർച്ചുഗീസ് ഫോർവേഡ് ഇപ്പോഴും എതിരാളികൾക്ക് മുന്നിൽ ഫുട്ബോളിലെ ഏറ്റവും മാരകമായ സ്‌ട്രൈക്കർമാരിൽ ഒരാളായി തുടരുന്നു, എന്നാൽ യുവ പ്രതിഭകൾക്ക് അനുകൂലമായി മാത്രം എല്ലായ്പ്പോഴും നിലപാടെടുക്കുന്നു റാൽഫ് 36-കാരനെ ഒഴിവാക്കാനുള്ള സാധ്യയ തള്ളിക്കളയാൻ കഴിയില്ല.
പ്രത്യേകിച്ചും റൊണാൾഡോയെ അഞ്ച് വർഷം മുമ്പ് ആർബി ലെയ്‌പ്‌സിഗിൽ ആയിരുന്നപ്പോൾ റാങ്‌നിക്ക് ‘വളരെ വയസ്സായി’ എന്ന് അദ്ദേഹത്തെ മുദ്രകുത്തിയെന്നത് കണക്കിലെടുക്കുമ്പോൾ. 2016-ൽ റൊണാൾഡോയെയോ മെസ്സിയെയോ സൈൻ ചെയ്യുമോ എന്ന് ചോദിച്ചപ്പോൾ, റാഗ്നിക്ക് പറഞ്ഞു
‘ഇവിടെ അവരോടൊപ്പം പ്രവർത്തിക്കാൻ കഴിയുമെന്ന് കരുതുന്നത് അസംബന്ധമാണ്. അവർ രണ്ടും വളരെ പഴകിപ്പോയി കൂടാതെ വളരെ ചെലവേറിയതുമാണ്.’
റൊണാൾഡോയെപ്പോലൊരു വ്യക്തിക്ക് വേണ്ടി റാൻനിക്ക് നിലപാട് മാറ്റുന്ന ഒരു പ്രത്യേക സാഹചര്യം ഉണ്ടാക്കുമോ എന്ന് കണ്ടറിയണം – പ്രത്യേകിച്ചും അഞ്ച് തവണ ചാമ്പ്യൻസ് ലീഗ് ജേതാവായ റോണോയെ അവഗണിക്കാൻ കഴിയില്ല, എതിർ ഗോൾ മുഖത്തിനു മുൻപിൽ അത്രത്തോളം പ്രഹരശേഷിയുള്ള താരമാണ് ക്രിസ്ത്യാനോ റൊണാൾഡോ. എന്നാൽ റാഗ്നിക്കിന്റെ മുൻ അഭിപ്രായങ്ങൾ ക്രിസ്ത്യാനോ റൊണാൾഡോ ആരാധകർക്കിടയിൽ വൻ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.