in , , , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

യുവതാരങ്ങൾ പോലും മുട്ട്മടക്കി; 39 ആം വയസ്സിൽ അപൂർവ റെക്കോർഡ് തൂക്കി റോണോ

പ്രായം 39. എന്നിട്ടും കൗമാരതാരങ്ങൾ പന്ത് തട്ടുന്ന യൂറോ കപ്പിൽ റോണോയെ തോൽപ്പിക്കാൻ ഇത് വരെ ഒരൊറ്റ താരത്തിനും സാധിച്ചിട്ടില്ല. അതും വേഗതയ്ക്ക് പേര് കേട്ട കിലിയൻ എംബാപ്പെയുമുള്ള ടൂർണമെന്റിൽ. വെറുതെയല്ല റോണോയ്ക്ക് പ്രായം വെറും സംഖ്യ മാത്രമെന്ന് ആരാധകർ വിശേഷിപ്പിക്കുന്നത്.

പ്രായം 39. എന്നിട്ടും കൗമാരതാരങ്ങൾ പന്ത് തട്ടുന്ന യൂറോ കപ്പിൽ റോണോയെ തോൽപ്പിക്കാൻ ഇത് വരെ ഒരൊറ്റ താരത്തിനും സാധിച്ചിട്ടില്ല. അതും വേഗതയ്ക്ക് പേര് കേട്ട കിലിയൻ എംബാപ്പെയുമുള്ള ടൂർണമെന്റിൽ. വെറുതെയല്ല റോണോയ്ക്ക് പ്രായം വെറും സംഖ്യ മാത്രമെന്ന് ആരാധകർ വിശേഷിപ്പിക്കുന്നത്.

ALSO READ: സിആർ 7 റീ-ലോഡഡ്; അണിയറയിൽ ഒരഡാറ് ഐറ്റത്തിനെ ഒരുക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ

പറഞ്ഞ് വരുന്നത് യൂറോ കപ്പിലെ ഏറ്റവും വേഗതയേറിയ താരത്തെ പറ്റിയാണ്. 2024 യൂറോ കപ്പിൽ മണിക്കൂറിൽ 32.7 കിലോമീറ്ററാണ് റോണോയുടെ വേഗത. യൂറോ കപ്പിലെ ഇത് വരെയുള്ള മത്സരങ്ങളിൽ ഏറ്റവും ഉയർന്ന വേഗതയാണിത്. ഈ യൂറോ കപ്പിൽ മാത്രമല്ല, യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ രജിസ്റ്റർ ചെയ്ത ഏറ്റവും ഉയർന്ന വേഗതയാണിത്.

ALSO READ: അൽ നസ്റിന് ശേഷം ആ യൂറോപ്യൻ ക്ലബ്ബിൽ കളിച്ചേക്കാം; സൂചന നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ

2012 യൂറോ കപ്പ് മുതലാണ് യുവേഫ കളിക്കാരുടെ വേഗത റെക്കോർഡ് ചെയ്യാൻ തുടങ്ങിയത്. അന്ന് മുതൽ ഇത് വരെയുള്ള യൂറോ കപ്പിലെ ഏറ്റവും ഉയർന്ന വേഗതയാണ് ഈ യൂറോ കപ്പിൽ റോണോ തന്റെ പേരിലാക്കിയിരിക്കുന്നത്. അതും ഈ 39 ആം വയസ്സിൽ.

ALSO READ: അർജന്റീന v/s പോർച്ചുഗൽ; ആരാധകർ കാത്തിരിക്കുന്ന പോരാട്ടം നടക്കുമോ? ഒരൊറ്റ സാധ്യത മാത്രം…

യുവേഫ കളിക്കാരുടെ വേഗത റെക്കോർഡ് ചെയ്യാൻ തുടങ്ങിയ ആദ്യ യൂറോ കപ്പിൽ, അതായത് 2012 ലെ യൂറോ കപ്പിൽ കളിക്കുമ്പോൾ റോണോയ്ക്ക് പ്രായം 27 ആണ്. അന്ന് 32 കിലോമീറ്ററാണ് മണിക്കൂറിൽ റോണോയുടെ വേഗത കണക്കാക്കിയത്. ചുരുക്കി പറഞ്ഞാൽ 27 വയസിനെക്കാൾ വേഗത 39 വയസ്സുള്ള റോണോയ്ക്കുണ്ടെന്ന് സാരം.

ALSO READ; ക്രിസ്റ്റ്യാനോ അടക്കം 5 പോർച്ചുഗൽ താരങ്ങൾക്ക് പണി കിട്ടും;പ്രീ ക്വാർട്ടറിൽ പറങ്കികൾക്ക് ജാഗ്രതേ…

അതേ സമയം, യൂറോ കപ്പിന്റെ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഇന്ന് പോർച്ചുഗൽ സ്ലോവേനിയയെ നേരിടുകയാണ്. ഇന്ത്യൻ സമയം രാത്രി 12;30 നാണ് മത്സരം. ഈ മത്സരത്തിന് മുമ്പ് പ്രീ ക്വാർട്ടറിൽ തുല്യശക്തികളുടെ പോരാട്ടമെന്ന് വിശേഷപ്പിക്കുന്ന ഫ്രാൻസ്- ബെൽജിയം പോരാട്ടം നടക്കും.

നോഹയുടെ ഡീലിൽ ട്വിസ്റ്റ് സംഭവിച്ചോ? ബ്ലാസ്റ്റേഴ്സിന്റെ കരാർ റദ്ധാക്കിയോ? എന്താണ് വാസ്തവം?

ബ്ലാസ്റ്റേഴ്സിനോടൊപ്പം കിരീടങ്ങൾ നേടണം😍🔥ഉറച്ച ലക്ഷ്യവുമായി ബ്ലാസ്റ്റേഴ്‌സ് ന്യൂ സൈനിങ്..