in

OMGOMG LOLLOL LOVELOVE CryCry AngryAngry

യുണൈറ്റഡിന് ക്രിസ്ത്യാനോയുടെ അന്ത്യശാസനം, നിങ്ങൾ അത് ചെയ്തില്ലെങ്കിൽ ഞാൻ ടീം വിട്ടു പോകും…

തൻറെ കഴിവിനും പ്രതിഭയ്ക്കു ഇപ്പോഴും ഒരു കുഴപ്പവും ഇല്ല എന്നാണ് പോർച്ചുഗീസ് സൂപ്പർതാരം വിശ്വസിക്കുന്നത്. സർഗ്ഗാത്മകതയും ക്രിയാത്മകതയും നിറഞ്ഞ ആശയങ്ങൾ കളിക്കളത്തിൽ നടപ്പിലാക്കാൻ കഴിയാത്ത പരിശീലകനാണ് ക്ലബ്ബിൻറെ ശാപമെന്ന് ക്രിസ്ത്യാനോ റൊണാൾഡോ ഉറച്ചുവിശ്വസിക്കുന്നു. അതുകൊണ്ട് പുതിയ സിഇഒ ആയ റിച്ചാർഡ് ആർനോൾഡിന് ക്രിസ്ത്യാനോ. റൊണാൾഡോ ഒരു നിർദേശം നൽകിയിട്ടുണ്ട്

Crtistiano and Ragnick

ലോക ഫുട്ബോളിലെ ഇതിഹാസതാരങ്ങളിൽ ഒരാളായ ക്രിസ്ത്യാനോ റൊണാൾഡോയെ ഇന്ന് കാണുന്ന മഹാപുരുഷൻ ആക്കി തീർത്തതിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബിനുള്ള പങ്ക് ഒട്ടും ചെറുതല്ല അലക്സ് ഫെർഗൂസൺ എന്ന ഇതിഹാസ പരിശീലകന്റെ കീഴിലായിരുന്നു ക്രിസ്ത്യാനോ റൊണാൾഡോ ഒരു മഹാമേരുവായി വളർന്നുവന്നത്.

Crtistiano and Ragnick

തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നിൽ കൂടി കടന്നുപോകുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സി അവരുടെ രക്ഷകൻ ആകുവാൻ ആയിരുന്നു ക്രിസ്ത്യാനോ റൊണാൾഡോയെ ഇറ്റാലിയൻ ക്ലബ് യുവാന്റസിൽ നിന്നും കൂട്ടിക്കൊണ്ടുവന്നത്. എന്നാൽ തുടക്കത്തിൽ കാണിച്ച ആരംഭശൂരത്വത്തിന് അപ്പുറം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇപ്പോൾ കാര്യമായി ഒന്നും ചെയ്യാൻ കഴിയുന്നില്ല.

എന്നാൽ തൻറെ കഴിവിനും പ്രതിഭയ്ക്കു ഇപ്പോഴും ഒരു കുഴപ്പവും ഇല്ല എന്നാണ് പോർച്ചുഗീസ് സൂപ്പർതാരം വിശ്വസിക്കുന്നത്. സർഗ്ഗാത്മകതയും ക്രിയാത്മകതയും നിറഞ്ഞ ആശയങ്ങൾ കളിക്കളത്തിൽ നടപ്പിലാക്കാൻ കഴിയാത്ത പരിശീലകനാണ് ക്ലബ്ബിൻറെ ശാപമെന്ന് ക്രിസ്ത്യാനോ റൊണാൾഡോ ഉറച്ചുവിശ്വസിക്കുന്നു. അതുകൊണ്ട് പുതിയ സിഇഒ ആയ റിച്ചാർഡ് ആർനോൾഡിന് ക്രിസ്ത്യാനോ. റൊണാൾഡോ ഒരു നിർദേശം നൽകിയിട്ടുണ്ട്.

സമകാലിക ഫുട്ബോളിന് യോജിച്ച തരത്തിൽ തന്ത്രങ്ങൾ ഒരുക്കുവാൻ കഴിയുന്ന, ശരിയായ ദിശാബോധവും ലക്ഷ്യബോധവും ഉള്ള ഒരു പരിശീലകനെ ഉടൻതന്നെ നിയമിച്ചില്ലെങ്കിൽ താൻ ടീം വിട്ടു പോകും എന്നാണ് ക്രിസ്ത്യാനോ റൊണാൾഡോ പറഞ്ഞിരിക്കുന്നത്. പറയുന്ന വാക്കുകൾ അതേപടി ചെയ്യുന്ന ക്രിസ്ത്യാനോ റൊണാൾഡോയുടെ വാക്കുകളെ അന്ത്യശാസനം ആയാണ് ആരാധകർ വിലയിരുത്തുന്നത്.

അർജന്റീനയുടെ അടുത്ത മത്സരങ്ങൾ മെസ്സി ഒഴിവാക്കണമെന്ന് പരിശീലകൻ നിർദ്ദേശിച്ചതായി റിപ്പോർട്ട്‌…

മെസ്സി പി എസ് ജി വിടുന്നു, തീരുമാനത്തിന് പിന്നിൽ മൂന്നു കാരണങ്ങൾ ഞെട്ടൽ മാറാതെ ഫുട്ബോൾ ലോകം…