in

LOVELOVE OMGOMG CryCry LOLLOL AngryAngry

മെസ്സി പി എസ് ജി വിടുന്നു, തീരുമാനത്തിന് പിന്നിൽ മൂന്നു കാരണങ്ങൾ ഞെട്ടൽ മാറാതെ ഫുട്ബോൾ ലോകം…

പിഎസ്‌ജിയുമായി രണ്ടു വർഷത്തെ കരാറാണ് ലയണൽ മെസി ഒപ്പിട്ടിരിക്കുന്നത്. രണ്ടു വർഷത്തെ കരാർ കഴിഞ്ഞതിനു ശേഷം മെസിക്കു കൂടി താൽപര്യമുണ്ടെങ്കിൽ അത് വീണ്ടും ഒരു വർഷത്തേക്ക് നീട്ടാം എന്നതും കരാറിലുണ്ട്. ഈ സീസണിൽ പാരീസിലെത്തിയ മെസ്സിക്ക് അവിടുത്തെ സാഹചര്യങ്ങളുമായി ഇതുവരെയും പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ല.

Club Brugge vs PSG [BBC Sports]

സൂപ്പർതാരങ്ങൾക്ക് ഇതെന്തുപറ്റി എന്ന ആശങ്കയിലാണ് ഫുട്ബോൾ ലോകം ഇപ്പോൾ. കളിക്കളത്തിൽ വ്യക്തമായി തന്ത്രങ്ങൾ നടപ്പിലാക്കാൻ കഴിയുന്ന ക്രിയാത്മകത ഉള്ള ഒരു പരിശീലകനെ ഉടൻതന്നെ എത്തിച്ചില്ലെങ്കിൽ ടീം വിടുമെന്ന് ക്രിസ്ത്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് അധികൃതർക്ക് അന്ത്യശാസനം നൽകിയതിന് പിന്നാലെയാണ് ലയണൽ മെസ്സി പി എസ് ജി വിടുമെന്ന് വെളിപ്പെടുത്തലും വന്നിരിക്കുന്നത്.

Club Brugge vs PSG [BBC Sports]

മെസി ഫ്രഞ്ച് ക്ലബിൽ ഒട്ടും തൃപ്‌തനല്ലെന്നും ഫ്രഞ്ച് ക്ലബ്ബിന് ചാമ്പ്യൻസ് ലീഗ് നേടാനായില്ലെങ്കിൽ, ഈ വേനൽക്കാലത്ത് പാരീസ് സെന്റ് ജെർമെയ്ൻ വിടുമെന്ന് മാധ്യമപ്രവർത്തകനായ ലോബോ കറാസ്കോ പറഞ്ഞു. മുൻ ബാഴ്‌സലോണ കളിക്കാരനും സ്പാനിഷ് ടെലിവിഷൻ ഷോ എൽ ചിറിൻഗുയിറ്റോയിലെ ഫുട്ബോൾ വിദഗ്ധനും ആണ് ലോബോ.

പിഎസ്‌ജിയുമായി രണ്ടു വർഷത്തെ കരാറാണ് ലയണൽ മെസി ഒപ്പിട്ടിരിക്കുന്നത്. രണ്ടു വർഷത്തെ കരാർ കഴിഞ്ഞതിനു ശേഷം മെസിക്കു കൂടി താൽപര്യമുണ്ടെങ്കിൽ അത് വീണ്ടും ഒരു വർഷത്തേക്ക് നീട്ടാം എന്നതും കരാറിലുണ്ട്. ഈ സീസണിൽ പാരീസിലെത്തിയ മെസ്സിക്ക് അവിടുത്തെ സാഹചര്യങ്ങളുമായി ഇതുവരെയും പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ല.

മെസ്സി കളിക്കളത്തിൽ ജീവിതം ആസ്വദിക്കുന്നില്ല എന്നത് മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബം പാരിസിലെ സാഹചര്യവുമായി പൊരുത്തപ്പെടുന്നതിൽ പരാജയപ്പെട്ടു. ഈ രണ്ടു കാരണങ്ങൾ ഇപ്പോൾതന്നെ മെസ്സിയുടെ പാരീസ് ജീവിതത്തിനെ മടിപ്പിച്ചിരിക്കുകയാണ് ഇനി ചാമ്പ്യൻസ് ലീഗ് കൂടുതൽ ലഭിച്ചില്ലെങ്കിൽ അദ്ദേഹം പാരീസ് നഗരം വിടും.

യുണൈറ്റഡിന് ക്രിസ്ത്യാനോയുടെ അന്ത്യശാസനം, നിങ്ങൾ അത് ചെയ്തില്ലെങ്കിൽ ഞാൻ ടീം വിട്ടു പോകും…

സ്റ്റംപിൽ ഇടിച്ച പന്തിന് LBW വിധിച്ച് അമ്പയർ, പൊട്ടിച്ചിരിച്ച് ബെൻ സ്റ്റോക്സ്! വീഡിയോ കാണാം…