in

LOVELOVE LOLLOL CryCry

വയസ്സൊക്കെ വെറും അക്കമല്ലേ, പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഗോൾ ക്രിസ്ത്യാനോയുടേത്

ബോക്‌സിനും അകലെ നിൽക്കുകയായിരുന്ന താരം ഫ്രഡിൽ നിന്നും പന്തു സ്വീകരിച്ച് അതിനെയൊന്നു ഒതുക്കി ഒരു മിന്നൽ ഷോട്ടിലൂടെ വലയിലേക്ക് തിരിച്ചു വിട്ടപ്പോൾ ടോട്ടനം ഗോൾകീപ്പര്ക്ക് കൂടുതലൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

Cristiano Ronaldo vintage and latest version [aaveshamclub]

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ടോട്ടനം  തമ്മിൽ നടന്ന കളിയിൽ ടോട്ടനത്തിനെതിരെ റൊണാൾഡോ നേടിയ ഗോളാണ് മാർച്ച് മാസത്തിൽ പ്രീമിയർ ലീഗിൽ പിറന്ന ഏറ്റവും മികച്ച  ഗോളായി  തിരഞ്ഞെടുക്കപ്പെട്ടത്. ആഴ്‌സണൽ താരമായ ഗബ്രിയേൽ മാർട്ടിനല്ലി, ചെൽസി താരം കയ് ഹാവേർട്സ്. വോൾവ്‌സ് മിഡ്‌ഫീൽഡർ റൂബൻ നെവസ് എന്നിവരെ മറികടന്നാണ് റൊണാൾഡോയുടെ ഗോൾ ഏറ്റവും മികച്ചതായത്.

Cristiano Ronaldo vintage and latest version [aaveshamclub]

ബോക്‌സിനും അകലെ നിൽക്കുകയായിരുന്ന താരം ഫ്രഡിൽ നിന്നും പന്തു സ്വീകരിച്ച് അതിനെയൊന്നു ഒതുക്കി ഒരു മിന്നൽ ഷോട്ടിലൂടെ വലയിലേക്ക് തിരിച്ചു വിട്ടപ്പോൾ ടോട്ടനം ഗോൾകീപ്പര്ക്ക് കൂടുതലൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ താരം ആയിരുന്നെങ്കിലും 2016/17 സീസൺ മുതൽ നൽകാനാരംഭിച്ച ഈ അവാർഡ് ആദ്യമായാണ് താരം സ്വന്തമാക്കുന്നത്. ഇതോടെ ഏറ്റവുമധികം തവണ പ്രീമിയർ ലീഗിലെ ഗോൾ ഓഫ് ദി മന്ത് പുരസ്‌കാരം നേടിയ ക്ലബെന്ന നേട്ടത്തിൽ ചെൽസിക്കൊപ്പം എത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി. രണ്ടു ടീമുകളും ആറു തവണയാണ് പുരസ്‌കാരം നേടിയിരിക്കുന്നത്.

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ ഓഫ് ദി മന്ത് പുരസ്‌കാരം രണ്ടു തവണ സ്വന്തമാക്കിയ റൊണാൾഡോ 32 മത്സരങ്ങളിൽ നിന്നും 18 ഗോളുകൾ നേടിയിട്ടുണ്ട്. താരം മികച്ച ഫോമിലാണെങ്കിലും ഈ സീസണിൽ ഒരു കിരീടം പോലും മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രതീക്ഷിക്കാൻ കഴിയില്ലെന്നത് ആരാധകർക്ക് നിരാശയാണ്.

ഉമേഷ്‌ യാദവിനെ കാത്തു സുവർണനേട്ടം..

ജീവന്മരണപ്പോരാട്ടമായി മാറിയ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിന് നിർണായക വിജയം