കേരള ബ്ലാസ്റ്റേഴ്‌സ് ബാംഗ്ലൂർ എഫ് സി മത്സരം കഴിഞ്ഞ വർഷം ഒരുപാട് വിവാദങ്ങളിലൂടെയാണ് കടന്ന് പോയത്.സുനിൽ ചേത്രി നേടിയ ക്വിക്ക് ഫ്രീ കിക്ക് ഗോളാണ് ഈ വിവാദത്തിന് കാരണം. അന്ന് ഗോൾ റഫറി ക്രിസ്റ്റൽ ജോൺ ഗോൾ അനുവദിച്ചിരുന്നു. തുടർന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച് തന്റെ ടീമിനെ തിരകെ വിളിച്ചു.
ശേഷം നടന്ന കാര്യങ്ങൾ കൂടുതൽ വിശദീകരിക്കേണ്ടതില്ലല്ലോ. എന്നാൽ ഇപ്പോൾ ബാംഗ്ലൂർ എഫ് സി യേ പോലെ ക്വിക്ക് ഫ്രീ കിക്ക് ഗോൾ അടിക്കാൻ ശ്രമിച്ച ഈസ്റ്റ് ബംഗാളിനെ അതിന് അനുവദിക്കാതെയിരുന്നിരിക്കുകയാണ്. ഈ മത്സരത്തിലും ക്രിസ്റ്റൽ ജോൺ തന്നെയായിരുന്നു റഫറി.ചെന്നൈയിൻ എഫ് സി യുമായി ശനിയാഴ്ച നടന്ന മത്സരത്തിലാണ് ഇത് സംഭവിക്കുന്നത്.
മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.ആയുഷ് അധികാരിയുടെ ഓൺ ഗോളിലൂടെ 29 മത്തെ മിനുട്ടിൽ ഈസ്റ്റ് ബംഗാൾ മുന്നിലെത്തി.86 മിനുട്ടിൽ മീറ്റെയ് ചെന്നൈക്ക് സമനില നേടി കൊടുത്തു. ക്വിക്ക് ഫ്രീ കിക്കിന്റെ വീഡിയോ ചുവടെ ചേർക്കുന്നു