മലയാളികൾ ഫുട്ബോളിനെ നെഞ്ചിൽ ഏറ്റിയവരാണ്. അത് കൊണ്ട് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന് ഇത്രയും അധിക ആരാധക പിന്തുണയും. ഇന്ത്യൻ സൂപ്പർ ലീഗിലെ ആരാധക കണക്കുകളിൽ എല്ലാം ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് മുന്നിൽ. കൊച്ചി നിറഞ്ഞു കവിയുന്ന കാഴ്ച ബ്ലാസ്റ്റേഴ്‌സിന്റെ കളിയുള്ള ദിവസങ്ങളിൽ കാണാവുന്നതുമാണ്.
ഇന്ത്യൻ സൂപ്പർ ലീഗ് പോലെ തന്നെ ഐ ലീഗും മലയാളി ആരാധകരാൽ തന്നെയാണ് നിറയുന്നത്. ഈ ഒരു ആരാധക പിന്തുണ കൊണ്ട് തന്നെയാണ് ഗോകുലം കേരളക്ക് കിരീടങ്ങൾ സമ്മാനിക്കുന്നതും.എന്നാൽ ഇപ്പോൾ ഒരു ഞെട്ടിക്കുന്ന കണക്ക് പുറത്ത് വന്നിരിക്കുകയാണ്. എന്താണ് ഈ കണക്ക് എന്ന് നമുക്ക് പരിശോധിക്കാം
ഐ ലീഗിൽ ഏറ്റവും കൂടുതൽ കാണികൾ വന്ന മത്സരം ഏതാണെന്നാണ് ഈ കണക്കുകൾ. ഗോകുലം കേരളയാണ് ഈ ലിസ്റ്റിൽ ഒന്നാമത്.ശില്ലോങ്ങ് ലജോങ് രണ്ടാം സ്ഥാനത്തുമുണ്ട്.