അൻപതിന്റെ നിറവിൽ ഇവാൻ ആശാൻ എന്നാ തലകെട്ട് ആശാന്റെ പ്രായത്തെയാണ് സൂചിപ്പിക്കുന്നത് എന്നാവും കരുതുക. എന്നാൽ പറഞ്ഞു വരുന്നത് മറ്റൊരു കാര്യമാണ്. ഹൈദരാബാദിനേതിരെ പ്രിയപ്പെട്ട ഇവാൻ ആശാൻ തന്റെ 50 മത്തെ മത്സരമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഒപ്പം പരിശീലിപ്പിച്ചു തീർത്തത്. ആശാൻ സമ്മാനം എന്നത് പോലും ഹൈദരാബാദിനേതിരെ വിജയവും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി.
ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. മിലോസായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയ ഗോൾ സ്വന്തമാക്കിയത്.കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കോച്ചാണ് ഇവാൻ വുകമനോവിച്.ക്ലബ്ബിന്റെ ചരിത്രത്തിൽ 50 മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിച്ച ആദ്യത്തെ പരിശീലകനും ഇവാൻ വുകമനോവിചാണ്.
24 വിജയങ്ങൾ ബ്ലാസ്റ്റേഴ്‌സിന്റെ വേണ്ടി ആശാൻ സ്വന്തമാക്കിട്ടുണ്ട്.ഐ എസ് എൽ കിരീടം തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെക്കുന്നത്.2021 ലായിരുന്നു ഇവാൻ ആശാൻ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയത്.2025 മെയ് വരെ ആശാൻ ബ്ലാസ്റ്റേഴ്‌സിൽ കരാറുണ്ട്.