കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച ഫോമിലാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ പന്ത് തട്ടുന്നത്. നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഇതേ മികവ് തുടർന്നാൽ ഐ എസ് എൽ കിരീടം സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിന് സാധിക്കും. എന്നാൽ ഇപ്പോൾ മറ്റൊരു ടൂർണമെന്റ് കൂടി അടുത്ത കൊല്ലം മുതൽ നടപ്പിലാക്കുമെന്നാണ് റിപ്പോർട്ടുകൾ
ഇത് ഒരു അന്താരാഷ്ട്ര ടൂർണമെന്റാണ്. സാഫ് രാജ്യങ്ങളിലെ ക്ലബ്ബുകൾ തമ്മിലാണ് ഈ ടൂർണമെന്റ് കളിക്കുക.16 ടീമുകളാവും ഈ ടൂർണമെന്റ് കളിക്കുന്നത്.ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, മാലിദീപ്, പാകിസ്ഥാൻ,ഭൂട്ടാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ക്ലബ്ബുകളാകും ഈ ടൂർണമെന്റ് കളിക്കുക. ഇന്ത്യയിൽ നിന്ന് നാല് ക്ലബ്ബുകൾക്ക് യോഗ്യത നേടും.
ഐ എസ് എൽ പോയിന്റ് ടേബിളിലെ ആദ്യത്തെ നാല് സ്ഥാനക്കാരാവും ഇവർ.7 മാസമാണ് ഈ ടൂർണമെന്റിന്റെ ദൈർഘ്യം. ഹോം ആൻഡ് എവേ അടിസ്ഥാനത്തിലാണ് മത്സരങ്ങൾ.കൂടുതൽ വാർത്തകൾക്കായി കാത്തിരിക്കാം.