നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ ഏഴ് മത്സരങ്ങൾ നിന്ന് അഞ്ച് ജയവും ഒരു തോൽവിയും ഒരു സമനിലയുമായി കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണുള്ളത്. ശനിയാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ ഹൈദരാബാദ് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയത്തോടെയാണ് ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയുടെ തലപ്പത്തെത്തിയത്.
മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയിച്ചത്തൊടെ ആരാധകരെല്ലാം വലിയ സന്തോഷത്തിലാണ്. എന്നാൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്.
ഡിസംബർ മാസത്തിൽ ബ്ലാസ്റ്റേഴ്‌സ് നേരിടാനുള്ളത് കരുത്തന്മാരായ ഗോവ, പഞ്ചാബ്, മോഹൻ ബഗാൻ, മുംബൈ എന്നി ക്ലബ്ബുകളെയാണ്. ഇതോടെയാണ് ഹൈദരാബാദുമായുള്ള മത്സരത്തിനു ശേഷമുള്ള പത്ര സമ്മേളനത്തിൽ ആരാധകർക്ക് ഇവാനാശാൻ മുന്നറിയിപ്പ് നൽകിയത്.
“ഡിസംബറിൽ ഞങ്ങൾക്ക് ചില കടുപ്പമേറിയ കളികൾ വരാനുണ്ട്. 16 പോയിന്റ് നേടി ടേബിളിൽ ഒന്നാമതുള്ളത് പ്രചോദനം നൽകുന്നതാണ്. ഒരുപക്ഷേ കേരളത്തിൽ ഇത് മുമ്പ് നടന്നിട്ടുണ്ടാകില്ല, നമ്മൾ അത് ശീലിക്കുകയും വിനയാന്വിതരാകുകയും വേണം. 15 കളികൾ കൂടി.” എന്നാണ് ഇവാനാശാൻ പറഞ്ഞത്.