in , , ,

LOVELOVE OMGOMG LOLLOL CryCry

ചരിത്രം കുറിക്കുമോ ബ്ലാസ്റ്റേഴ്‌സ്; ആദ്യമായി ഒരു ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പ് കളിക്കാൻ ബ്ലാസ്റ്റേഴ്‌സിന് മുന്നിൽ സുവർണാവസരം

കേരളാ ബ്ലാസ്റ്റേഴ്‌സ് ഇതുവരെ ഒരു അന്താരാഷ്ട്ര ക്ലബ്‌ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടില്ല. ഐസ്എല്ലിന് പുറമെ ഡ്യുറണ്ട് കപ്പ്, സൂപ്പർ കപ്പ് തുടങ്ങിയ ആഭ്യന്തര ചാമ്പ്യൻഷിപ്പുകൾ മാത്രമാണ് ഇത് വരെ കളിച്ചത്.

കേരളാ ബ്ലാസ്റ്റേഴ്‌സ് ഇതുവരെ ഒരു അന്താരാഷ്ട്ര ക്ലബ്‌ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടില്ല. ഐസ്എല്ലിന് പുറമെ ഡ്യുറണ്ട് കപ്പ്, സൂപ്പർ കപ്പ് തുടങ്ങിയ ആഭ്യന്തര ചാമ്പ്യൻഷിപ്പുകൾ മാത്രമാണ് ഇത് വരെ കളിച്ചത്. ഐഎസ്എൽ ക്ലബ്ബുകൾക്ക് ഇന്റർനാഷണൽ ക്ലബ്‌ ചാമ്പ്യൻഷിപ്പുകളായ എഎഫ്സി ചാമ്പ്യൻസ് ലീഗ്, എഎഫ്സി കപ്പ് തുടങ്ങിയയ്ക്ക് യോഗ്യത ഉണ്ടെങ്കിലും ഇത് വരെ ബ്ലാസ്റ്റേഴ്‌സ് ഈ ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പുകൾക്ക് യോഗ്യത നേടിയിട്ടില്ല.

എന്നാൽ ഇത്തവണ ബ്ലാസ്റ്റേഴ്‌സിന് ഒരു ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പ് കളിക്കാൻ അവസരം ഒരുങ്ങുന്നു എന്ന സൂചന തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ നിലവിലെ പ്രകടനത്തിൽ നിന്നും നമ്മുക്ക് മനസിലാക്കാൻ സാധിക്കുന്നത്.

2024 മുതൽ സാഫ് ക്ലബ്‌ ചാമ്പ്യൻഷിപ്പ് എന്ന പുതിയ ചാമ്പ്യൻഷിപ്പ് ആരംഭിക്കുകയാണ്. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, മാലിദ്വീപ്, ഭൂട്ടാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ടോപ് 16 ക്ലബ്ബുകളാണ് ഈ ടൂർണ്മെന്റിൽ ഏറ്റുമുട്ടുക.

ഇതിൽ 4 ഇന്ത്യൻ ക്ലബ്ബുകൾക്കാണ് യോഗ്യത ലഭിക്കുക. ഐഎസ്എല്ലിലെ ടോപ് 4 ടീമുകൾക്കാണ് ഈ അവസരം ലഭിക്കുക. ബ്ലാസ്റ്റേഴ്‌സ് നിലവിലെ പ്രകടനം തുടരുകയാണെങ്കിൽ ടോപ് ഫോറിൽ ഫിനിഷ് ചെയ്യാനുള്ള സാധ്യതകൾ ഏറെയാണ്.

ഈ പ്രകടനം നിലനിർത്തിയാൽ തന്നെ ബ്ലാസ്റ്റേഴ്‌സിന് സാഫ് ക്ലബ്‌ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടാനാവും. ഇത് വഴി ആദ്യമായി ബ്ലാസ്റ്റേഴ്‌സിന് ഒരു ഇന്റർനാഷണൽ ക്ലബ്‌ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും ചെയ്യാം.

ഇത് പുതിയ ബ്ലാസ്റ്റേഴ്‌സ് എതിരാകൾക്ക് തോൽപ്പിക്കാൻ ബുദ്ധിമുട്ടുള്ള ടീമായി ബ്ലാസ്റ്റേഴ്‌സ്

“ആഘോഷം വേണ്ട, ഡിസംബർ പണിയാണ്😭; ആരാധകർക്ക് മുന്നറിയിപ്പുമായി ഇവാനാശാൻ രംഗത്ത്…