in , ,

ചെന്നൈയ്ക്ക് ടോപ് 2 വിൽ എത്താം; മൂന്നേ മൂന്ന് കാര്യങ്ങൾ സംഭവിച്ചാൽ മതി

3 കാര്യങ്ങൾ സംഭവിച്ചാൽ ചെന്നൈയ്ക്ക് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്താനാവും. അങ്ങനെയെങ്കിൽ എലിമിനേഷൻ മത്സരത്തിൽ നിന്ന് ചെന്നൈ രക്ഷപ്പെടുകയും ചെയ്യും. എന്നാൽ ചെന്നൈയ്ക്ക് രണ്ടാം സ്ഥാനത്തെത്താൻ 3 കാര്യങ്ങൾ സംഭവിക്കണമെന്ന് പറഞ്ഞല്ലോ.. ആ 3 കാര്യങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

ഐപിഎൽ 2024 സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്ലേ ഓഫ് യോഗ്യത ഇത് വരെ ഉറപ്പായിട്ടില്ല. നിലവിൽ 13 മത്സരങ്ങളിൽ 7 വിജയവും 6 പരാജയവുമായി ചെന്നൈ പോയിന്റ് പട്ടികയിൽ നാലാമതുണ്ടെങ്കിലും നാളെ ബാംഗ്ലൂരിൽ വെച്ച് ആർസിബിയുമായി നടക്കുന്ന പോരാട്ടത്തിൽ വിജയിച്ചാൽ ചെന്നൈയ്ക്ക് പ്ലേ ഓഫ് ടിക്കറ്റ് ഉറപ്പിക്കാം.

എന്നാൽ പ്ലേ ഓഫ് ടിക്കറ്റ് മാത്രമല്ല, 3 കാര്യങ്ങൾ സംഭവിച്ചാൽ ചെന്നൈയ്ക്ക് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്താനാവും. അങ്ങനെയെങ്കിൽ എലിമിനേഷൻ മത്സരത്തിൽ നിന്ന് ചെന്നൈ രക്ഷപ്പെടുകയും ചെയ്യും. എന്നാൽ ചെന്നൈയ്ക്ക് രണ്ടാം സ്ഥാനത്തെത്താൻ 3 കാര്യങ്ങൾ സംഭവിക്കണമെന്ന് പറഞ്ഞല്ലോ.. ആ 3 കാര്യങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

നാളെ ആർസിബിയുമായി നടക്കുന്ന നിർണായക പോരാട്ടത്തിൽ ചെന്നൈ വിജയിക്കണം എന്നതാണ് ഏറ്റവും പ്രധാന കാര്യം. ആർസിബിക്കെതിരെ വിജയിച്ചാൽ ചെന്നൈയ്ക്ക് 16 പോയിന്റാവും. അങ്ങനെയെങ്കിൽ പിന്നീട് ചെന്നൈയ്ക്ക് വെല്ലുവിളിയാകുക രാജസ്ഥാൻ, ഹൈദരാബാദ് എന്നീ ടീമുകളായിരിക്കും.

നിലവിൽ ഹൈദരാബാദിന് 15 പോയിന്റുണ്ട്. ലീഗിലെ അവരുടെ അവസാന മത്സരം പഞ്ചാബിനോടാണ്. ഈ മത്സരത്തിൽ പഞ്ചാബ് വിജയിച്ചാൽ ഹൈദരാബാദിന് 15 പോയിന്റോടെ ലീഗ് അവസാനിപ്പിക്കേണ്ടി വരും.

മറ്റൊരു എതിരാളിയായ സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസിന് 16 പോയിന്റുണ്ട്. പക്ഷെ റൺ റേറ്റിൽ അവർ ചെന്നൈയ്ക്ക് പിന്നിലാണ്. രാജസ്ഥാന്റെ ലീഗിലെ അവസാന മത്സരം കൊൽക്കത്തയോടാണ്. ഈ മത്സരത്തിൽ കൊൽക്കത്ത വിജയിച്ചാൽ രാജസ്ഥാൻ ചെന്നൈയ്ക്ക് വെല്ലുവിളിയാവില്ല.ഇങ്ങനെ സംഭവിച്ചാൽ ചെന്നൈയ്ക്ക് 16 പോയിന്റോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തുവാൻ സാധിക്കും.

ALSO READ: നിർണായക പോരാട്ടത്തിൽ ചെന്നൈയുടെ സ്റ്റാർ ബൗളർ തിരിച്ചെത്തുമോ?; നിർണായക അപ്‌ഡേറ്റ് പുറത്ത്

ALSO READ: ആർസിബിയുടെ പ്ലേ ഓഫ് സ്വപ്‍നങ്ങൾക്ക് തിരിച്ചടി; ആരാധകരുടെ ചങ്ക് തകർക്കുന്ന റിപ്പോർട്ട് പുറത്ത്

ALSO READ: സഞ്ജുവിന്റെ രണ്ട് നീക്കങ്ങൾ പാളി; പ്ലേ ഓഫിന് മുൻപ് രാജസ്ഥാന് കനത്ത തിരിച്ചടി

സഞ്ജുവിന് ആശ്വാസ വാർത്ത; തൽകാലം ആശ്വസിക്കാം…

ബ്ലാസ്റ്റേഴ്സിന് ആദ്യ കിരീടം ഒരു മത്സരം അകലെ;കേരളം ഫൈനലിൽ😍