in

ബാറ്റ് ഉയർത്തി പിടിച്ചുകൊണ്ട് വരുന്ന എല്ലാ ബോളും അടിക്കുക, അതിനു ശേഷം ഒരു പാത്രത്തിൽ നിന്ന് കറങ്ങുന്നപോലെ കറങ്ങുക, ഒരു ശരാശരി ബാറ്റ്സ്മാൻ ഇതിഹാസമായ കഥ…

“അസാധ്യമായതോന്നും തന്നെ ഇല്ല” എന്നാരു തലത്തിലേക്കാണ് സമി തൻറെ ജീവിതത്തിലൂടെ നമ്മളെ കൊണ്ടുപോകുന്നത്. 2002 ലെ അണ്ടർ 19 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസ് ടീമിന്റെ ഭാഗമായിരുന്നു സമി, ശേഷം 2007 ൽ വെസ്റ്റിൻഡീസ് ഒരു പരമ്പരയ്ക്കായി ഇന്ത്യ സന്ദർശിച്ചപ്പോൾ, ക്രിക്കറ്റിലെ പൂർണ്ണ രൂപമായ ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കാൻ അവസരം കിട്ടി. എന്നാൽ പരിക്ക് കാരണം വെസ്റ്റ് ഇൻഡീസിന്റെ അടുത്ത വർഷത്തെ ഇംഗ്ലണ്ട് ടൂർ വരെ കാത്തിരിക്കേണ്ടിവന്നു. ആ ടെസ്റ്റിൽ രണ്ടാം ഇന്നിംഗിസിൽ 7 വിക്കറ്റ് നേട്ടം കുറിച്ച് സമി ശ്രദ്ധേയനായി. അതുപോലെ വിൻഡീസിന് വേണ്ടി ആദ്യമായി T20 യിൽ 5 വിക്കറ്റ് നേട്ടം കുറിച്ച സമി, ഈ ഫോർമാറ്റിൽ രണ്ടു പ്രാവിശ്യം ലോക ചാമ്പ്യൻ പട്ടം നേടിയ ക്യാപ്റ്റൻ കൂടെയാണ്.

വിമൽ താഴത്തുവീട്ടിൽ: ആദ്യമായി എല്ലാ മേഖലയിലും ഒരു ശരാശരി ക്രിക്കറ്റെർ ആയിരുന്നിട്ടും രാജ്യത്തിൻറെ വിശിഷ്‌ടമായ ക്രിക്കറ്റെർ തരത്തിലേക്ക് ഉയർന്ന ഡാരെൻ സമിക്ക് പിറന്നാൾ ആശംസകൾ.!

ബാറ്റ് ഉയർത്തി പിടിച്ചുകൊണ്ട് വരുന്ന എല്ലാ ബോളും അടിക്കുക, അതിനു ശേഷം ഒരു പാത്രത്തിൽ നിന്ന് കറങ്ങുന്നപോലെ കറങ്ങുക, അടി കൊണ്ട ബോൾ അതിർത്തികൾ താണ്ടി പറക്കും, ബോളിന്‌ യാതൊരു നിയന്ത്രണമില്ലാതെയുള്ള പ്രഹരമായിരിക്കണം ബാറ്റിൽ നിന്നും കിട്ടേണ്ടത്.. നിങ്ങൾ ബോളിനെ അടിക്കുന്നുണ്ട് പിന്നെ എന്തുകൊണ്ട് തല്ലി കൂടാ ? അതിനായി ഒന്നും നോക്കേണ്ടതില്ല .. നിങ്ങളുടെ ശക്തി പൂർണ്ണമായും അതിന് ഉപയോഗിക്കേണ്ടതുണ്ട്.. നിങ്ങൾക്ക് കൂടുതൽ ശക്തി നൽകാൻ കഴിയുമെങ്കിൽ, ഫലം കൂടുതൽ മെച്ചപ്പെട്ടതാകും. സെൻറ്‌ ലൂസിയയിൽ നിന്നും വെസ്റ്റ് ഇൻഡീസ് ടീമിന് വേണ്ടി കളിച്ച ആദ്യ ക്രിക്കറ്റെറായ ഡാരൻ സമി വികസിപ്പിച്ചെടുത്ത ഒരു രീതിയാണ് മുകളിൽ പറഞ്ഞത്.

ധരാളം ദുർബലതകൾ ഉണ്ടായേക്കാം എന്നിരുന്നാലും ഇതിന് എല്ലാത്തിനെയും ഭസ്‌മീകരിക്കാനുള്ള കഴിവുണ്ട്. സമിയുടെ ബാറ്റിംഗ് മികവുറ്റ സാങ്കേതികത്തിൽ അടിസ്ഥാനമാക്കിയുള്ളതായിരുന്നില്ല. മറിച്ചു അതിശയകരമായ ദൃഢനിശ്ചയത്തിൽ അധിഷ്ഠിതമായിരിന്നു. ഈ വെസ്റ്റ് ഇൻഡീസ്കാരൻ അസാമാന്യ പ്രതിഭക്ക് ഉടമയായിരുന്നില്ല എങ്കിലും സമി സമാനതകളില്ലാത്ത ഒരു ക്രിക്കറ്റെർ ആയിരുന്നു. റൻസുകൾ നേടാൻ സമിക്ക് തടസങ്ങൾ ഒന്നും തന്നെയില്ല. സമിയുടെ ദിവസത്തിൽ അദ്ദേഹം ഒരു അത്ഭുതമാണ്.

ബാറ്റിംഗ് കാണുപ്പോൾ, സമിക്ക് തന്റെ സാങ്കേതിക ദൗർബല്യങ്ങളെ നിയന്ത്രിച്ചു റൺസ് നേടാൻ കഴിയുമോ എന്ന് ആശ്ചര്യപ്പെട്ടേക്കാം ..എന്നാൽ ട്വൻറി -20 ക്രിക്കറ്റിന് അനുയോജ്യനായ ഈ ബാറ്റ്സ്മാനെ പുറത്താക്കുക എന്നത് ഒരു ഭാരിച്ച പണിതന്നെയാണ്. ടെസ്റ്റ് ക്രിക്കറ്റിൽ 21 എന്ന ബാറ്റിംഗ് ആവറേജ്, ലോ ഓർഡറിൽ ഇറങ്ങുന്ന സമിയെ സബന്ധിച്ചടത്തോളം അത്ര ലജ്ജാവഹമല്ല. ബാറ്റിംഗിന്റെ അടിസ്ഥാന തത്വങ്ങൾക്കെതിരെ പോരാടി നേടിയ വിജയമായതിനാൽ ആർക്കും അതിൽ പരാതിയില്ലായിരുന്നു.

“അസാധ്യമായതോന്നും തന്നെ ഇല്ല” എന്നാരു തലത്തിലേക്കാണ് സമി തൻറെ ജീവിതത്തിലൂടെ നമ്മളെ കൊണ്ടുപോകുന്നത്. 2002 ലെ അണ്ടർ 19 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസ് ടീമിന്റെ ഭാഗമായിരുന്നു സമി, ശേഷം 2007 ൽ വെസ്റ്റിൻഡീസ് ഒരു പരമ്പരയ്ക്കായി ഇന്ത്യ സന്ദർശിച്ചപ്പോൾ, ക്രിക്കറ്റിലെ പൂർണ്ണ രൂപമായ ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കാൻ അവസരം കിട്ടി. എന്നാൽ പരിക്ക് കാരണം വെസ്റ്റ് ഇൻഡീസിന്റെ അടുത്ത വർഷത്തെ ഇംഗ്ലണ്ട് ടൂർ വരെ കാത്തിരിക്കേണ്ടിവന്നു. ആ ടെസ്റ്റിൽ രണ്ടാം ഇന്നിംഗിസിൽ 7 വിക്കറ്റ് നേട്ടം കുറിച്ച് സമി ശ്രദ്ധേയനായി. അതുപോലെ വിൻഡീസിന് വേണ്ടി ആദ്യമായി T20 യിൽ 5 വിക്കറ്റ് നേട്ടം കുറിച്ച സമി, ഈ ഫോർമാറ്റിൽ രണ്ടു പ്രാവിശ്യം ലോക ചാമ്പ്യൻ പട്ടം നേടിയ ക്യാപ്റ്റൻ കൂടെയാണ്.

സമി ബൗൾ ചെയ്യാൻ വന്നാൽ കാര്യങ്ങൾ നേരെ തിരിയും ബാറ്റ്സ്മാൻ പുറത്താകുന്ന വരെ തന്റെ ആക്രമണ സ്വഭാവം നിലനിർത്തി പോകാൻ സമിക്ക് ഒരു പ്രത്യേക കഴിവാണ്, നിർഭാഗ്യവശാൽ, സമിയുടെ വേഗതക്കുറവ് കുറച്ചൊക്കെ ആക്രമണ സ്വഭാവത്തെ മറയ്ക്കുന്നു. 2010 ഒക്ടോബർ മുതൽ ഒരു വർഷത്തേക്ക് വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു, അക്കാലത്ത് സമി 8 ടെസ്റ്റുകളും 41 ഏകദിനവും കളിച്ചു.

വെസ്റ്റ് ഇൻഡ്യൻ കളിക്കാർ എപ്പോഴും ക്രീഡാസക്തനായിരിക്കും,ഈ കരീബിയൻ ക്രിക്കറ്റ് പാരമ്പര്യത്തിന്റെ പ്രതിഫലനമാണ് ആനന്ദായകമായ മുഖത്തോടുള്ള സമി, ക്രിക്കറ്റ് ഗ്രൗണ്ടിൽ സമി ചെയ്യുന്ന എല്ലാ കാര്യങ്ങളും പ്രത്യക്ഷമായിരിക്കും. സമിയുടെ നൃത്തവികാരങ്ങളുമായി കരീബിയൻ ജനതയുടെ ആധുനിക ക്രിക്കറ്റ് ബന്ധപെട്ടു കിടന്നിരുന്നു.

ഒരു ക്യാപ്റ്റൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വിജയങ്ങൾ നിങ്ങളെ അമ്പരപ്പിച്ചേക്കാം .. അപ്രതീക്ഷിതവും സാഹസികതയും നിറഞ്ഞ സ്വഭാവമായിരിക്കാം സമിയെ ഇതിനു സഹായിച്ചത്. ഏതു ഭാഗത്താണ് തന്റെ ആവിശ്യകത, അവിടെ കൂടുതൽ ശ്രദ്ധ ചെലുത്താൻ സമിക്ക് കഴിഞ്ഞിരുന്നു.

കരിബീയൻ ക്രിക്കറ്റ് ചരിത്രത്തിൽ എവിടെയോ ‘കാപ്റ്റൻ സമി’ എന്ന ഏട് മറഞ്ഞു കിടപ്പുണ്ട്, അത് സമി എന്ന കളിക്കാരെ കൂടുതൽ അറിയാൻ സഹായിക്കും എന്നാൽ നമ്മൾ മനഃപൂർവം അത് മറക്കുകയാണ്…

ആറു കളികൾക്കുള്ളിൽ വാസ്ക്വസിന് ഐഎസ്എൽ റെക്കോർഡ്…

ബ്ലാസ്റ്റേഴ്സ് നിരയിലെ വാഴ്ത്തപ്പെടാത്ത ഹീറോ കളി സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാകും അദ്ദേഹത്തിൻറെ സംഭാവന…