in

LOVELOVE OMGOMG LOLLOL AngryAngry CryCry

ആറു കളികൾക്കുള്ളിൽ വാസ്ക്വസിന് ഐഎസ്എൽ റെക്കോർഡ്…

ഇന്ത്യൻ മണ്ണിൽ കളിച്ച ആദ്യ മത്സരം മുതൽ അദ്ദേഹത്തിൻറെ കാലിൽ പന്ത് കിട്ടിയാൽ അടുത്ത നിമിഷം അത് എതിരാളികളുടെ പെനാൽറ്റി ബോക്സിൽ ആയിരിക്കും എന്നത് ഉറപ്പാണ് അതിവിദൂര സാധ്യതയുള്ള ബോളുകൾ പോലും ഗോളിലേക്ക് തിരിച്ചുവിടുന്നതിൽ ഇയാൾക്ക് പ്രത്യേക കഴിവാണ്. അതുകൊണ്ടുതന്നെയാണ് കേവലം ആറു മത്സരങ്ങൾ കഴിയുമ്പോൾ തന്നെ ഒരു ഐഎസ്എൽ റെക്കോർഡ് സ്വന്തം പേരിൽ കുറിക്കാൻ ഈ സ്പാനിഷ് താരത്തിന് കഴിഞ്ഞിരിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് ലേക്ക് വരവറിയിച്ചതിന് പിന്നാലെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർതാരം അൽവാരോ വാസ്ക്വസ് സ്വന്തം പേരിൽ ഒരു റെക്കോർഡ് കുറിച്ചു കഴിഞ്ഞു. സ്പാനിഷ് മണ്ണിൽ നിന്നും ഒരു തീപ്പൊരി ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നു എന്ന് പറഞ്ഞപ്പോൾ ആരും ഇത്രയധികം മികവ് പ്രതീക്ഷിച്ചിരുന്നില്ല. സ്പാനിഷ് ടോപ് ഡിവിഷനിൽ കളിച്ചതിന്റെ എല്ലാ ഗുണങ്ങളും അദ്ദേഹം ചുരുക്കം ചില മത്സരങ്ങളിലൂടെ തന്നെ ആരാധകർക്ക് കാണിച്ചുകൊടുത്തു.

അൽവാരോ വാസ്കെസ് , തന്റെ ഫുട്ബോൾ ജീവിതത്തിന്റെ ഭൂരിഭാഗവും ബാഴ്‌സലോണയിലാണ് ചെലവഴിച്ചത്. കംപ്ലീറ്റ് സ്പാനിഷ് എക്സ്പീരിയൻസ് ആയിട്ടാണ് അൽവാരോ ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്. 2005-ൽ 14-ആം വയസ്സിൽ RCD എസ്പാൻയോളിന്റെ യൂത്ത് സിസ്റ്റത്തിനായി തുടങ്ങിയ കരിയർ ഇന്നിതാ കേരളാ ബ്ലാസ്‌റ്റേഴ്‌സിൽ എത്തിനിൽക്കുന്നു.

മുൻ ലാലിഗ താരവും സ്പാനിഷ് ഫോർവേഡും ആയ അൽവാരോ വാസ്ക്വസിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്പാനിഷ് സെഗുണ്ട ഡിവിഷൻ ക്ലബ്ബ്‌ സ്പോർട്ടിങ് ഗിജോൺ വിട്ട ശേഷം ഒരു വർഷ കരാറിലാണ് സ്വന്തമാക്കിയത്.
ലാലിഗയിൽ 150 ലധികം മത്സരങ്ങളുടെ പരിചയ സമ്പത്ത് ഉള്ള താരമാണ് വാസ്ക്വസ്. 30 കാരനായ താരം എസ്പാന്യോൾ,ഗെറ്റാഫെ തുടങ്ങിയ പ്രമുഖ സ്പാനിഷ് ക്ലബ്ബുകൾക്കായും ഇംഗ്ലീഷ് ക്ലബ്ബ് സ്വാൻസിറ്റിക്കായും ബൂട്ട് അണിഞ്ഞിട്ടുണ്ട്.

സ്വാൻസിറ്റിയുടെ ഭാഗമായപ്പോൾ പ്രീമിയർ ലീഗിൽ 12 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇന്ത്യൻ മണ്ണിൽ കളിച്ച ആദ്യ മത്സരം മുതൽ അദ്ദേഹത്തിൻറെ കാലിൽ പന്ത് കിട്ടിയാൽ അടുത്ത നിമിഷം അത് എതിരാളികളുടെ പെനാൽറ്റി ബോക്സിൽ ആയിരിക്കും എന്നത് ഉറപ്പാണ് അതിവിദൂര സാധ്യതയുള്ള ബോളുകൾ പോലും ഗോളിലേക്ക് തിരിച്ചുവിടുന്നതിൽ ഇയാൾക്ക് പ്രത്യേക കഴിവാണ്. അതുകൊണ്ടുതന്നെയാണ് കേവലം ആറു മത്സരങ്ങൾ കഴിയുമ്പോൾ തന്നെ ഒരു ഐഎസ്എൽ റെക്കോർഡ് സ്വന്തം പേരിൽ കുറിക്കാൻ ഈ സ്പാനിഷ് താരത്തിന് കഴിഞ്ഞിരിക്കുന്നത്.

ഗോൾ പോസ്റ്റിന് ഉള്ളിലേക്ക് ഗോൾ ഷോട്ടുകൾ ഉതിർക്കുന്നതിൽ ഏറ്റവും കൃത്യതയുള്ള ഇന്ത്യൻ സൂപ്പർ ലീഗ് താരമായി മാറിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ സ്പാനിഷ് സൂപ്പർ താരം. 75 ശതമാനമാണ് അദ്ദേഹത്തിൻറെ ഷൂട്ടിങ് കൃത്യത. അഞ്ചിൽ കൂടുതൽ ഷോട്ടുകൾ എടുത്തിട്ടുള്ള താരങ്ങളുടെ കണക്ക് മാത്രമേ ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ അദ്ദേഹം ആകെ തൊടുത്ത 8 ഷോട്ടുകളിൽ ആറെണ്ണവും കോൾ പോസ്റ്റിലേക്ക് തന്നെയായിരുന്നു ഷൂട്ടിംഗ് കൃത്യതയുടെ കാര്യത്തിൽ ഇദ്ദേഹം ഐഎസ്എൽ റെക്കോർഡ് ആണ് കുറിച്ചിരിക്കുന്നത്.

207 പന്തിൽ 26 റൺസ്! ഒടുവിൽ ഹിറ്റ് വിക്കറ്റ്, ജോസേട്ടന്റെ അതിജീവനം പാഴായി!

ബാറ്റ് ഉയർത്തി പിടിച്ചുകൊണ്ട് വരുന്ന എല്ലാ ബോളും അടിക്കുക, അതിനു ശേഷം ഒരു പാത്രത്തിൽ നിന്ന് കറങ്ങുന്നപോലെ കറങ്ങുക, ഒരു ശരാശരി ബാറ്റ്സ്മാൻ ഇതിഹാസമായ കഥ…