കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി എത്തിച്ചത് മത്സരത്തിൽ യഥാർത്ഥ ഹീറോ ബ്ലാസ്റ്റേഴ്സിനെ അർജൻറീന താരമായ ബോർഹേ പെരേര ഡയസ് ആയിരുന്നു. ശരിക്കും ഇന്നത്തെ മത്സരത്തിൽ വാഴ്ത്തപ്പെടാത്ത പോയ ഹീറോ അദ്ദേഹം തന്നെയായിരുന്നു. കളി സൂക്ഷ്മമായി നിരീക്ഷിച്ചാൽ അദ്ദേഹത്തെക്കുറിച്ച് പറയാനേറെയുണ്ട്.
കളിയിലുടനീളം മുംബൈയുടെ ബോക്സിൽ മുംബൈ പ്രതിരോധത്തിന് അലോസരം സൃഷ്ട്ടിച്ച, ഇദ്ദേഹത്തെ മാർക്ക് ചെയ്യാനെ ജാഹുവിനും ഫാളിനും സമയമുണ്ടായിരുന്നുള്ളു ,അതിനിടയിൽ അൽവാരോയെ മാർക്ക് ചെയ്യാൻ അവർക്ക് സാധിച്ചില്ല, ആ അവസരം അൽവാരോ ശരിക്കും മുതലാക്കി,കിട്ടിയ അവസരങ്ങളെല്ലാം അൽവാരോ പോസ്റ്റിനെ ലക്‌ഷ്യം വെച്ചു ,നല്ല കിടിലൻ ഷോട്ടുകൾ.
അതുകൊണ്ടു തന്നെ അവർക്ക് മധ്യനിരയിലോ മുന്നേറ്റത്തിലോ ഒരു ചലനം സൃഷ്ടിക്കാനോ മുമ്പത്തെ പോലെ പ്രതിരോധത്തെ കീറിമുറിച്ചുള്ള പാസ്സുകൾ നൽകാനോ സാധിച്ചില്ല അത്രയ്ക്ക് ശല്യക്കാരനായിരുന്നു ഡയസ് മുംബൈയുടെ ബോക്സിൽ ,സെറ്റ് പീസുകളിൽ പ്രഗത്ഭന്മാരായ മുംബൈക്ക് അതിന് പോലും സാധിച്ചില്ല ഇന്നലെ,
തുടക്കത്തിൽ തന്നെ ഡയസിന്റെ ഇടപെടൽ മുംബൈയ് ബോക്സിലും മധ്യനിരയിലും ,വല്ലാത്തൊരു പോസിറ്റീവ് എനർജി കളിക്കാർക്ക് നൽകിയ പോലെ തോന്നി ,,അൽവാരോ മുംബൈ ബോക്സിൽ പൂണ്ടു വിളയാടുന്ന സുന്ദരമായ കാഴ്ച്ച,ലെസ്‌കോ കൃത്യമായ ആശയവിനിയമയത്തിലൂടെ ഗോൾകീപ്പറെയും തന്റെ സഹ കളിക്കാരെയും നിയന്ത്രിക്കുന്ന മനോഹരമായ കാഴ്ച്ച ,
ഗോൾ കീപ്പര്ക്ക് മുമ്പിൽ ഒരു വന്മതിലായ് അദ്ദേഹം നിന്നപ്പോൾ മുംബൈയ്ക്ക് ബ്ലാസ്റ്റേഴ്സിന്റെ ബോക്സിൽ കാഴ്ച്ചക്കാരകനെ സാധിച്ചുള്ളൂ , ഇതല്ലേ ആരാധകർ ആഗ്രഹിച്ച കളി , ഇനിയും ഇതു തുടരുമെന്ന് ആരാധകർക്ക് പ്രതീക്ഷിക്കാം.