in

LOVELOVE OMGOMG LOLLOL

ഇനി പി എസ് ജിയിൽ റാമോസായിരിക്കും അധിപൻ, നിർണ്ണായക വെളിപ്പെടുത്തലുമായി ക്ലബ്ബ് മേധാവി…

റയൽ മാഡ്രിഡ് ടീം പ്രതിസന്ധിയിലാക്കുന്ന മിക്ക ഘട്ടങ്ങളിലും അവസാനഘട്ടത്തിൽ ഒരു രക്ഷകന്റെ റോൾ ഏറ്റെടുത്ത് നിർണായക ഗോളുകൾ നേടി ടീമിനെ വിജയത്തിലെത്തിക്കുവാൻ സെർജിയോ റാമോസ് എന്ന പോരാളിക്ക് കഴിഞ്ഞിരുന്നു. താര സമ്പന്നമായ PSG ക്ക് ഒരിക്കലും റാമോസിനെ പോലെ ഒരു റോക്ക് സോളിഡ് ആയിട്ടുള്ള ലീഡർ ഉണ്ടായിട്ടില്ല. ടീം പ്രതിസന്ധിയിൽ ആകുമ്പോൾ മാനസികമായി കരുത്ത് ചോരുന്നത് ഫ്രഞ്ച് ക്ലബ്ബിലെ താരങ്ങളുടെ പ്രധാന പോരായ്മ തന്നെയാണ്.

Ramos PSG

റയൽ മാഡ്രിഡ് എന്ന സ്പാനിഷ് ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച നായകന്മാരുടെ പട്ടികയിൽ മുൻപിൽ തന്നെയായിരിക്കും സെർജിയോ റാമോസ് എന്ന സ്പാനിഷ് താരത്തിന് സ്ഥാനം. ഒരു പ്രതിരോധ ഭടൻ എന്നതിലുപരി റയൽ മാഡ്രിഡിന് ഒരുകാലത്ത് എല്ലാമായിരുന്നു സെർജിയോ റാമോസ് എന്ന അവരുടെ എൽ ക്യാപ്പിറ്റനോ.

സ്വന്തം ടീമിൻറെ വിജയത്തിനായി ഏതറ്റംവരെയും പോകുവാൻ ഒരു മടിയുമില്ലാത്ത പോരാളിയായിരുന്നു സെർജിയോ റാമോസ് എതിരാളികളുടെ ആക്രമണങ്ങളുടെ മുനയൊടിക്കുന്നതിനൊപ്പം സ്വന്തം ടീമിന്റെ ആക്രമണങ്ങൾക്ക് ചില നിർണായകഘട്ടങ്ങളിൽ ഒരു നായകനെപ്പോലെ മുന്നിൽ നിന്ന് നയിക്കാൻ ഉള്ള നേതൃപാടവവും അദ്ദേഹത്തിന് ഉണ്ടായിരുന്നു.

Ramos PSG

റയൽ മാഡ്രിഡ് ടീം പ്രതിസന്ധിയിലാക്കുന്ന മിക്ക ഘട്ടങ്ങളിലും അവസാനഘട്ടത്തിൽ ഒരു രക്ഷകന്റെ റോൾ ഏറ്റെടുത്ത് നിർണായക ഗോളുകൾ നേടി ടീമിനെ വിജയത്തിലെത്തിക്കുവാൻ സെർജിയോ റാമോസ് എന്ന പോരാളിക്ക് കഴിഞ്ഞിരുന്നു. താര സമ്പന്നമായ PSG ക്ക് ഒരിക്കലും റാമോസിനെ പോലെ ഒരു റോക്ക് സോളിഡ് ആയിട്ടുള്ള ലീഡർ ഉണ്ടായിട്ടില്ല. ടീം പ്രതിസന്ധിയിൽ ആകുമ്പോൾ മാനസികമായി കരുത്ത് ചോരുന്നത് ഫ്രഞ്ച് ക്ലബ്ബിലെ താരങ്ങളുടെ പ്രധാന പോരായ്മ തന്നെയാണ്. 

ഈ ഘട്ടങ്ങളിൽ ടീമിനെ ഉത്തേജിപ്പിക്കുന്ന ഒരു നായകന്റെ സാന്നിധ്യം വളരെ നിർണായകമാണ് റയൽ മാഡ്രിഡിന് 4 uefa ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിക്കൊടുത്ത റാമോസ് തങ്ങൾക്കൊപ്പം എത്തുമ്പോൾ അത് അവർക്ക് ലഭിക്കും. എന്ന് തന്നെയാണ് ഫ്രഞ്ച് ക്ലബ് അധികൃതർ ഉറച്ചു വിശ്വസിക്കുന്നത് ക്ലബ്ബിൻറെ സ്പോർട് ഡയറക്ടറായ ലിയാനാർഡോ യുടെ വാക്കുകൾ ഇത് വ്യക്തമാക്കുന്നു.

“റാമോസ് എന്ന പടത്തലവന് മാസങ്ങളോളം പുറത്തിരിക്കേണ്ടി വരും എന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചില്ല പരിക്കിനെ അതിജീവിക്കുന്നതിനുവേണ്ടി പല വിട്ടുവീഴ്ചകൾക്കും വിധേയമായി. അതിന്റെ കാലം കഴിഞ്ഞു, അദ്ദേഹം തിരിച്ചു വന്നിരിക്കുന്നു ഇനി നിങ്ങൾക്കായി ഞങ്ങൾ ഒരുക്കിവച്ചിരിക്കുന്നത് സർപ്രൈസ് കളുടെ ഒരു മഹനീയ ശേഖരമാണ്.” സർപ്രൈസുകൾ എന്ന് അദ്ദേഹം ഉദ്ദേശിച്ചത് ക്ലബ്ബിൻറെ നായകപദവി ഈ സ്പാനിഷ് താരത്തിലേക്ക് പോകുമോ എന്ന് ഫുട്ബോൾ ലോകം തല പുകയ്ക്കുന്ന ചൂടുള്ള ചർച്ചയിലേക്ക് കാര്യങ്ങൾ എത്തിച്ചു കഴിഞ്ഞു. എതിരാളികളായി അദ്ദേഹത്തിൻറെ മുൻ ക്ലബ്ബ് റയൽമാഡ്രിഡ് വരുന്നതോടെ പോരാട്ടം കണക്കു വാനും അഭ്യൂഹങ്ങൾ പരക്കുവാനും സാധ്യതയേറുന്നു.

ബ്ലാസ്റ്റേഴ്സ് നിരയിലെ വാഴ്ത്തപ്പെടാത്ത ഹീറോ കളി സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാകും അദ്ദേഹത്തിൻറെ സംഭാവന…

ബ്രിസ്റ്റോൾ സിറ്റി താരം റസ്റ്റോറന്റിന് പുറത്ത് ദാരുണമായി കുത്തേറ്റു മരിച്ചു