ബ്രിസ്റ്റോൾ സിറ്റിയുടെ ഫുട്ബോൾ താരം ഒസാഗി ബാസ്കോം പാർട്ടി നടക്കുന്ന റസ്റ്റോറന്റിന് പുറത്ത് ദാരുണമായി കുത്തേറ്റു മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു, നാഷണൽ ലീഗ് നോർത്തിൽ ഡാർലിംഗ്ടണിന് വേണ്ടി കളിക്കുന്നതിന് മുമ്പ് തന്റെ യൂത്ത് കരിയറിൽ ബ്രിസ്റ്റോളിൽ ഒരു ചെറിയ സമയം ഉണ്ടായിരുന്ന താരം ആണ് ഇദ്ദേഹം. ബെർമുഡയ്ക്ക് വേണ്ടിമൊത്തം 19 മത്സരങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹം അന്താരാഷ്ട്ര താരം കൂടിയാണ്.
23-ാം വയസ്സിൽ മരണത്തിന് കീഴടങ്ങിയ അദ്ദേഹത്തിന് കായിക ജീവിതത്തിലിനി അനുഭവിക്കാനും നേടാനുമുള്ള ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു, എന്നാൽ BBC റിപ്പോർട്ട് ചെയ്യുന്നതുപോലെ, അവന്റെ ജന്മനാടായ ബെർമുഡയിലെ ഒരു റെസ്റ്റോറന്റിന് പുറത്ത് കുത്തേറ്റ ബാസ്‌കോമിന്റെ ജീവിതം ക്രൂരമായി അവസാനിച്ചു.
റിപ്പോർട്ടിൽ ഉദ്ധരിച്ചത് അനുസരിച്ച് ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ പീറ്റർ സ്റ്റേബിൾഫോർഡ് ആക്രമണത്തെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ നൽകാൻ ഏതെങ്കിലും സാക്ഷികളോട് ആവശ്യപ്പെട്ടു. എന്നാൽ ആരും വിവരങ്ങൾ നൽകാൻ തയ്യാറായിട്ടില്ല.
“പാർട്ടിയിൽ ഉണ്ടായിരുന്ന ആരിൽ നിന്നും ഞങ്ങൾക്ക് വിവരങ്ങൾ കേൾക്കേണ്ടതുണ്ട്, പക്ഷേ ഇപ്പോൾ അവിടെയുള്ളവർ ഞങ്ങളോട് സംസാരിക്കുന്നില്ല.” അദ്ദേഹം പറഞ്ഞു.
ദൃക്സാക്ഷികളുടെ ഭാഗത്തു നിന്നും അനുകൂലമായ പ്രതികരണങ്ങൾ അല്ല ഉണ്ടാകുന്നതെങ്കിലും കൊല്ലപ്പെട്ടത് ഒരു മികച്ച കായിക താരം ആയതുകൊണ്ട് തന്നെ അധികാരികളുടെ ഭാഗത്തുനിന്നും കൃത്യമായ നടപടികൾ നമുക്ക് പ്രതീക്ഷിക്കാം.