വർഷങ്ങളോളം തൻറെ കേന്ദ്ര ഭൂമിയായിരുന്ന സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ യിൽ നിന്നും ഈ വർഷം ആദ്യം ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെൻറ് ജർമനിലേക്ക് വന്നപ്പോൾ പാരീസിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് പോകുവാൻ ലയണൽ മെസ്സി എന്ന ഇതിഹാസം നന്നേ പണിപ്പെട്ടിരുന്നു. ആ സമയത്ത് മെസ്സി എന്ന ഇതിഹാസത്തിന്റെ കാലം കഴിഞ്ഞു എന്നിവരെ വിമർശകർ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു ലയണൽ മെസ്സി വീണ്ടും ഫോമിലേക്ക് വന്നുകഴിഞ്ഞു. പാരീസ് നഗരത്തിൽ ഇപ്പോൾ സെക്കൻഡ് വേർഷൻ ബിസിയാണ് കാണുവാൻ കഴിയുന്നത്.
കഴിഞ്ഞ ദിവസം യൂറോപ്പ് വണിനോട് സംസാരിക്കുമ്പോൾ ഫ്രഞ്ച് ക്ലബ്ബിൻറെ സ്പോർട്ടിംഗ് ഡയറക്ടറായ ലിയാനാർഡോ പറഞ്ഞ വാക്കുകൾ അതാണ് സൂചിപ്പിക്കുന്നത്. മെസ്സി എന്ന ഇതിഹാസം കളിക്കളത്തിൽ എത്രമാത്രം സമർപ്പണ ബോധം പ്രകടിപ്പിക്കുന്നു എന്നത് അദ്ദേഹത്തിൻറെ വാക്കുകളിൽ നിന്നും പ്രകടമായിരുന്നു. യുവതാരമായ കിലിയൻ എംബാപ്പെയുമായി അദ്ദേഹം എത്രവേഗം പൊരുത്തപ്പെട്ടു എന്നതിനെക്കുറിച്ച് കൂടി അദ്ദേഹം സംസാരിച്ചു.
അദ്ദേഹം പറഞ്ഞ ഓരോ വിഷയങ്ങളുടെയും അദ്ദേഹത്തിൻറെ തൻറെ വാക്കുകളുടെ മലയാള പരിഭാഷ ഇവിടെ ചേർക്കുന്നു. “എന്നെ സംബന്ധിച്ച് ലയണൽ മെസി അവിതർക്കിതമായ ഒരാളാണ്. നിങ്ങൾ ലയണൽ മെസിയെ സംശയിച്ച് ചർച്ച നടത്തുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഫുട്ബോളിനെ കുറിച്ച് ഒന്നുമറിയില്ലെന്നാണ് അതിനർത്ഥം. നമുക്കൊരിക്കലും താരത്തെ സംശയിക്കാൻ കഴിയില്ല.”
“മെസിയുടെ കണക്കുകൾ എടുത്തു നോക്കിയാൽ താരത്തിന്റെ ആദ്യത്തെ ആറു മാസങ്ങൾ അവിശ്വസനീയമാണ്. താരവും എംബാപ്പയും ക്ലബിന്റെ ഓരോ ഗോളുകളിലും പങ്കു ചേർന്നിട്ടുണ്ട്. അദ്ദേഹം മത്സരം നിർവചിക്കുകയും അതിൽ നിർണായക സാന്നിധ്യമാവുകയും ചെയ്യുന്നു.”
“എല്ലാ സമയത്തും എല്ലാ മത്സരങ്ങളിലും ഷോ നടത്താനാണ് മെസിയെ ഞങ്ങൾ ടീമിലെത്തിച്ചിരിക്കുന്നത്. അദ്ദേഹം ടീമിലുള്ള സമയത്ത് ഞങ്ങൾ കൂടുതൽ മത്സരാത്മകത കാണിക്കുന്നുണ്ട് എന്നതു തീർച്ചയാണ്. ഓരോ മത്സരവും നിർണയിക്കാൻ താരത്തിനു കഴിയുന്നുണ്ട്,”
“ഓരോ മത്സരത്തിലും മെസി പന്ത്രണ്ടു കിലോമീറ്റർ ഓടണമെന്ന് ആരാണു പറഞ്ഞത്. ഇരുപതു വർഷത്തോളമായി ഈ രീതിയിൽ തന്നെയാണ് താരം കളിക്കുന്നത്. മറ്റു താരങ്ങൾ കൂടെയുള്ള സമയത്താണ് അതിൽ മാറ്റം വരുന്നത്. ഒരു ജീനിയസ് ആയതിനാൽ തന്നെ മെസിക്ക് പെട്ടന്നു പൊരുത്തപ്പെടാൻ കഴിയും. ഞങ്ങളുടെ കൂടെയുള്ള മറ്റു ജീനിയസുകൾ അദ്ദേഹവുമായും പൊരുത്തപ്പെടും.” ലിയനാർഡോ വ്യക്തമാക്കി.