യൂറോപ്യൻ സൂപ്പർ ലീഗിനെ പറ്റിയുള്ള ചർച്ചകളും തർക്കങ്ങളും മുറുകുമ്പോൾ തന്നെ രണ്ടു പ്രീമിയർ ലീഗുകൾ എന്ന ആശയം മുന്നോട്ട് വച്ചിരിക്കുകയാണ് വെസ്റ്റ് ഹാം പരിശീലകൻ ഡേവിഡ് മോയിസ്.
സ്കോട്ടിഷ് ക്ലബുകളെ കൂടി ഉൾപ്പെടുത്തി ഇംഗ്ലീഷ് പ്രീമിയർ രണ്ടെണ്ണം ആക്കണം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ക്ലബുകൾ ഒരുപാട് മത്സരം കളിക്കുന്നത് താരങ്ങൾക്ക് നല്ലതല്ല എന്നു പറഞ്ഞ മോയ്സ് എങ്കിലും ഫുട്ബോളിന് മാറ്റങ്ങൾ വരണം എന്നു കൂടി കൂട്ടിച്ചേർത്തു.
പല പ്രീമിയർ ലീഗ് ക്ലബ്ബുകളോട് കിട പിടിക്കുന്ന ചില സ്‌കോട്ടിഷ് ക്ലബ്ബുകൾ ഉണ്ടെന്നു പറഞ്ഞ അദ്ദേഹം അവരെ കൂടി ഉൾപ്പെടുത്തി പ്രീമിയർ ലീഗ് രണ്ടാക്കണം എന്നാണ് മോയ്സ് പറഞ്ഞത്.
യുണൈറ്റഡ് കിങ്ഡത്തിന്റ ഭാഗമായ ഇഗ്ലണ്ടും സ്‌കോട്ടലാന്റും ഇപ്പോഴും രണ്ടായി നിൽക്കുന്നതിൽ അദ്ദേഹം ആശ്ചര്യപ്പെട്ടു. സ്കോട്ടിഷ് ക്ലബ്ബുകൾ ആയ സെൽറ്റിക്കിനോടും റേഞ്ചേഴ്സിനോടും ഉള്ള പ്രത്യേക താൽപ്പര്യവും അദ്ദേഹം തുറന്ന് പ്രകടിപ്പിച്ചു.