in

LOVELOVE

ഇനി പ്രതീക്ഷ അയാളിലാണ്

ക്വിന്റണ് ഡി കോക്ക്, ദക്ഷിണ ആഫ്രിക്കയുടെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ, ഇന്ത്യക്ക് എതിരെ തുടർച്ചായി സെഞ്ച്വറികൾ നേടികൊണ്ട് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയവൻ, തന്റെ കളി മികവ് കൊണ്ട് എവിടെയൊക്കെയോ ഗില്ലിയെയും ബൗച്ചറിനെയും അനുസ്മരിപ്പിക്കുന്നവൻ

വർഷം 2013, ഇന്ത്യൻ ക്രിക്കറ്റിന്റെ സുവർണ വർഷങ്ങളിൽ ഒന്ന്. ചാമ്പ്യൻസ് ട്രോഫി വിജയിച്ച ഇന്ത്യ ചരിത്രത്തിൽ ആദ്യമായി ദക്ഷിണ ആഫ്രിക്കയിൽ ഒരു ഏകദിന പരമ്പരനേട്ടം എന്നാ ലക്ഷ്യത്തോടെ വർഷവസാനം ദക്ഷിണ ആഫ്രിക്കയിലേക്ക് വണ്ടികേറി. അംലയും ഡ്യൂ പ്ലസ്സിയും ഡി വില്ലിയും അടങ്ങുന്ന ദക്ഷിണ ആഫ്രിക്ക നിരക്ക് എതിരെ വിജയം നേടുക എന്നുള്ളതു അത്രമേൽ പ്രയാസമേറിയതായിരുന്നു . പക്ഷെ പരമ്പര ആരംഭിച്ചപ്പോൾ ഇന്ത്യക്ക് വെല്ലു വിളി നേരിട്ടത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു 20 വയ്യസകാരനിൽ നിന്നായിരുന്നു.മൂന്നു മത്സരം അടങ്ങിയ ഏകദിന പരമ്പരയിലെ മൂന്നു മത്സരത്തിലും സെഞ്ച്വറി നേടിയ ആ ഇടം കയ്യന്റെ പേര് ക്വിന്റണ് ഡി കോക്ക് എന്നായിരുന്നു.

ഡി കോക്ക് വളർന്നു വന്നത് ഒരു ബേസ് ബോൾ താരമായിട്ടായിരുന്നു.ബേസ് ബോൾ കളിച്ച അമേരിക്കയിൽ ജീവിക്കാനായിരുന്നു അയാൾ ഇഷ്ടപ്പെട്ടിരുന്നത്.പക്ഷെ തന്റെ അച്ഛൻ അയാളെ ക്രിക്കറ്റ്‌ കളിക്കാൻ നിർബന്ധതിനാക്കി.അച്ഛന്റെ നിർബന്ധത്തിൻ വഴങ്ങി കുഞ്ഞു ഡി കോക്ക് ലോകം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായ ഗ്രേയിം സ്മിത്തും ദക്ഷിണ ആഫ്രിക്കൻ മുൻ താരമായ മേകെൻസിയും പഠിച്ച കിങ് എഡ്‌വാർഡ് VII സ്കൂളിൽ ചേർന്നു.അവിടെ നിന്ന് ദക്ഷിണ ആഫ്രിക്കൻ അണ്ടർ -19 ടീമിലേക്ക്. തുടർന്ന് അണ്ടർ -19 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും അലങ്കരിച്ചു.2012 ലെ ജൂനിയർ ലോകകപ്പിന് മുന്നേ ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രിക്കരിക്കാൻ വേണ്ടി അദ്ദേഹത്തെ ക്യാപ്റ്റൻ സ്ഥാനത് നിന്ന് നീക്കം ചെയ്തു. തുടർന്ന് ഓസ്ട്രേലിയിൽ നടന്ന ലോകകപ്പിൽ ദക്ഷിണ ആഫ്രിക്കക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടി അയാൾ ആ തീരുമാനം ശെരിയാണെന്ന് തെളിയിച്ചു.

ചാമ്പ്യൻസ് ലീഗ് t20 യിൽ മുംബൈ ഇന്ത്യൻസിൻ എതിരെ നീൽ മേകെൻസിയെ കൂട്ടുപിടിച്ചു ലയണസിനെ വിജയത്തിലേക്ക് എത്തിച്ചപ്പോൾ അയാൾക്ക് ദക്ഷിണ ആഫ്രിക്ക ടീമിലേക്കുള്ള വാതിലുകൾ തുറക്കപ്പെട്ടു.ഡി വില്ലേഴ്‌സിന് പകരം 2012 ലെ കിവിസ് പരമ്പരയിൽ ടീമിലെത്തി എങ്കിലും ഫോം കണ്ടെത്താൻ സാധിക്കാതെ വന്നപ്പോൾ ടീമിൽ നിന്ന് പുറത്തേക്ക്.തുടർന്ന് 2013 നവംബറിൽ തിരകെ ടീമിൽ എത്തിയ ഡി കോക്ക് പാകിസ്ഥാനും ഇന്ത്യക്കും എതിരെ നേടിയ സെഞ്ച്വറികളുടെ മികവിൽ ടീമിലെ സ്ഥിരസാനിധ്യമായി.2014 ടെസ്റ്റിൽ അരങ്ങേറ്റം നടത്തി.

2016 t20 ലോകകപ്പിലും,2015 ൽ ഇന്ത്യയിൽ വന്നു ദക്ഷിണ ആഫ്രിക്ക ഏകദിന പരമ്പര വിജയിച്ചപ്പോൾ ഡി കോക്ക് തനിക് എന്തൊക്കെ ചെയ്യാൻ കഴിയും എന്ന് ക്രിക്കറ്റ്‌ ലോകത്തിന് തുറന്നു കാട്ടികൊടുത്തു.

ദക്ഷിണ ആഫ്രിക്ക മാറ്റങ്ങളിലൂടെ കടന്നു പോവുകയാണ്. ഡി വില്ലേഴ്സ്യും ഡ്യൂ പ്ലസ്സീസും ദക്ഷിണ ആഫ്രിക്കൻ കുപ്പായത്തിൽ ഇനിയില്ല . ഇനി പ്രതീക്ഷ മുഴുവൻ അയാളിലാണ്. ഒരു പതിറ്റാണ്ടു കാലം ദക്ഷിണ ആഫ്രിക്കയെ ഡി വില്ലിയും ഡ്യൂ പ്ലസ്സിയും അംലയും ചുമലിലേറ്റിയ പോലെ ചുമലിലേറ്റാൻ നിങ്ങൾക്കും സാധിക്കട്ടെ. കരിയർ അവസാനിക്കുമ്പോൾ ലോകം കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ ബാറ്റസ്മാൻമാരിൽ ഒരാളായി നിങ്ങൾ മാറട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിർത്തുന്നു.

ലോകമെമ്പാടുമുള്ള തന്റെ ആരാധകർ വേണ്ടി നെയ്മറുടെ കിടിലൻ സമ്മാനമെത്തുന്നു

തന്റെ ട്രാൻസ്ഫറിനെപ്പറ്റി എംബപ്പേ മനസുതുറക്കുന്നു…