in

LOVELOVE LOLLOL OMGOMG AngryAngry CryCry

തന്റെ ട്രാൻസ്ഫറിനെപ്പറ്റി എംബപ്പേ മനസുതുറക്കുന്നു…

ഫ്രഞ്ചു യുവതാരത്തിനുള്ള പുരസ്കാരം ലഭിച്ച അദ്ദേഹത്തിനും സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ്ലേക്ക് പോകുവാൻ തന്നെയായിരുന്നു താല്പര്യം.എന്നാൽ ഇപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ അദ്ദേഹത്തിൻറെ നിലപാടുകളിൽ മാറ്റം വന്നു എന്നാണ് തെളിയിക്കുന്നത്. താഴെ അദ്ദേഹം പറഞ്ഞിരിക്കുന്ന വാക്കുകളുടെ വെളിച്ചത്തിൽ പരിശോധിക്കുകയാണെങ്കിൽ അദ്ദേഹം പി എസ് ജിയിൽ തന്നെ തുടരാനാണ് സാധ്യത

ഫ്രഞ്ച് ക്ലബ് പാരീസ് സെൻറ ജർമന്റെ യുവതാരമായ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയുടെ പിന്നാലെ വട്ടമിട്ടു പറക്കുകയാണ് യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ എല്ലാവരും. താരത്തിനു വേണ്ടിയുള്ള മത്സരത്തിൽ മുന്നിൽനിൽക്കുന്നത് സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ് തന്നെയാണ്.

ഫ്രഞ്ചു യുവതാരത്തിനുള്ള പുരസ്കാരം ലഭിച്ച അദ്ദേഹത്തിനും സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ്ലേക്ക് പോകുവാൻ തന്നെയായിരുന്നു താല്പര്യം.എന്നാൽ ഇപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ അദ്ദേഹത്തിൻറെ നിലപാടുകളിൽ മാറ്റം വന്നു എന്നാണ് തെളിയിക്കുന്നത്. താഴെ അദ്ദേഹം പറഞ്ഞിരിക്കുന്ന വാക്കുകളുടെ വെളിച്ചത്തിൽ പരിശോധിക്കുകയാണെങ്കിൽ അദ്ദേഹം പി എസ് ജിയിൽ തന്നെ തുടരാനാണ് സാധ്യത

“മൊണാക്കോയിൽ നിന്നും പിഎസ്‌ജിയിലേക്ക് ഞാനെത്തിയത് യുക്തിപരമായിരുന്നു. എന്നാൽ അതിനു മുകളിൽ നിന്നു ചിന്തിക്കുമ്പോൾ മുൻകൂട്ടി നിശ്ചയിച്ചിട്ടില്ലാത്ത കാര്യങ്ങൾക്കും ജീവിതത്തിൽ ഇടമുണ്ടെന്നു തോന്നുന്നു. സന്തോഷങ്ങൾ, ആശ്ചര്യം സൃഷ്‌ടിക്കുന്ന കാര്യങ്ങൾ- അതെല്ലാം ഈ സ്പോർട്ടിന്റെ മനോഹരമായ വശമാണ്.”

“നമ്മുടെ മനസു മാറ്റുന്ന പല കാര്യങ്ങളും സംഭവിക്കാം. ഞാൻ അടുത്ത ഇരുപതു വർഷം എന്താണ് ചെയ്യുകയെന്നു പ്രവചിക്കുക അസാധ്യമായ കാര്യം തന്നെയാണ്.” പാരിസ് മാച്ചിന് നൽകിയ അഭിമുഖത്തിൽ തൻറെ ട്രാൻസ്ഫറിനെപ്പറ്റി എംബപ്പേയുടെ വാക്കുകൾ ഇപ്രകാരമായിരുന്നു.

ഇനി പ്രതീക്ഷ അയാളിലാണ്

ആഷിഖ് കുരുണിയൻ ബ്ലാസ്റ്റേഴ്‌സിലേക്ക്? പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ എന്ത്