in

LOVELOVE

ലോകമെമ്പാടുമുള്ള തന്റെ ആരാധകർ വേണ്ടി നെയ്മറുടെ കിടിലൻ സമ്മാനമെത്തുന്നു

നെയ്മറിന്റെ ഇത് വരെയുള്ള ജീവിതത്തിലെ എല്ലാ മേഖലകളിളെയും പറ്റിയുള്ള എല്ലാ കാര്യങ്ങളും തുറന്ന് പറയാനൊരുങ്ങുകയാണ് താരമിപ്പോൾ. സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ ഒരുങ്ങുന്ന ‘നെയ്മർ ദി പെർഫെക്ട് ചാവോസ്’ എന്ന ഡോക്യുമെന്ററിയിലൂടെ തന്റെ ജീവിതകഥ തുറന്ന് പറയാനൊരുങ്ങുകയാണ് നെയ്മർ.

കളിക്കളത്തിൽ സുന്ദരഗോളുകളും അത്ഭുതനീക്കങ്ങളും നടത്തുന്ന നെയ്മറിനെയാണ് നമ്മളിൽ ഭൂരിഭാഗം പേർക്കും അറിയുക. കളിക്കളത്തിന് പുറത്തെ നെയ്മറെ പറ്റിയുള്ള ചില ചെറിയ വിവരങ്ങൾ മാത്രമാണ് ആരാധകർക്കുള്ളത്. എന്നാൽ നെയ്മറിന്റെ ജീവിതത്തിലെ ബാല്യം, കൗമാരം, ഫുട്ബാൾ ജീവിതം, അതിന് മുമ്പുള്ള ജീവിതം തുടങ്ങിയ കാര്യങ്ങളെ പറ്റി ഫുട്ബോൾ ലോകത്തിന് വലിയ ധാരണകൾ ഇല്ല. എന്നാലിപ്പോൾ അതിനൊക്കെ ഒരു അവസരം കൂടി ഒരുങ്ങുകയാണ്.

നെയ്മറിന്റെ ഇത് വരെയുള്ള ജീവിതത്തിലെ എല്ലാ മേഖലകളിളെയും പറ്റിയുള്ള എല്ലാ കാര്യങ്ങളും തുറന്ന് പറയാനൊരുങ്ങുകയാണ് താരമിപ്പോൾ. സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ ഒരുങ്ങുന്ന ‘നെയ്മർ ദി പെർഫെക്ട് ചാവോസ്’ എന്ന ഡോക്യുമെന്ററിയിലൂടെ തന്റെ ജീവിതകഥ തുറന്ന് പറയാനൊരുങ്ങുകയാണ് നെയ്മർ.

2022 ജനുവരി 25 നാണ് നെയ്മർ തന്റെ ജീവിതത്തെ പറ്റി പറയുന്ന ‘നെയ്മർ ദി പെർഫെക്ട് ചാവോസ്’ എന്ന ഡോക്യൂമെന്ററി പുറത്തിറങ്ങുന്നത്. ഡോക്യൂമെന്ററിയുടെ ട്രെയിലരും ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.

തന്റെ ജീവിതവഴിയിലെ ദുഃഖങ്ങളും സന്തോഷങ്ങളും എല്ലാം വിവരിക്കുന്ന നെയ്മറിന്റെ ഡോക്യൂമെന്ററി കാണാനുള്ള ആകാംഷയിലാണ് ആരാധകർ. കാരണം അവരുടെ സൂപ്പർ താരത്തെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവരാണ് അവർ.
.

ആരാധകർ മാത്രമല്ല, ഫുട്ബോൾ ആരാധകരും ഈ ഡോക്യുമെന്ററിയെ കാത്തിരിക്കുന്നുണ്ട്. കാരണം ഫുട്ബോൾ ലോകത്തെ സൂപ്പർ താരമാണ് നെയ്മർ. അദ്ദേഹം കടന്ന് പോയ വഴികൾ അറിയാൻ ഫുട്ബാൾ ലോകത്തിനും ആകാംഷയുണ്ട്. എന്തായാലും ജനുവരി 25 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ

റയൽ മാഡ്രിഡ് സ്വപ്നങ്ങൾക്ക് റാമോസ് തുരങ്കം വയ്ക്കുന്നു, ദൈവമായി കണ്ട ആരാധകർ വെറുക്കുവാൻ തുടങ്ങുന്നു…

ഇനി പ്രതീക്ഷ അയാളിലാണ്