in

LOVELOVE LOLLOL AngryAngry

റയൽ മാഡ്രിഡ് സ്വപ്നങ്ങൾക്ക് റാമോസ് തുരങ്കം വയ്ക്കുന്നു, ദൈവമായി കണ്ട ആരാധകർ വെറുക്കുവാൻ തുടങ്ങുന്നു…

യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റയൽ മാഡ്രിഡിനെതിരെ PSGയുടെ വിജയത്തിനുവേണ്ടി താൻ മരിക്കാൻ പോലും തയ്യാറാണ് എന്ന് പറഞ്ഞതിന് പിന്നാലെയാണ് റയൽ മാഡ്രിഡ് എഫ് സി യുടെ ദീർഘകാല സ്വപ്നങ്ങൾക്ക് പോലും തുരങ്കം വയ്ക്കുന്ന തരത്തിൽ അവരുടെ പഴയ നായകൻ റാമോസ് പ്രതികരിക്കാൻ തുടങ്ങിയത്. ഇത് ആരാധകർക്കിടയിൽ അദ്ദേഹത്തിനോട് വെറുപ്പ് സൃഷ്ടിക്കും എന്നത് ഉറപ്പാണ്.

റയൽ മാഡ്രിഡ് ആരാധകരുടെ ഹൃദയത്തിൽ എന്നും വളരെ വലിയൊരു സ്ഥാനമായിരുന്നു അവരുടെ പഴയ നായകനായിരുന്ന സെർജിയോ റാമോസ് എന്ന പടത്തലവന് ഉണ്ടായിരുന്നത്. അവശ്യഘട്ടങ്ങളിൽ റയൽ മാഡ്രിഡ് എഫ് സി യുടെ പ്രതിരോധ കോട്ടയ്ക്ക് കാവൽ നിൽക്കുന്ന അദ്ദേഹം നിർണായക സമയത്ത് ഗോളുകൾ നേടി ടീമിനെ രക്ഷിച്ചിട്ടുണ്ട്.

ഒരു പകരക്കാരനായി കളിക്കാൻ എത്തി പിന്നീട് ടീമിൻറെ അവിഭാജ്യഘടകമായി മാറുകയായിരുന്നു അദ്ദേഹം. അയാളുടെ സമർപ്പണത്തിനു ലഭിച്ച ഉത്തമ പ്രതിഫലമായി ദീർഘകാലം റയൽ മാഡ്രിഡ് നായകൻറെ ആം ബാൻഡ് അദ്ദേഹം അണിഞ്ഞു. തുടർച്ചയായി യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ സ്പാനിഷ് ക്ലബ് മുത്തം വയ്ക്കുമ്പോൾ നായകസ്ഥാനത്ത് റാമോസ് ആയിരുന്നു.

അത്ര മനോഹരമായ വിധത്തിൽ ആയിരുന്നില്ല അദ്ദേഹം സ്പാനിഷ് ക്ലബ്ബിനോട് വിടപറഞ്ഞത്. ഒരു ഘട്ടമെത്തിയപ്പോൾ അദ്ദേഹത്തിന് കരാർ നീട്ടിനല്കുവാന് റയൽമാഡ്രിഡ് തയ്യാറായിരുന്നില്ല. പിന്നീട് അദ്ദേഹം ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെൻറ് ജർമൻ ടീമിൽ ജോയിൻ ചെയ്തു.

പോയ ദിവസം വാർത്താസമ്മേളനത്തിൽ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റയൽ മാഡ്രിഡിനെതിരെ പി എസ് ജി യുടെ വിജയത്തിനുവേണ്ടി താൻ മരിക്കാൻ പോലും തയ്യാറാണ് എന്ന് അദ്ദേഹം പറഞ്ഞത് റയൽ മാഡ്രിഡ് ആരാധകർക്കിടയിൽ അദ്ദേഹത്തിനോട് വളരെ വലിയ വെറുപ്പ് സൃഷ്ടിച്ചിരുന്നു.

അതിന് പിന്നാലെ മാഡ്രിഡിൽ തൻറെ ജിംനേഷ്യത്തിന്റെ ഉദ്ഘാടനത്തിനെത്തിയ അദ്ദേഹം റയൽ മാഡ്രിഡ് നിരക്ക് മറ്റൊരു പണി കൂടി നൽകി. അവരുടെ ദീർഘകാല സ്വപ്നങ്ങളിൽ ഒന്നായിരുന്നു ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയെ തങ്ങളുടെ കൂടാരത്തിൽ എത്തിക്കുക എന്നത്. എംബാപ്പെയോട് റയൽ മാഡ്രിഡ്ലേക്ക് പോകരുതെന്നും പി എസ് ജിയിൽ തന്നെ തുടരണമെന്നും താൻ ആവശ്യപ്പെട്ടതായി റാമോസ് വെളിപ്പെടുത്തി.

‘ബട്ലർ പറവ’, ജോസ് ബട്ലറുടെ തകർപ്പൻ ക്യാച്ച് – വീഡിയോ കാണാം!

ലോകമെമ്പാടുമുള്ള തന്റെ ആരാധകർ വേണ്ടി നെയ്മറുടെ കിടിലൻ സമ്മാനമെത്തുന്നു